മ,പ എല്ലാം ചേർത്ത് തിലകൻ ചേട്ടൻ നല്ല തെറിവിളിക്കും- ലിജോ ജോസ് പെല്ലിശ്ശേരി

ലിജോ ജോസ് പെല്ലിശ്ശേരി മലയാളത്തിന്റെ അഭിമാനമായ സംവിധായകനാണ്. പ്രമുഖ സിനിമാ താരം ജോസ് പെല്ലിശ്ശേരിയുടെ അഡ്രസ്സിൽ തിളങ്ങി നിന്ന ലിജോ പിന്നീട് തന്റെ കഴിവ് കൊണ്ടാണ് മലയാള സിനിമയുടെ ഉയരങ്ങൾ കീഴടക്കിയത്മലയാളത്തിന്റെ മഹാനടൻ തിലകൻ എന്ന അഭിനയ പ്രതിഭയുടെ നാടകാഭിനയം കണ്ടാണ്‌ താൻ വളർന്നതെന്നും,തന്റെ പിതാവ് നടത്തിയിരുന്ന സമിതിയുടെ നാടകങ്ങൾ സംവിധാനം ചെയ്തത് തിലകൻ ആണെന്ന ഓർമ്മ പങ്കുവച്ചു കൊണ്ടാണ് ലിജോ ജോസ് പെല്ലിശ്ശേരി തന്റെ അനുഭവങ്ങൾ വിവരിച്ചത്..ലിജോ ജോസ് പെല്ലിശ്ശേരിയുടെ പിതാവായ ജോസ് പെല്ലിശ്ശേരി നിർമ്മിച്ചിരുന്ന നാടകങ്ങളാണ് തിലകൻ സംവിധാനം ചെയ്തിരുന്നത്.

“തിലകൻ ചേട്ടന്റെ നാടകം കണ്ടാണ് വളർന്നത്. ഡാഡിയുടെ മിക്ക നാടകങ്ങളും തിലകൻ ചേട്ടനാണ് സംവിധാനം ചെയ്തിരുന്നത്. തൃശ്ശൂർ പുതുക്കാട് ഭാഗത്ത് ഏതെങ്കിലും ഓഡിറ്റോറിയത്തിലായിരിക്കും റിഹേഴ്‌സൽ. ഞാൻ അന്ന് ചെറിയ പയ്യനാണ്. ഉച്ചഭക്ഷണത്തിന്റെ ഇടവേളയിൽ ഡയലോഗ് തെറ്റിച്ചവരെ തിലകൻ ചേട്ടൻ സ്‌റ്റേജിൽ കയറ്റി നിർത്തി പ്രാക്ടീസ് ചെയ്യിപ്പിക്കും. ശരിയാക്കുന്നതുവരെ തിലകൻ ചേട്ടൻ വിടില്ല. ക്ഷമ നശിച്ചാൽ തിലകൻ ചേട്ടൻ പച്ചത്തെറിയാണ് പറയുക. രസം എന്താണെന്ന് വച്ചാൽ മൈക്കെല്ലാം സെറ്റ് ചെയ്താണ് പ്രാക്ടീസ്. നല്ല എക്കോ ഉണ്ടായിരിക്കും. തിലകൻ ചേട്ടൻ ‘മ’ ‘പ’ ചേർത്ത് തെറി വിളിക്കുമ്പോൾ അത് ഓഡിറ്റോറിയത്തിൽ മുഴങ്ങും”. ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു.

.2010-ൽ പുറത്തിറങ്ങിയ നായകൻ എന്ന ചിത്രത്തിലൂടെ പെല്ലിശ്ശേരി അരങ്ങേറ്റം നടത്തി. പിന്നീട് സിറ്റി ഓഫ് ഗോഡ് (2011), ആമേൻ (2013) എന്നീ വിജയ ചിത്രങ്ങൾ ചെയ്തു. ആദ്യ രണ്ടു ചിത്രങ്ങളും നിരൂപകപ്രശംസ പിടിച്ചു പറ്റിയെങ്കിലും സാമ്പത്തിക പരാജയങ്ങളായിരുന്നു. 2013ൽ പുറത്തിറങ്ങിയ ആമേൻ നിരൂപകപ്രശംസ പിടിച്ചുപറ്റിയതോടൊപ്പം പ്രേക്ഷകശ്രദ്ധയും സാമ്പത്തിക വിജയവും നേടി. അദ്ദേഹത്തിന്റെ നാലാമത്തെ ചിത്രമായ ഡബിൾ ബാരൽ എന്ന പരീക്ഷണ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. 86 പുതുമുഖങ്ങൾ അഭിനയിച്ച അങ്കമാലി ഡയറിസ്  എന്ന സിനിമയാണ് അഞ്ചാമത്തെ ചിത്രം. ശേഷം ഈ.മ.യൗ 2018 ൽ പുറത്തിറങ്ങി. 2018 ലെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ് ഈ.മ.യൗ എന്ന ചിത്രത്തിന് ലിജോ ജോസ് പെല്ലിശ്ശേരിക്ക് ലഭിച്ചു.