കുഞ്ഞതിഥിക്കായി കാത്തിരിക്കുന്നു, സന്തോഷ വാർത്തയുമായി ഡിംപിൾ

ഡിംപിൾ റോസ് ഇപ്പോൾ മിനിസ്ക്രീനിൽ അത്ര സജീവം അല്ലെങ്കിലും പ്രേക്ഷകരുടെ മനസ്സിൽ വലിയ സ്ഥാനമാണ് താരത്തിന്റേത്. വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടു നിന്ന താരം തീർത്തും കുടുംബിനി ആയി ഒതുങ്ങി കൂടാതെ തിരക്കിലായിരുന്നു .തെങ്കാശിപ്പട്ടണം, കാറ്റ് വന്ന് വിളിച്ചപ്പോൾ തുടങ്ങിയ സിനിമകളിലും നടി വേഷമിട്ടിരുന്നു.

ഡിംപിളിന്റെ ഭർത്താവ് ബിസിനസുകാരനാണ്. അദ്ദേഹം എല്ലാ കാര്യത്തിനും ശക്തമായ പിന്തുണയാണ് നൽകുന്നതെന്ന് ഡിംപിൾ പറഞ്ഞിരുന്നു. അടുത്ത സുഹൃത്തുക്കളാണ് മേഘ്‌ന വിൻസെന്റും ഡിംപിളും. മേഘ്‌ന കൂട്ടുകാരിയായ ഡിംപിളിന്റെ സഹോദരന്റെ ആദ്യഭാര്യയായിരുന്നു. ഡോൺ രണ്ടാമതും വിവാഹിതനായത് മേഘ്‌നയിൽ നിന്നും വിവാഹമോചനം നേടിയതിന് പിന്നാലെയാണ്.

ഇപ്പോളിതാ പുതിയ വിശേഷം പങ്കുെവച്ചിരിക്കുകയാണ് താരം. കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്താൻ പോവുകയാണ്. നാളുകളായി എല്ലാവരും ഇതേക്കുറിച്ച് ചോദിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാവരോടുമായി ഇതേക്കുറിച്ച് പറയാനൊരു സമയമുണ്ടല്ലോ, അത് വരെ കാത്തിരിക്കുകയായിരുന്നു. ഇപ്പോഴാണ് ശരിയായ സമയം വന്നത്. ഇത് അനൗൺസ് ചെയ്യാൻ ഞങ്ങളും പ്രിപ്പയേർഡ് ആവണമായിരുന്നു. അതാണ് ഇത്രയും സമയമെടുത്തത്. നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി തരാതിരുന്നത് അതുകൊണ്ടാണ്. എന്നെ കണ്ടാൽ തന്നെ അറിയാം സന്തോഷവും എകസ്‌റ്റൈഡാണെന്നും. ആഗ്രഹിച്ച സമയത്ത് തന്നെയാണ് ദൈവം അനുഗ്രഹിച്ചത്.

അങ്ങനെ പ്രഗ്നൻസി ജേണി സ്റ്റാർട്ട് ചെയ്തു. ഇനിയും ഒരുപാട് കടമ്പകൾ കടക്കാനുണ്ട്. കുറേ മാസങ്ങൾ സേഫായി മുന്നോട്ട് പോവാനുണ്ട്. നിങ്ങളുടെ പ്രാർത്ഥനയും അനുഗ്രഹവുമൊക്കെ എപ്പോഴും കൂടെ വേണം. നമ്മുടെ കൈയ്യിലിരിക്കുന്ന കാര്യമാണ്. ദൈവത്തിന്റെ വലിയൊരു അനുഗ്രഹമാണ്. ഞങ്ങളുടെ വെഡ്ഡിങ് ആനിവേഴ്‌സറി വരാൻ പോകുവാണ്. പരസ്പരം കൊടുക്കാനുള്ള ആനിവേഴ്‌സറി ഗിഫ്റ്റാണ് ദൈവം തന്നിട്ടുള്ളത്.