കോഴിക്കോട് ട്രെയിന്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ വീണ് പരിക്കേറ്റ ഡോക്ടര്‍ മരിച്ചു

കോഴിക്കോട്. ഓടുന്ന ട്രെയിനില്‍ ചാടികയറാന്‍ ശ്രമിച്ച ഡോക്ടര്‍ വീണ് മരിച്ചു. കണ്ണൂര്‍ റീജണല്‍ പബ്‌ളിക് ഹെല്‍ത്ത് ലബോറട്ടറിയില്‍ സീനിയര്‍ മെഡിക്കല്‍ ഓഫീസറായ കോവൂര്‍ പാലാഴി സ്വദേശി ഡോക്ടര്‍ എം സുജാതയാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ കോഴിക്കോട് റെയില്‍ വേ സ്‌റ്റേഷനിലിയാരുന്നു അപകടം.

എറണാകുളം കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ പരിക്കേറ്റ സുജാതയെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.