സുരേഷ് ഗോപി ലജ്ജിപ്പിക്കുന്ന കലാകാരനായി മാറിയെന്ന് സംവിധായകന്‍ കമല്‍

കൊല്ലം. സുരേഷ് ഗോപിക്കെതിരെ വിമര്‍ശനവുമായി സംവിധായകന്‍ കമല്‍. ബിജെപി നേതാവും നടനുമായി സുരേഷ് ഗോപി അശ്ശീലമായി, ലജ്ജിപ്പിക്കുന്ന കലാകാരനായെന്ന് കമല്‍. സവര്‍ണ ബോധമാണ് സുരേഷ് ഗോപിയെ നയിക്കുന്നത്. മാതാവിനെയും പിതാവിനെയും കുടുംബത്തെയും തള്ളിപ്പറയുകയാണ് അദ്ദേഹം എന്നും കമല്‍ വിമര്‍ശിക്കുന്നു.

സഹപ്രവര്‍ത്തകനും കൊല്ലംകാരനുമായ നടന്‍ പറഞ്ഞത് എന്താണ്. അടുത്ത ജന്മത്തില്‍ തനിക്ക് ബ്രാഹ്‌മണനായി ജനിക്കണമെന്ന്. തന്റെ സുഹൃത്ത് അശ്ശീലമായി ലജ്ജിപ്പിക്കുന്ന കലാകാരനായി മാറിയതില്‍ ലജ്ജയുണ്ടെന്നും കമല്‍ പറയുന്നു. സവര്‍ണ ബോധമാണ് സുരേഷ് ഗോപിയെ നയിക്കുന്നത്.

പിണറായി വിജയന്റെ മുന്നില്‍ ഭക്തി കാണിക്കുന്നത് ശരിയല്ല. അത് അശ്ലീലമാണെന്ന് ഭീമന്‍ രഘുവിനു മനസ്സിലായിട്ടില്ല. കാരണം അദ്ദേഹം ഏറെക്കാലം മറ്റേ പാളയത്തിലായിരുന്നുവെന്നും കമല്‍ പറയുന്നു. ഇവര്‍ക്ക് രാഷ്ട്രീയ വിദ്യാഭ്യാസം ഏത് രീതിയിലാണ് കിട്ടുന്നതെന്ന് ആലോചിക്കുമ്പോള്‍ സിനിമക്കാര്‍ എന്ന രീതിയില്‍ ലജ്ജിക്കുകയാണെന്നും കമല്‍ പറയുന്നു.