മേഘ്‌നയുടെ മുന്‍ഭര്‍ത്താവ് ഡോണിന്റെ വിവാഹം കഴിഞ്ഞു

കഴിഞ്ഞ കുറച്ചുനാളുകളായി സോഷ്യല്‍ മീഡിയയിൽ വലിയ ചർച്ചയായിരുന്നു ഡോണിന്റെയും മേഘ്നയുടെയും വിവാഹമോചനം. ആഘോഷപൂർവ്വമായി നടന്ന വിവാഹം വേർപെടുത്തി എന്നറിഞ്ഞപ്പോൾ ആരാധകർക്കും വിശ്വസിക്കാൻ പ്രയാസമായിരുന്നു. വെറും ഒരു വര്‍ഷം മാത്രമാണ് ദാമ്പത്യം നീണ്ടുനിന്നത്. പിരിഞ്ഞിട്ട് എട്ടുമാസം കഴിഞ്ഞതിനുശേഷമാണ് വാര്‍ത്ത പുറത്തുവരുന്നത്. ചന്ദനമഴയില്‍ അഭിനയിച്ചിരുന്നതിന് പിന്നാലെയാണ് നടിയുടെ വിവാഹം. ചന്ദനമഴയില്‍ ഒപ്പം അഭിനയിച്ചിരുന്ന ഡിംപിള്‍ റോസിന്റെ സഹോദരനും ബിസിനസുകാരനുമായ ഡോണ്‍ ടോണിയുമായിട്ടായിരുന്നു മേഘ്നയുടെ വിവാഹം.

എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത് ഡോണിന്റെ രണ്ടാം വിവാഹം കഴിഞ്ഞു എന്നാണ്. കോട്ടയം സ്വദേശിനി ഡിവൈന്‍ ക്ലാരയാണ് വധു. ലളിതമായി രീതിയിൽ തൃശൂരില്‍ വെച്ചാണ് ഡോണിന്റെ രണ്ടാം വിവാഹം നടത്തിയത്. ലോക്ഡൗണ്‍ നിയമങ്ങളെല്ലാം പാലിച്ച് അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു പങ്കെടുത്തത്. ഡോണിന്റെ വിവാഹ വാര്‍ത്ത കൂടി വന്നതോടെ ഇതുവരെ പ്രചരിച്ചിരുന്ന ഊഹാപോഹങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും അവസാനമായി.

2017 ഏപ്രില്‍ മുപ്പതിന് വിവാഹിതരായ ഇരുവരും അധികം വൈകാതെ വേര്‍പിരിഞ്ഞു. ഇരുവരുടെയും കുടുംബ ജീവിതത്തില്‍ എന്താണ് സംഭവിച്ചതെന്ന കാര്യം ഇനിയും വ്യക്തമല്ല. നിലവില്‍ തമിഴില്‍ സീരിയലുകളില്‍ അഭിനയിക്കുകയായിരുന്നു മേഘ്ന. ഏഷ്യാനെറ്റിലെ ഹിറ്റ് പരമ്പരയായ ചന്ദനമഴയിലെ അമൃത എന്ന കഥാപാത്രമായിരുന്നു മേഘ്ന വിന്‍സെന്റിന് ഇത്രയധികം പ്രശസ്തി നേടി കൊടുത്തത്. ഒരു നാട്ടിന്‍പുറത്തുകാരിയുടെ അഭിനയം പ്രേക്ഷക പ്രശംസ നേടി കൊടുത്തു. അതിലൂടെ നിരവധി ആരാധകരെയും താരത്തിന്.

വരും ദിവസങ്ങളിൽ വിവാഹത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ