നരേന്ദ്രമോദി ഇന്ത്യയിലെ ജനങ്ങള്‍ക്ക് നല്ലൊരു നേതാവും മനുഷ്യനും : ട്രംപ്

ലോക്സഭ തെരഞ്ഞെടുപ്പില്‍ നേടിയ മികച്ച വിജയത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനന്ദനവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നരേന്ദ്രമോദി നല്ലൊരു മനുഷ്യനും മികച്ച നേതാവുമാണെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു. ‘ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണില്‍ സംസാരിച്ചു. തെരഞ്ഞെടുപ്പില്‍ നേടിയ വന്‍ രാഷ്ട്രീയ വിജയത്തിന് അദ്ദേഹത്തെ എന്റെ അഭിനന്ദനങ്ങള്‍ അറിയിച്ചു. അദ്ദേഹം നല്ലൊരു മനുഷ്യനും ഇന്ത്യയിലെ ജനങ്ങള്‍ക്ക് മികച്ചൊരു നേതാവുമാണ്.

അദ്ദേഹത്തെ ലഭിച്ചതില്‍ അവര്‍ ഭാഗ്യവാന്മാരാണെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. പ്രധാനമന്ത്രിയുമായി ട്രംപ് ഫോണിലും സംസാരിച്ചിരുന്നു.മോദി വീണ്ടും അധികാരത്തില്‍ വരുന്നതോടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ മികച്ച രീതിയില്‍ മുന്നോട്ട് പോകുമെന്നും, തുടര്‍ന്നും മോദിയോടൊപ്പം മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്താനാകുമെന്നും ട്രംപ് പറഞ്ഞു.