കമല്‍ഹാസനും ടിടിവി ദിനകരനും മുന്നേറാനായില്ല, തമിഴ്‌നാട്ടില്‍ ഡി.എം.കെ. ഒറ്റയ്ക്ക് കേവല ഭൂരിപക്ഷത്തിലേക്ക്

ചെന്നൈ: സൂപ്പര്‍ സ്റ്റാറൊക്കെ സിനിമയില്‍ മാത്രം മതിയെന്ന ആവര്‍ത്തനമാകുന്നു തമിഴ്‌നാട്ടിലെ വോട്ടിങ് ഫലം. കമല്‍ഹാസന്റെ എംഎന്‍എമ്മിനും (മക്കള്‍ നീതി മയ്യം) ടി.ടി.വി. ദിനകരന്റെ എഎംഎംകെയ്ക്കും (അമ്മ മക്കള്‍ മുന്നേറ്റ കഴകം) ഒരു സീറ്റിലും മുന്നിലെത്താനായിട്ടില്ല.

തമിഴ്നാട്ടില്‍ 156 സീറ്റുകള്‍ നേടി ഡി.എം.കെ. വിജയത്തിലേക്ക്. 234 സീറ്റുകളുള്ള തമിഴ്നാട്ടില്‍ കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകള്‍ മതിയെങ്കിലും ഡി.എം.കെ. 156 സീറ്റോടെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 2016-നേതിനേക്കാള്‍ 50-ലധികം സീറ്റുകളിലാണ് ഡി.എം.കെ. മുന്നിട്ടു നില്‍ക്കുന്നത്. മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമി, ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍ എന്നിവര്‍ മുന്നിലാണ്.

കോണ്‍ഗ്രസ്സും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മത്സരിച്ച 25 സീറ്റില്‍ 16 സീറ്റിലും കോണ്‍ഗ്രസ്സ് മുന്നിലെത്തി. സി.പി.ഐയും സി.പി.എമ്മും ആറ് സീറ്റില്‍ വീതം മത്സരിച്ചു. രണ്ട് സീറ്റില്‍ വീതമാണ് ഇരുപാര്‍ട്ടികളും ജയിച്ചത്.ബി.ജെ.പി. നാല് സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.