ശിവസേന വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം, എംഎല്‍എമാരുടെ അയോഗ്യത സംബന്ധിച്ച് തീരുമാനമെടുക്കാന്‍ വൈകിയതില്‍ വിമര്‍ശനവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി. മഹാരാഷ്ട്രയില്‍ ശിവസേന വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ എംഎല്‍എമാരുടെ അയോഗ്യത സംബന്ധിച്ച് തീരുമാനം എടുക്കാന്‍ സ്പീക്കര്‍ വൈകുന്നതില്‍ വിമര്‍ശനവുമായി സുപ്രീംകോടതി. ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരമുള്ള നടപടികക്ക് സ്പീക്കര്‍ക്ക് അനിശ്ചിതകാലത്തേക്ക് വൈകിപ്പിക്കാന്‍ സാധിക്കില്ലെന്ന കോടതി.

മുമ്പ് അയോഗ്യത സംബന്ധിച്ച പരാതി വേഗത്തില്‍ തീര്‍പ്പാക്കാന്‍ നേരത്തെ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്ത് കൊണ്ടാണ് മെയ് 11ന് പുറപ്പെടുവിച്ച ഉത്തരവ് സ്പീക്കര്‍ എന്തുകൊണ്ടാണ് വൈകിപ്പിച്ചതെന്ന് കോടതി ചോദിച്ചു.

ശിവസേന ഉദ്ധവ് വിഭാഗമാണ് എംഎല്‍എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കറെ സമീപിച്ചത്. പരസ്പരം അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ശിവസേനയിലെ ഇരു ഗ്രൂപ്പും 34 ഹര്‍ജികള്‍ കോടതി നിരീക്ഷിച്ചു. നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു.