അന്ന് മഞ്ജുവിനെ കാണാനായി ലൊക്കേഷനിലെത്തിയ ദിലിപിനെ ഓടിച്ചു, പിന്നീട് ദിലീപ് ചെയ്ത പ്രതികാരം

മഞ്ജുവിനെ കാണാൻ ദിലിപ് ലൊക്കേഷനിൽ വന്നപ്പോൾ ഉണ്ടായ സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വാർത്തയാകുന്നു. അന്ന് ദിലീപിനെ കൈകാര്യം ചെയ്തത് മഞ്ജുവിന്റെ പിതാവായിരുന്നു.പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായിരുന്നു ദിലീപും മഞ്ജു വാര്യരും. ഒരുകാലത്തെ ഭാഗ്യജോഡികളായിരുന്നു ഇരുവരും.

ദിലീപും മഞ്ജു വാര്യരും തമ്മില്‍ പ്രണയത്തിലാണെന്ന് സിനിമാലോകത്ത് പരസ്യമായ രഹസ്യമായി സംസാരിക്കുന്ന കാലം. മലപ്പുറം ജില്ലയിലെ അങ്ങടിപ്പുറം എന്ന സ്ഥലത്ത് കൃഷ്ണഗുഡിയില്‍ ഒരു പ്രണയ കാലത്ത് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നു. ജയറാം, മഞ്ജു വാര്യര്‍, ബിജു മേനോന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഒരു ദിവസം അപ്രതിക്ഷിതമായി ലൊക്കേഷനിലേയ്ക്ക് ദിലീപ് എത്തി. മഞ്ജുവിനെ കാണുക എന്ന ഉദേശത്തോടെയാണു ദിലീപിന്റെ വരവ്. ലൊക്കേഷനില്‍ മഞ്ജുവിന്റെ അച്ഛനും അമ്മയും ഉണ്ട്.

ദിലീപിനെ കണ്ടതും അവര്‍ക്കു ദേഷ്യം വന്നു. ദിലീപ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടോ? പിന്നെ എന്തിനാണ് ഈ ലൊക്കേഷനില്‍ വന്നത് ഇയാളെ ഉടന്‍ പുറത്തു വിടണം എന്നൊക്കെ വളരെ ദേഷ്യത്തോടെ മഞ്ജുവിന്റെ അച്ഛന്‍ ജയറാമിനോടു പറഞ്ഞു. ഇതെല്ലാം കണ്ടു നിന്ന ബിജു മേനോന്‍ ദിലീപിനോട് പറഞ്ഞു നീ വന്നത് മഞ്ജുവിന്റെ ഫദറിന് ഇഷ്ടമായിട്ടില്ല അയാള്‍ ഭയങ്കര പ്രശ്നത്തിലാണ് എന്ന്. ഇതു കേട്ട ദിലീപ് എന്നാല്‍ ഞാന്‍ ഇന്നു തിരിച്ചു പോകുന്നില്ല എന്നു പറഞ്ഞ് ബിജു മേനോന്റെ മുറിയില്‍ അന്നു കിടന്നുറങ്ങി പിറ്റേ ദിവസമാണ് പോയത്

ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമകള്‍ക്ക് അന്ന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. 1996ല്‍ പുറത്തിറങ്ങിയ സല്ലാപത്തിലാണ് ദിലീപും മഞ്ജുവും ആദ്യമായി ഒരുമിക്കുന്നത്. പിന്നീട് ഈ പുഴയും കടന്ന്,കുടമാറ്റം തുടങ്ങിയ ചിത്രങ്ങളില്‍ മഞ്ജു ദിലീപിന്റെ നായികയാവുകയും ചെയ്തു. പ്രേക്ഷകര്‍ക്ക് ഇഷ്ടുപ്പെട്ട താര ജോഡി കൂടിയായിരുന്നു ഇവര്‍. ദിലീപും മഞ്ജുവും പ്രണയത്തിലാണെന്ന വാര്‍ത്തയും തുടര്‍ന്ന് വിവാഹിതരായ വാര്‍ത്തയും ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്.

സ്‌ക്രീനിലെ കെമിസ്ട്രി ജീവിതത്തിലേക്ക് പകര്‍ത്തിയ ഇരുവരും പില്‍ക്കാലത്ത് വഴിപിരിയുകയായിരുന്നു. മകളായ മീനാക്ഷി ദിലീപിനൊപ്പം പോവാനായിരുന്നു തീരുമാനിച്ചത്. ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറി നിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു മഞ്ജു വാര്യര്‍ നടത്തിയത്. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് താരം.ഇടക്കാലത്ത് ചില പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോയിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു ദിലീപ് പിന്നീട്. മൈ സാന്റായെന്ന ചിത്രവുമായാണ് ഇത്തവണ ദിലീപ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. ക്രിസ്മസ് ദിനത്തിലാണ് ഈ ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. പ്രതിപൂവന്‍കോഴി എന്ന സിനിമയുമായാണ് മഞ്ജു വാര്യര്‍ എത്തിയത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രം കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലേക്ക് എത്തിയത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രത്തില്‍ മാധുരി എന്ന സെയില്‍സ് ഗേളിന്റെ വേഷത്തിലാണ് താരമെത്തിയത്.

2011ലെ മികച്ച നടനുള്ള അവാര്‍ഡ് ഉള്‍പെടെ നാല് സംസ്ഥാന അവാര്‍ഡുകള്‍ ദിലീപിന് കിട്ടിയിട്ടുണ്ട്. ആറ് ചിത്രങ്ങള്‍ നിര്‍മിച്ചു. മഞ്ജു വാര്യര്‍ക്ക് 1996ല്‍ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും അവസാന ചിത്രങ്ങളിലൊന്നായ കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിന് 1999 ല്‍ ദേശീയ തലത്തില്‍ പ്രത്യേക പ്രശംസയും കിട്ടി. ദിലീപിന്റെയും കാവ്യയുടെയും വിവാഹം 2016 നവംബര്‍ 25 നായിരുന്നു.
ദിലീപിനും കാവ്യമാധവനും കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19നാണ് മകള്‍ പിറന്നത്. മകള്‍ക്ക് മഹാലക്ഷ്മി എന്നായിരുന്നു പേരിട്ടിരുന്നത്. എന്നാല്‍ ഇതുവരെ മകളുടെ ചിത്രം ഇരുവരും പുറത്തുവിട്ടിരുന്നില്ല.ദിലീപ്- മഞ്ജുവാര്യര്‍ ദമ്പതികളുടെ മകളായ മീനാക്ഷി മഹാലക്ഷ്മിയെ എടുത്ത് നില്‍ക്കുന്ന ചിത്രവും ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.