മീനാക്ഷിയുടെ കാതില്‍ രഹസ്യം പറഞ്ഞ് ദിലീപ്, ഒപ്പം കാവ്യയും, പ്രേക്ഷകരുടെ മനം കവര്‍ന്ന് വീഡിയോ

മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് നടന്‍ ദിലീപിന്റേത്. ദിലീപിന്റെയും കാവ്യയുടെയും മക്കളുടെയുമൊക്കെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ദിലീപും കാവ്യയും സോഷ്യല്‍ മീഡിയകളില്‍ സജീവമല്ലെങ്കിലും വിശേഷം അറിയാന്‍ കാത്തിരിക്കുകയാണ് ഏവരും. ഇരുവരുടെയും മകള്‍ മഹാലക്ഷ്മിയും ദിലീപിന്റെ ആദ്യഭാര്യ മഞ്ജു വാര്യരിലെ മകള്‍ മീനാക്ഷിയും മലയാളികള്‍ക്ക് പ്രിയപ്പെട്ടവളാണ്. ദിലീപിനൊപ്പമാണ് മീനാക്ഷിയും കഴിയുന്നത്.

ഇപ്പോഴിതാ ദിലീപിന്റെയും കാവ്യയുടെയും മീനാക്ഷിയുടെയും ഒരു ക്യൂട്ട് വീഡിയോ ആണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. ദിലീപ് ഫാന്‍സ് പേജുകളിലാണ് വീഡിയോ വൈറലാകുന്നത്. നാദിര്‍ഷായുടെ വിവാഹത്തിന് പങ്കെടുക്കാന്‍ എത്തിയപ്പോള്‍ പകര്‍ത്തിയ വീഡിയോ ആണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയ പല വീഡിയോകളും വൈറല്‍ ആയി മാറിയിരുന്നു.

ഇപ്പോള്‍ അച്ഛന്റെ അടുത്ത് വന്നു നില്‍ക്കുന്ന മീനാക്ഷിയും, മീനാക്ഷിയുടെ ചെവിയില്‍ രഹസ്യം പറയുന്ന ദിലീപും, ഒപ്പം കാവ്യയുടെ മുഖത്തെ ഭാവങ്ങളും ആണ് പ്രചരിക്കുന്നത്. വീഡിയോ അതി മനോഹരമായിട്ടുണ്ടെന്നും ക്യൂട്ടാണെന്നുമൊക്കെയാണ് കമന്റുകള്‍.

അടുത്തിടെ മീനാക്ഷിയുടെ മറ്റൊരു ഡാന്‍സ് വീഡിയോയും വൈറലായി മാറിയിരുന്നു. അടുത്തിടെ കാവ്യയുടെ നാടായ നീലേശ്വരം മന്ദംപുറത്ത് കാവിലേക്ക് ദിലീപും കാവ്യയും എത്തുകയും ക്ഷേത്രസന്ദര്‍ശനം നടത്തുകയും ചെയ്തതും സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരുന്നു.