ആദിത്യൻ ജയൻ കഴിച്ചത് 10 ഉറക്ക​ഗുളികകൾ, ഒന്നിലേറെ തവണ ഞരമ്പ് മുറിച്ചു, പ്രതികരണവുമായി ഡോക്ടർമാർ

തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ആദിത്യൻ ജയന്റെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടർമാർ. 10 ഉറക്ക ഗുളികകൾ ആദിത്യൻ കഴിച്ചിട്ടുണ്ടെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ബ്ലേഡ് ഉപയോഗിച്ച് ഒന്നിലധികം തവണ ഞരമ്പ് മുറിക്കാൻ ശ്രമിച്ചിരുന്നു. ഉറക്ക ​ഗുളികകൾ കഴിച്ചതുകൊണ്ടാണ് ആദിത്യൻ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ഗുളിക കഴിച്ചതു കൊണ്ടാണ് കാറിൽ നിന്ന് കണ്ടെത്തുമ്പോൾ ആദിത്യന് ബോധക്ഷയം ഉണ്ടായിരുന്നത്. ഞരമ്പിൽ ആഴത്തിൽ മുറിവേൽക്കുകയോ രക്തം നഷ്ടപ്പെടുകയോ ചെയ്തിട്ടില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.

സ്വരാജ് റൗണ്ട് നടുവിലാൽ പരിസരത്തു കാറിൽ ഞരമ്പു മുറിച്ചനിലയിൽ അവശനായി കിടക്കുകയായിരുന്നു. ‘എനിക്ക് മരിക്കണം..’ രക്ഷിക്കാനെത്തിയവരോട് ആദിത്യൻ പറഞ്ഞ വാക്കുകളിങ്ങനെയാണ്. കാനയിലേക്ക് ചരിഞ്ഞു നിൽക്കുന്ന നിലയിലാണ് കാർ ശ്രദ്ധയിൽപ്പെടുന്നത്. പിന്നീട് വന്നു നോക്കിയപ്പോഴാണ് കൈ ഞരമ്പ് മുറിച്ച നിലയിൽ താരത്തെ കാറിനുള്ളിൽ കണ്ടെത്തുന്നത്. രാത്രി ഏഴരയോടെ കാറിനകത്ത് ഒരാളെ സംശയകരമായി കണ്ടവർ പൊലീസിനെ വിവരമറിയിച്ചു. ഉടനെ ജില്ലാ ആശുപത്രിയിലെത്തിച്ചു.

കഴിഞ്ഞ ദിവസം രാത്രി (ഏപ്രിൽ 25 ) അമ്പിളി ദേവിയുമായുള്ള പ്രശ്നങ്ങൾക്കു പിന്നാലെ സീരിയൽ താരം ആദിത്യൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു കൈഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയത്.തൃശൂർ വടക്കും നാഥ ക്ഷേത്രത്തിനു സമീപത്തേക്ക് കാർ ഓടിച്ച് കയറ്റുകയായിരുന്നു. കാർ സമീപത്തേ കുഴിയിലേക്ക് വീണ ശേഷം നാട്ടുകാർ ഓടിവരുമ്പോൾ അബോധാവസ്ഥയിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു ആദിത്യൻ.

അമ്പിളി ദേവിയെ ആദിത്യൻ ചീത്ത പറയുന്ന ഓഡിയോയും ചർച്ചയായിരുന്നു.ഇതിനിടെ ആദിത്യനെതിരെ ഒരു എം.എൽ എ മുഖേന നടത്തിയ ക്വട്ടേഷൻ ഒരു യു ടുബർ നടപ്പാക്കുകയായിരുന്നുവത്രേ. തുടർച്ചെയായ വീഡിയോകൾ ആദിത്യനെതിരെ ഇറക്കി ഇനി ജീവിക്കാൻ സമ്മതിക്കരുതെന്ന നിലപാടിലായിരുന്നു ഗൂഢാലോചന എന്നും പറയുന്നു.കുറച്ചു കാലമായി തൃശൂരിലെ വാടക വീട്ടിലാണ് ആദിത്യൻ താമസിച്ചിരുന്നത്.കുടുംബ പ്രശ്‌നങ്ങളിലുള്ള മാനസിക വിഷമമാണ് ഇതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ ദിവസം ആദിത്യനെതിരെ ഭാര്യയും നടിയുമായ അമ്പിളി ദേവി നടത്തിയ വെളിപ്പെടുത്തൽ വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു. തൃശൂരിൽ വിവാഹിതയായ മറ്റൊരു യുവതിയ്ക്ക് ഒപ്പമാണ് ആദിത്യന്റെ ഇപ്പോഴത്തെ ജീവിതമെന്നും വിവാഹമോചനത്തിനായി തന്നെ ഭീഷണിപ്പെടുത്തിയെന്നും അമ്പിളി ദേവി പറഞ്ഞിരുന്നു. അമ്പിളി ദേവിയെ ആദിത്യൻ ചീത്ത പറയുന്ന ഓഡിയോയും ചർച്ചയായിരുന്നു. പൊലീസ് കേസ് കൊടുക്കുന്നതും അമ്പിളി ദേവി സജീവമായി ആലോചിച്ചിരുന്നു. ഇതിനിടെയാണ് ആത്മഹത്യാ ശ്രമം നടക്കുന്നത്. തൃശൂർ സ്വരാജ് റൗണ്ടിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ ആദിത്യനെ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിലേക്ക് മാറി. കുറച്ചു കാലമായി തൃശൂരിലെ വാടക വീട്ടിലാണ് ആദിത്യൻ താമസിച്ചിരുന്നത്.

രണ്ട് കൂട്ടരും ആരോപണവുമായി നിറഞ്ഞു. ഇതിനിടെ ആദിത്യനുമായി സൗഹൃദം മാത്രമേ ഉള്ളൂവെന്ന് വ്യക്തമാക്കി ആരോപണത്തിന് വിധേയയായ യുവതിയും രംഗത്തു വന്നു. ഇതിന് ശേഷമാണ് അമ്പിളി ദേവി കൂടുതൽ തെളിവുകൾ പുറത്തു വിട്ടത്. ഇതിന് പിന്നാലെയാണ് സ്വരാജ് റൗണ്ടിലെ ആദിത്യന്റെ ആത്മഹത്യാ ശ്രമം. കുടുംബ പ്രശ്‌നങ്ങളിലുള്ള മാനസിക വിഷമമാണ് ഇതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ആദിത്യൻ ജയനെതിരേ ക്വട്ടേഷൻ ഗണേഷ് കുമാർ എം എൽ എ വഴി എന്നും വിമർശനം?

തനിക്ക് ഇനി ജീവിക്കണ്ട എന്നും തന്നെ നിരന്തിരമായി തുടർച്ചെയായ വീഡിയോകൾ ഇറക്കി ക്രൂരമായി വേട്ടയാടിയവർക്കും എന്റെ വീട്ടുകാര്യം വായിച്ച് ആസ്വദിച്ചവർക്കും എന്റെ മരണത്തിലൂടെ മറുപടി നല്കും എന്ന് ആദിത്യൻ ഞായറാച്ച രാവിലെ പലരോടും പറഞ്ഞിരുന്നു. ഒരു ട്രു ടി വി എന്ന യു ടുബർ തനിക്കെതിരെ തന്റെ എതിരാളികളിൽ നിന്നും വൻ തുക കൈപറ്റി 3 വീഡിയോകൾ ഇറക്കുകയായിരുന്നു. അയാൾ എന്നെ തന്തയില്ലാത്തവൻ എന്നും കേട്ടാൽ അറയ്ക്കുന്ന തെറി വിളിയും നടത്തി.

എന്തായാലും എല്ലാ മാധ്യമ മര്യാദകളും ലംഘിച്ച് ആദിത്യനും അംബിളി ദേവിയുമായുള്ള കുടുംബ വഴക്കിൽ ക്യാമറയുമായി ചെയ്യവർ ആദിത്യന്റെ ഭാഗം കേട്ടില്ല. മാത്രമല്ല ഭാര്യയും ഭർത്താവും തമ്മിൽ പിണങ്ങുന്നതും കേസും വഴക്കും ലോകത്തേ ആദ്യ സംഭവമല്ല. ഈ വിഷയത്തിൽ ചില ഓൺലൈൻ ചാനൽ ആദിത്യനെതിരേ തുടരെ വീഡിയോകൾ ഭീകരമായ തെറിയഭിഷേകം നടത്തി ഇറക്കിയതിനു പിന്നിൽ വലിയ ഗൂഢാലോചനയുണ്ട്. ഭാര്യയും ഭർത്താവുമായുള്ള വഴക്കിൽ ഇത്തരത്തിൽ ക്യാമറയുമായി ചെന്ന് അവരുടെ ജീവിതം തകർക്കുന്നത് തന്നെ ഇതാദ്യമാണ്‌. കേരളത്തിൽ ഒർറ്റു സെലിബ്രേറ്റിക്കും ഇത്തരത്തിൽ ഒരു ദുരവസ്ഥ വന്നിട്ടില്ല. തകർന്ന് നില്ക്കുന്ന ആദിത്യന്റെ സ്വകാര്യ ജീവിതത്തിലേക്ക് തെറി പാട്ടും കൊല്ലും എന്ന ഭീഷണിയും, അപമാനിക്കലും ആയിരുന്നു ചില ഓൺലൈൻ പേജുകളിൽ വന്നത്

ഇതോടെ തന്റെ അഭിനയ ജീവിതം തന്നെ തകർന്നു എന്നും. കുടുംബം ശിഥിലമായി എന്നും ആദിത്യൻ പറഞ്ഞിരുന്നു. കൂടി ചേരാൻ ഒരു ശതമാനം എങ്കിലും സാധ്യതയുള്ള ഇത്തരം ബന്ധങ്ങൾ മാധ്യമങ്ങൾ കുത്തി വൃണമാക്കുകയായിരുന്നു. മാത്രമല്ല മുഖ്യ ധാരാ മാധ്യമങ്ങൾ പോലും ആദിത്യനെ ആക്രമിക്കാൻ ഓൺലൈൻ ചാനലുകളുടെ പിന്നാലെ പോയി. കുടുംവ വഴക്കും തെറി അഭിഷേകവും കേൾക്കാൻ ആളുകൾ ഓൻലൈനിൽ ഓടി കൂടിയപ്പോൾ ഒന്ന് ഓർക്കുക..ഇത് നിങ്ങളുടെ ജീവിതത്തിൽ ആയിരുന്നു എങ്കിൽ നിങ്ങൾ എത്ര മാത്രം വേദനിക്കും ആയിരുന്നു. നിങ്ങളിൽ പലരും ജീവിച്ചിരിക്കുമായിരുന്നോ