നമ്മുടെ നാട്ടിൽ ചർച്ച ചെയ്യപ്പെടേണ്ട ഒത്തിരി വിഷയങ്ങളുണ്ട്, അല്ലാതെ വിനായകൻ എവിടെ പോകുന്നു എന്നതല്ല

മീടു മൂവ്‌മെന്റിന് എതിരെ നടൻ വിനായകൻ നടത്തിയ വിവാദ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. പലരും വിനായകനെതിരെ രംഗത്ത് എത്തുന്നുണ്ട്. ഇപ്പോളിതാ വിഷയത്തിൽ വിത്യസ്തമായ പ്രതികരണവുമായെത്തിയിരിക്കുകയാണ് ഡോ. അനുജ ജോസഫ്. നമ്മുടെ നാട്ടിൽ ചർച്ച ചെയ്യപ്പെടേണ്ട ഒത്തിരി വിഷയങ്ങളുണ്ട്, അല്ലാതെ വിനായകൻ എവിടെ,,,,, പോകുന്നു എന്നതല്ലെന്ന് കുറിപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

വിനായകനും me too വിവാദത്തിനും ഒക്കെ എന്നാ ഒരു reach ആന്നെ, വിനായകന് sex വേണമെങ്കിൽ അയാൾ ചോദിച്ചു മേടിക്കും പോലും ,,,,are you ok?മര്യാദ ഉണ്ട്,,,”പിന്നെ അയാൾ ഇങ്ങു ചോദിക്കുമ്പോൾ കൊടുക്കാൻ എടുത്തു വച്ചിരിക്കുവല്ലേ”എന്ത് Sex, അല്ലാതെ ഞങ്ങൾ അത്തരക്കാർ അല്ല എന്നു അയാളോട് ഒന്നു ആരേലും പറഞ്ഞു കൊടുത്തേ,സ്ത്രീകളുടെ dignity ഇതൊക്കെ ചർച്ചവിഷയം ആക്കുന്നതിൽ തെറ്റില്ല,

എന്നാൽ ഈ അടുത്തിടെ ഒരു പത്തു വയസ്സുകാരി അപ്പനിൽ നിന്നു ഗർഭം ധരിച്ചതിന്റെ വാർത്ത കാണാനിടയായി, നമ്മുടെ കൊച്ചിയിൽ,31ആഴ്ച പ്രായമുള്ള ആ ഗർഭം abort ചെയ്യാൻ ആ കുഞ്ഞിന്റെ അമ്മ highcourt നെ സമീപിച്ചതായാണ് അറിയാൻ കഴിഞ്ഞത്. ഒരു പത്തു വയസ്സുകാരിക്ക് പോലും സ്വന്തം വീട്ടിൽ protection കിട്ടാത്ത ഈ കാലത്തു വിനായകൻ ഒക്കെ എത്രയോ ഭേദമാണെന്നെ .
N. B:നമ്മുടെ നാട്ടിൽ ചർച്ച ചെയ്യപ്പെടേണ്ട ഒത്തിരി വിഷയങ്ങളുണ്ട്, അല്ലാതെ വിനായകൻ എവിടെ,,,,, പോകുന്നു,,,,കുറച്ചു കഷ്‌ടമാണേ