അനിയത്തിക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ദിവ്യ ഉണ്ണി

മലയാള സിനിമയിൽ ഒരു കാലത്ത് തിളങ്ങി നിന്ന നായികയാണ് ദിവ്യ ഉണ്ണി. അഭിനയത്തിൽനിന്നു വിട്ടുനിൽക്കുകയാണെങ്കിലും നൃത്തപരിപാടികളും മറ്റുമായി സജീവമാണ് ദിവ്യയുടെ കലാജീവിതം. കഴിഞ്ഞ ദിവസം മകൾക്കൊപ്പമുള്ള ചിത്രം താരം പങ്കുവെച്ചിരുന്നു. ദിവ്യ മാത്രമല്ല, ദിവ്യയുടെ അനിയത്തി വിദ്യ ഉണ്ണിയും അഭിനയ രംഗത്ത് ഉണ്ടായിരുന്നു. ഇന്ന് അനിയത്തിയ്‌ക്കൊപ്പമുള്ള ഒരു പഴയകാല ചിത്രവും പുതിയ ചിത്രവുമാണ് ദിവ്യ ഉണ്ണി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. അവളുടെ പുഞ്ചിരി നോക്കൂ. ഹാപ്പി സിസ്റ്റേഴ്‌സ് ഡേ മൈ ഡാർലിംഗ് എന്നായിരുന്നു ദിവ്യ ഉണ്ണി കുറിച്ചത്. ചേച്ചിയുടേയും അനിയത്തിയുടേയും ചിത്രങ്ങൾ ഇതിനകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്. ക്യൂട്ട് സിസ്റ്റേഴ്‌സാണല്ലോയെന്നായിരുന്നു ആരാധകരുടെ കമന്റുകൾ.

 

View this post on Instagram

 

Look at that smile in #pigtails ☺️ Happy #sistersday my darling @vidhyaunnihere . #loveyouloads #sisterpower #siblinglove #divyaaunni

A post shared by Divyaa Unni (@divyaaunni) on

എൻജിനിയറിങ്ങ് വിദ്യാർത്ഥിയായിരിക്കെയാണ് ‘ഡോക്ടർ ലവ്’ (2011) എന്ന ചിത്രത്തിലൂടെ വിദ്യ അഭിനയത്തിലേക്കെത്തുന്നത്. ആ വർഷം മികച്ച പുതുമുഖ നടിക്കുള്ള അവാർഡ് കരസ്ഥമാക്കിയിരുന്നെങ്കിലും അഭിനയത്തിൽ വിദ്യ അത്ര സജീവമല്ലായിരുന്നു. ഡാൻസർ കൂടിയായ വിദ്യ സഹോദരി ദിവ്യ ഉണ്ണിയ്‌ക്കൊപ്പം നിരവധി സ്റ്റേജ് പ്രോഗ്രാമുകളിലും സജീവമായി പങ്കെടുത്തിരുന്നു. ‘ത്രിജി തേർഡ് ജനറേഷൻ’ എന്നൊരു ചിത്രത്തിലും വിദ്യ അഭിനയിച്ചിരുന്നു. ചില ടെലിവിഷൻ ഷോകളുടെ അവതാരകയായും വിദ്യ ഉണ്ണി പ്രവർത്തിച്ചിരുന്നു.

വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും നടി വിട്ടു നിന്നെങ്കിലും നൃത്തവും മറ്റുമായി തിരക്കിലായിരുന്നു. എന്നാൽ നടിയുടെ ആദ്യ വിവാഹം പരാജയമായിരുന്നു. ദിവ്യ ഉണ്ണിയുടെ ആദ്യ വിവാഹം നടന്നത് 2002ലാണ്. 2016ൽ ബന്ധം അവസാനിച്ചു.2018 ഫെബ്രുവരി നാലിന് ദിവ്യയുടെ രണ്ടാം വിവാഹം നടന്നു. മുംബൈ മലയാളിയായ അരുൺ കുമാർ മണികണ്ഠനും ദിവ്യയുമായുള്ള വിവാഹം ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വെച്ചാണ് നടന്നത്.