റൊമാന്റിക്കായി സ്വിമ്മിങ് പൂളിൽ അശ്വിനും ദിയയും, ചിത്രം വൈറൽ

അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട കപ്പിൾസ് ആണ് ദിയ കൃഷ്ണയും അശ്വിൻ ഗണേഷും.ഇരുവരുടെയും പ്രൊപ്പോസ് വീഡിയോയും ചിത്രങ്ങളുമായിരുന്നു ആരാധകർ ഏറ്റെടുത്തത്. ദിയയുടെ പ്രണയവും ബ്രേക്കപ്പുമെല്ലാം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചാ വിഷയമായിരുന്നു.

ഇപ്പോഴിതാ ദുബായിൽ എത്തിയശേഷമുള്ള ആദ്യത്തെ റൊമാന്റിക്ക് ചിത്രം പങ്കിട്ടിരിക്കുകയാണ് അശ്വിൻ‌ ​ഗണേഷ്. ദിയയ്ക്കൊപ്പം സ്വിമ്മിങ് പൂളിൽ റിലാക്സ് ചെയ്യുന്ന ഫോട്ടോയാണ് അശ്വിൻ ​ഗണേഷ് പങ്കിട്ടത്. ഫോട്ടോ ഞൊടിയിയിൽ വൈറലായി. രജിനികാന്ത്-മീന സിനിമ മുത്തുവിലെ തില്ലാന തില്ലാന എന്ന ​ഗാനത്തിലെ സിവപ്പാന ആണ്‍കള്‍ ഇങ്ക് സില കോടിയുണ്ട്… കറുപ്പാന എന്നെ കണ്ട് കണ്‍ വയ്ത്തന്തെന്ന എന്ന പാട്ടിന്റെ വരികളാണ് ക്യാപ്ഷനായി അശ്വിന്‍ നല്‍കിയിരിക്കുന്നത്.

ദിയ-അശ്വിൻ ജോഡി ട്രെന്റിങാണ് എന്നതുകൊണ്ട് തന്നെ നിരവധി പേരാണ് അശ്വിന്റെ ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തിയത്. ഏറെയും പ്രശംസ ലഭിച്ചത് സ്വിമ്മിങ് പൂളിലെ ഫോട്ടോയ്ക്ക് അശ്വിൻ നൽകിയ ക്യാപ്ഷനായിരുന്നു. ആ വരി സൂപ്പറായി എന്ന കമന്റുകള്‍ ചിത്രത്തിന് താഴെ നിരവധി വന്നിട്ടുണ്ട്.

മറ്റ് ചില കമന്റുകൾ പതിവുപോലെ ദിയ-അശ്വിൻ പ്രണയത്തിന്റെ കാലാവധി പ്രവചിച്ചുളളതാണ്. ഇതും കുറച്ച് കഴിഞ്ഞാൽ സ്വാഹ എന്നാണ് ചിലർ ദിയയുടെ പ്രണയത്തെ പരി​ഹസിച്ച് കുറിച്ചത്. ഇരുവരുടെയും ആദ്യത്തെ വാലന്റൈൻസ് ഡെയാണ് വരാൻ പോകുന്നത്. അതുകൊണ്ട് തന്നെ അത് സ്പെഷ്യലാക്കാൻ ഇരുവരും എന്തായിരിക്കും പ്ലാൻ ചെയ്തിട്ടുണ്ടാവുക എന്നറിയാനുള്ള ആകാംഷയും ആരാധകർക്കുണ്ട്.