ബിഗ്‌ബോസില്‍ അടിയും വഴക്കും ഉന്തും തള്ളുമായി ഡിംപലും ഋതുവും

ബിഗ്‌ബോസ് മലയാളം സീസണ്‍ മൂന്ന് പ്രദര്‍ശനം തുടരുകയാണ്. വീക്കിലി ടാസ്‌ക് സംഭവ ബഹുലമായിട്ടാണ് അവസാനിച്ചിരിക്കുന്നത്.സന്ധ്യ മനോജിന്റെ ടീം ആണ് ടാസ്‌ക്കില്‍ വിജയിച്ചത്. ടാസ്‌ക്കിനിടെ വഴക്കും ബഹളവും കൈയ്യാങ്കളിയും വരെ ഉണ്ടായെങ്കിലും പിന്നീട് അതിനെ ചൊല്ലിയുള്ള വഴക്കുകള്‍ ഹൗസില്‍ നടന്നില്ല. ശാരീരികാക്രമണങ്ങള്‍ ഗെയിമിന്റെ ഭാഗമായി കാണുകയായിരുന്നു. ഡിംപലും ഋതുവും തമ്മില്‍ ടാസ്‌ക്കിനിടെ വലിയ പ്രശ്‌നമാണ് ഉണ്ടായത്. ഗെയിം കഴിഞ്ഞപ്പോള്‍ ഇവര്‍ പ്രശ്‌നങ്ങള്‍ പരഞ്ഞ് പരിഹരിച്ചു. പരസ്പരം കെട്ടിപ്പിടിച്ചാണ് പിരിഞ്ഞത്. പിന്നീട് മജ്‌സിയയും ഋതുവും ഇതിനെ കുറിച്ച് സംസാരിച്ചിരുന്നു.

ഇടവേളയ്ക്ക് ശേഷം മറ്റൊരു രീതിയിലാണ് ടാസ്‌ക്ക് മുന്നോട്ട് നീങ്ങിയത്. കളിയുടെ നാലാം ഘട്ടമാണെന്നും ഇത്തവണ കിട്ടുന്ന ഗോള്‍ഡന്‍ ബോളുകള്‍ കരസ്ഥമാക്കുന്ന മത്സരാര്‍ത്ഥികള്‍ക്ക് ചില സാഹചര്യങ്ങള്‍ ലഭിക്കുമെന്നും ബിഗ്‌ബോസ് പറയുന്നു. ഓരോ മത്സരാര്‍ത്ഥിയും വ്യക്തിഗതമായി മത്സരിക്കേണ്ട ടാസ്‌കാണെന്നും. ഗോള്‍ഡന്‍ ബോള്‍ കരസ്ഥമാക്കുന്ന മത്സാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന ക്യൂ കാര്‍ഡുകളില്‍ പരാമര്‍ശിച്ചിട്ടുള്ള സാഹചര്യം ആ വ്യക്തിക്കു കിട്ടുമെന്നും ബിഗ്‌ബോസ് അറിയിച്ചു.

അതുവരെ നേടി പോയിന്റുകള്‍ മത്സരാര്‍ഥികള്‍ പങ്കിട്ടെടുത്തതിന് ശേഷമാണ് നലാം ഘട്ടത്തിലേയ്ക്ക് കടന്നത്. ടാസ്‌ക്കിന്റെ തുടക്കക്കില്‍ തന്നെ ഫിറോസ് ഖാന്‍ ഗോള്‍ഡന്‍ ബോള്‍ കരസ്ഥമാക്കുകയായിരുന്നു. ക്യൂ കാര്‍ഡിലെ നിര്‍ദ്ദേശ പ്രകാരം പോയിന്റ് ഇരട്ടിയാവുകയും ചെയ്തു. ഋതുവിനാണ് പിന്നീട് ഗോള്‍ഡന്‍ ബോള്‍ ലഭിച്ചത്. ക്യൂ കാര്‍ഡില്‍ മറ്റൊരാളുടെ ഇരുപത് പോയിന്റുകള്‍ നിങ്ങള്‍ക്ക് ലഭിക്കും എന്നതായിരുന്നു. ഫിറോസ് സജ്‌നയുടെ കയ്യില്‍ നിന്ന് 20 പോയിന്റ് വാങ്ങുകയായിരുന്നു.

ഇതിന് പിന്നാലെ ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കിയത് ഡിംപലായിരുന്നു. മറ്റൊരാളുടെ പോയിന്റ് ഇരട്ടിയാക്കാനുള്ള അവസരമായിരുന്നു ക്യൂ കാര്‍ഡിലുണ്ടായിരുന്നത്. അടുത്ത സുഹൃത്തായ മജ്‌സിയയുടെ പോയിന്റാണ് ഡിംപല്‍ ഇരട്ടിയാക്കിയത്. വീണ്ടും ഡിംപലിന് തന്നെയാണ് ഗോള്‍ഡന്‍ ബോള്‍ ലഭിച്ചത്. കൈയ്യിലുള്ള ഇരുപത് പോയിന്റ് മറ്റൊരാള്‍ക്ക് കൊടുക്കുക എന്നായിരുന്നുനിര്‍ദ്ദേശം. അനൂപിന് ഡിംപല്‍ 20 പോയിന്റ് നല്‍കുകയായിരുന്നു.