Home entertainment രണ്ടു മണിക്കൂറിന്റെ പരിപാടിക്ക് മീന വാങ്ങിയത് ലക്ഷങ്ങൾ, വെളിപ്പെടുത്തൽ

രണ്ടു മണിക്കൂറിന്റെ പരിപാടിക്ക് മീന വാങ്ങിയത് ലക്ഷങ്ങൾ, വെളിപ്പെടുത്തൽ

തെന്നിന്ത്യയുടെ പ്രിയ താരമാണ് മീന. കഴിഞ്ഞ വർഷം ജൂൺ 28നാണ് മീനയുടെ ഭർത്താവും സോഫ്റ്റ്‌വെയർ എൻജിനീയറുമായ വിദ്യാസാഗർ അന്തരിച്ചത്. ർത്താവ് വിദ്യസാഗറിന്റെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം പതിയെ കരിയറിലേക്ക് തിരിച്ചെത്താനുള്ള മനോധൈര്യം വീണ്ടെടുത്തിരിക്കുകയാണ് നടി മീന.

ഇപ്പോഴിതാ, ആ പരിപാടിയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടനും സിനിമാ നിരൂപകനുമായ ബെയിൽവാൻ രംഗനാഥൻ. നേരത്തെ മീനയുടെ വിവാഹം സംബന്ധിച്ചടക്കം ചില പരാമർശങ്ങൾ നടത്തി ബെയിൽവാൻ രംഗനാഥൻ ശ്രദ്ധ നേടിയിട്ടുണ്ട്. അതുപോലെ രംഗനാഥന്റെ പുതിയ വെളിപ്പെടുത്തലും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുകയാണ്. 40 വർഷം പൂർത്തിയാക്കിയതിന് മീനയെ ആദരിക്കുന്ന പരിപാടിക്കായി മീന ആവശ്യപ്പെട്ടത് ലക്ഷങ്ങളാണെന്നാണ് രംഗനാഥൻ പറയുന്നത്. ആദ്യം പരിപാടിയിൽ പങ്കെടുക്കാൻ വിസമ്മതിച്ച മീന ആ തുക നൽകാമെന്ന് സംഘാടകർ പറഞ്ഞതോടെ സമ്മതിക്കുകയായിരുന്നു എന്നും അദ്ദേഹം പറയുന്നു.

രാത്രി 8 മണി മുതൽ 10 മണി വരെ, രണ്ടു മണിക്കൂർ പ്രോഗ്രാമിനായി 13 ലക്ഷം രൂപ പ്രതിഫലമായി നൽകാമെന്ന് സ്വകാര്യ യൂട്യൂബ് ചാനൽ സമ്മതിച്ചു. ഇതോടെയാണ് മീന പരിപാടിയിൽ പങ്കെടുക്കാൻ സമ്മതിച്ചതെന്ന് രംഗനാഥൻ പറയുന്നു. അത് കൂടാതെ രജനികാന്തിനെ കൂടി പരിപാടിയിൽ എത്തിച്ചാൽ ഷോയുടെ റീച്ച് കൂടുമെന്ന് യൂട്യൂബ് ചാനലുകാർ പറഞ്ഞത്തോടെ, ഞാൻ പറഞ്ഞാൽ രജനി സാർ വരുമെന്ന് പറഞ്ഞ് മീന രജനിയെ കൊണ്ടുവന്നുവെന്നും ബെയിൽവാൻ രംഗനാഥൻ പറയുന്നു.

അതേസമയം, രംഗനാഥന്റെ വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് ആരാധകർ