ഗവർണ്ണർ നീതി നടപ്പാക്കിയില്ലേൽ സത്യം കുരിശിലേറും- ഗവർണ്ണർ Dr C.V.ആനന്ദബോസ്, അഭിമുഖം: സി വി ആനന്ദബോസ് Vs വിൻസ് മാത്യു

പശ്ചിമ ബംഗാൾ ഗവർണ്ണർ ഡോ സി വി ആനന്ദ ബോസ് ഗവർണ്ണറുടെ ചുമതലകളേ കുറിച്ച് തുറന്നടിക്കുകയാണ്‌. ബംഗാളിൽ ബിജെപിയും ഗവർണ്ണറുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ തുടരുമ്പോൾ തന്നെ നിലപാട് വ്യക്തമാക്കി മുന്നോട്ട് വരികയാണ്‌ മലയാളി കൂടിയായ ഗവർണ്ണർ. ഗവർണ്ണർ പദവി രാഷ്ട്രീയത്തിനു അതീതമാണ്‌. നീതി പ്രവർത്തിക്കുക എന്നത് ഗവർണ്ണറുടെ ബാധ്യതയാണ്‌. അല്ലെങ്കിൽ നാടിനു തന്നെ ആപത്തായിരിക്കും- കർമ്മ ന്യൂസ് ചീഫ് എഡിറ്റർ വിൻസ് മാത്യു വുമായുള്ള ഇന്റർവ്യൂവിലാണ്‌ പശ്ചിമ ബംഗാൾ ഗവർണ്ണർ നയം വ്യക്തമാക്കുന്നത്.

ഗവർണർ പദവി എന്നത് വർഷങ്ങൾക്കുമുന്നെ ഉണ്ടായതാണ്, നമുക്കറിയാവുന്ന ഒന്നാമത്തെ ​ഗവർണർ പീലത്തോസാണെന്ന് പശ്ചിമ ബം​ഗാൾ ​ഗവർണർ ഡോ.സിവി ആനന്ദബോസ്. അദ്ദേഹം ​ഗവർണറായിരുന്നു. ​ഗവർണറുടെ ജോലി നിയമവാഴ്ച ഉറപ്പാക്കുക സത്യം ഉയർത്തിപ്പിടിക്കുക എന്നതായിരുന്നു. പീലാത്തോസിന്റെ അടുത്തേക്ക് കുറ്റമാരോപിച്ച് യേശുദേവനെ കൊണ്ടുവന്നപ്പോൾ അദ്ദേഹത്തിന് മനസിലായി യേശുദേവൻ നിരപരാധിയാണെന്ന്. സത്യമന്തെന്നറിച്ചിട്ടും അദ്ദേഹം ഈ നീതിമാന്റെ രക്തത്തിൽ എനിക്ക് പങ്കില്ല എന്ന് പറഞ്ഞ് കൈയ്യൊഴിഞ്ഞു. അന്ന് ​ഗവർണർ സത്യത്തിന് കൂടെ നിൽക്കാത്തതിനാൽ സത്യം കുരിശിലേൽക്കപ്പെട്ടു. കുരിശു മരണമുണ്ടെങ്കിൽ ഉയർത്തെഴുന്നേൽപ്പുമുണ്ടെന്ന് മനസിലാക്കണമെന്നും ​ഗവർണർ കർമ ന്യൂസിനോട് പറഞ്ഞു.

സത്യത്തിനുവേണ്ടി നിൽക്കുക, നീതിക്കുവേണ്ടി നിൽക്കുക രാഷ്ട്രീയത്തിന് അടിമയാകാതിരിക്കുക ഇതൊക്കെയാണ് ​ഗവർണറുടെ ജോലി. ഇത് കൊളോണിയലിസമാണെന്ന് പറയുന്നതിനോട് അർത്ഥമില്ല. സ്വന്തം പ്രവൃത്തികൊണ്ട് നരേന്ദ്രനാണെന്ന് തെളിയിച്ച വ്യക്തിയാണ് പ്രധാന മന്ത്രി. രണ്ടാമതായി സ്വന്തം പ്രവ‍ൃത്തികൊണ്ട് നേതാക്കളുടെ മുമ്പിൽ പോലും അദ്ദേഹം പ്രധാനമന്ത്രിയാണെന്ന് തെളിയിച്ചെന്നും ​ഗവർണർ പറഞ്ഞു

കർമ്മ ന്യൂസ് ചീഫ് എഡിറ്റർ വിൻസ് മാത്യുവുമായി ​ഗവർണർ നടത്തിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം
https://fb.watch/iBmQ5sAhGf/