ദൈവത്തിന് സ്തുതി പോലും, എന്തിനാ ബിഷപ്പെ തന്നെപ്പോലുള്ളവര്‍ ദൈവത്തെ കൂട്ടുപിടിക്കുന്നെ, ഡോ. അനുജ ജോസഫ് ചോദിക്കുന്നു

ബലാത്സംഗ കേസില്‍ ജലന്ദര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കോട്ടയം സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം കുറ്റ വിമുക്തനാക്കിയിരുന്നു. സംഭവത്തില്‍ വലിയ വാദപ്രതിവാദങ്ങളാണ് സോഷ്യല്‍ ലോകത്ത് നടക്കുന്നത്. ഇപ്പോള്‍ സംഭവത്തില്‍ ഡോ. അനുജ ജോസഫ് നടത്തിയ പ്രതികരണം ഏറെ ശ്രദ്ധേയമായിരിക്കുകയാണ്.

ഇടയന്റെ വേഷം കെട്ടി ആളുകളെ പറ്റിക്കുന്ന ചെകുത്താന്‍ എന്നെ തന്നെയൊക്കെ വിശേഷിപ്പിക്കാനാകൂ. കേസിനിടയ്ക്ക് സാക്ഷി പറഞ്ഞ വൈദികന്‍ വരെ കൊല്ലപ്പെട്ടു, എന്നിട്ടും താന്‍ പുണ്യവാളന്‍,കുറ്റവിമുക്തന്‍, കഷ്ടം.കുറ്റം ചെയ്തിട്ടില്ലെന്നു ഉറപ്പുണ്ടെങ്കില്‍ എന്തിനാടോ കേസില്‍ നിന്നും പിന്മാറാന്‍ ആ കന്യാസ്ത്രീക്ക് cash offer ചെയ്‌തേ.- അനുജ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു.

ഡോ. അനുജ ജോസഫ് പങ്കുവെച്ച കുറിപ്പ്, ഫ്രാങ്കോ മുളക്കല്‍ കുറ്റക്കാരന്‍ അല്ലെന്നു പോലും! ‘ദൈവത്തിന് സ്തുതി പോലും’ എന്തിനാ ബിഷപ്പെ തന്നെപ്പോലുള്ളവര്‍ ദൈവത്തെ കൂട്ടുപിടിക്കുന്നെ, തന്നെപ്പോലുള്ള യൂദാസുമാര്‍ക്കു ദൈവത്തിന്റെ നാമം എടുക്കാന്‍ ഇച്ചിരിയെങ്കിലും ഉളുപ്പുണ്ടോ, ദൈവശക്തി ലോകത്തിനു കാണിച്ചു കൊടുക്കാനാ പോലും അയാളെ കുറ്റ വിമുക്തനാക്കിയത്, ഇങ്ങനെയും ദൈവത്തിനെ മറയാക്കുന്ന പിശാചുക്കള്‍! കലികാലം.

കോട്ടയം കുറുവിലങ്ങാട് മഠത്തിലെ സിസ്റ്ററമ്മക്ക് 2014-2016 കാലയളവില്‍ ഫ്രാങ്കോ മുളക്കല്‍ എന്ന തന്നില്‍ നിന്നും നേരിടേണ്ടി വന്ന അപമാനം, അവര്‍ ഒറ്റ ദിവസം കൊണ്ടു മെനഞ്ഞെടുത്തതല്ല,
അവര്‍ അനുഭവിച്ച മാനസിക വേദനകള്‍ അല്ലെ വല്യ ‘ബിഷോപ്പ്’ ചമഞ്ഞിരിക്കുന്ന തന്നെ പോലൊരാള്‍ക്ക് നേരെ പരാതി കൊടുക്കുന്നതില്‍ അവരെ കൊണ്ടു ചെന്നെത്തിച്ചത്. തങ്ങള്‍ക്കു നീതി ലഭിച്ചില്ലെന്നു പറയുന്ന ആ കന്യാസ്ത്രീ അമ്മമാരുടെ വാക്കുകളിലും മുഖത്തും പ്രകടമാകുന്ന വേദന ഉണ്ടല്ലോ, തനിക്കു ദൈവം മറുപടി നല്‍കട്ടെ, പ്രകൃതിവിരുദ്ധ പീഡനം ഉള്‍പ്പെടെ 13പ്രാവശ്യം താന്‍ അപമാനിക്കപ്പെട്ടതായി ആ കന്യാസ്ത്രീ പറയണമെങ്കില്‍, ഫ്രാങ്കോ ബിഷപ്പെ താന്‍ ഏതു നിലവാരം പുലര്‍ത്തുന്ന ആളായിരിക്കണം.

ഇടയന്റെ വേഷം കെട്ടി ആളുകളെ പറ്റിക്കുന്ന ചെകുത്താന്‍ എന്നെ തന്നെയൊക്കെ വിശേഷിപ്പിക്കാനാകൂ. കേസിനിടയ്ക്ക് സാക്ഷി പറഞ്ഞ വൈദികന്‍ വരെ കൊല്ലപ്പെട്ടു, എന്നിട്ടും താന്‍ പുണ്യവാളന്‍,കുറ്റവിമുക്തന്‍, കഷ്ടം. കുറ്റം ചെയ്തിട്ടില്ലെന്നു ഉറപ്പുണ്ടെങ്കില്‍ എന്തിനാടോ കേസില്‍ നിന്നും പിന്മാറാന്‍ ആ കന്യാസ്ത്രീക്ക് cash offer ചെയ്‌തേ. ഒരു തെളിവ് പോലും ഇല്ലെന്ന് കണ്ടെത്തിയ ഈ നീതിപീഠം സമൂഹത്തിനെ ഭയപ്പെടുത്തുന്നു, എന്തു നീതി, പണവും സ്വധീനവും ഉള്ളവന് എന്തുമാകാം എന്നല്ലേ ഈ വിധി കൊണ്ടു നിങ്ങള്‍ ഉദ്ദേശിക്കുന്നത്.
Dr. Anuja Joseph,