ഏഴാം ക്ലാസില്‍ തോറ്റ അനുഭവം പറഞ്ഞ് ദിലീപ്

മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ദിലീപിനൊപ്പം കുടുംബവും മലയാളികള്‍ക്ക് സുപരിചിതരാണ്. ദിലീപും ഭാര്യ കാവ്യാ മാധവനും നടന്റെ രണ്ട് പെണ്‍മക്കളും മലയാളികള്‍ക്ക് സുപരിചിതരാണ്. താരത്തിന്റെ ആദ്യ ഭാര്യ മഞ്ജു വാര്യരില്‍ ഉള്ള മകള്‍ മീനാക്ഷി ഡോക്ടര്‍ ആകാനുള്ള തയ്യാറെടുപ്പിലാണ്. മെഡിസിന് പഠിക്കുകയാണ് മീനാക്ഷി.

ഇപ്പോള്‍ ഏഴാം ക്‌ളാസില്‍ തോറ്റു പോയ കാര്യവും, അന്നത്തെ തന്റെ അവസ്ഥയും, അതിനുള്ള കാരണങ്ങളും വിവരിക്കുന്ന ദിലീപിന്റെ ഒരു അഭിമുഖ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഏഴാം ക്‌ളാസില്‍ തോറ്റു എന്ന് പറയുന്നതിനേക്കാളും തോല്‍പ്പിച്ചു എന്ന് പറയുന്നതാവും കൂടുതല്‍ ചേരുക. മാനേജ്മന്റ് സംബന്ധിയായ ചില വിഷയങ്ങളെ തുടര്‍ന്ന് താന്‍ ഉള്‍പ്പെടെ നാലഞ്ചു വിദ്യാര്‍ഥികള്‍ ഒരിക്കല്‍ക്കൂടി ഏഴാം ക്ലാസില്‍ തുടര്‍ന്നു. ഇക്കാര്യം അറിഞ്ഞാല്‍ അച്ഛന്‍ തന്നെ തല്ലിക്കൊല്ലും എന്ന അവസ്ഥയാകും എന്ന് പ്രതീക്ഷിച്ച തനിക്ക് തെറ്റി

അച്ഛന്‍ മകനെ ചേര്‍ത്ത് പിടിച്ചു. ഒരു വീഴ്ച ഉയര്‍ത്തെഴുന്നേല്‍പ്പാണ്. പരാജയം വിജയത്തിന്റെ മുന്നോടിയാണ്. തകരരുത്, തളരരുത്, ഓടണം എന്നായിരുന്നു അച്ഛന്‍ പത്മനാഭന്റെ ഉപദേശം. ദിലീപ് തേര്‍ഡ് ഗ്രൂപ്പില്‍ ആലുവ യു.സി. കോളേജില്‍ നിന്നുമാണ് പ്രീഡിഗ്രി പൂര്‍ത്തിയാക്കിയത്. പിന്നീട് മഹാരാജാസില്‍ ബിരുദ പഠനതത്തിന് ചേര്‍ന്നു. ഇവിടെ നിന്നുമാണ് ദിലീപ് മിമിക്രി കലാലോകത്ത് എത്തുന്നത്. പിന്നീട് സഹസംവിധായകനായി സിിനിമയില്‍ എത്തുകയും ഒടുവില്‍ നടനായി മാറുകയുമായിരുന്നു.