ദിലീപേ, മോന് സുഖമല്ലേ? ലൊക്കേഷനിൽ ഓടിയെത്തി ആരാധികയായ ഒരമ്മ

ഓണം റിലീസായി പ്രതീക്ഷിക്കുന്ന ചിത്രമാണ് ദിലീപ് നായകനായ ‘D150’. ബിന്റോ സ്റ്റീഫനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലൊക്കേഷനിൽ ഒരമ്മ ദിലീപിനെ മകനെ പോലെ ചേർത്ത് നിർത്തി വിശേഷങ്ങൾ ചോദിക്കുന്നതും സ്നേഹ ചുംബനം നൽകുന്നതുമായ ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. D150 എന്ന് വർക്കിംഗ് ടൈറ്റിൽ ഉള്ള ചിത്രത്തിന്റെ പിന്നണിയിൽ നിന്നുമാണ് ഈ രംഗം

ദിലീപ് ഫാൻസ്‌ പേജിൽ പ്രത്യക്ഷപ്പെട്ട ചിത്രത്തിന് താഴെ വേറെയും ആരാധകർ അവരുടെ ആഗ്രഹങ്ങളും പരിഭവവുമായി എത്തി. എപ്പോഴെങ്കിലും ദിലീപിനെ നേരിട്ട് കാണാൻ കൊതിക്കുന്ന നിരവധിപ്പേർ ഇനിയുമുണ്ട് എന്ന് കമന്റുകൾ കണ്ടാൽ മനസിലാകും.

വളരെ കുറച്ചു ദിവസങ്ങൾ മാത്രമേ ആയുള്ളൂ ദിലീപ് മിമിക്രി കലാകാരനായ മഹേഷ് കുഞ്ഞുമോനെ വീട്ടിലെത്തി കണ്ടിട്ട്. അപകടത്തെ തുടർന്ന് വലിയ പരിക്കുകളേറ്റ മഹേഷ് ജീവിതത്തിലേക്ക് മടങ്ങിവരുന്ന പാതയിലാണ്. പവി കെയർടേക്കർ’ എന്ന സിനിമയാണ് ദിലീപിന്റെതായി തിയേറ്ററിലെത്തിയ ഏറ്റവും ഒടുവിലത്തെ ചിത്രം