കോവിഡിനെ തുരുത്താൻ ഉടൻ ചെയ്യേണ്ടത്, കേന്ദ്ര സർക്കാരിനു നൽകിയ റിപോർട്ടിന്റെ ചുരുക്കം

കോവിഡിൽ വിറങ്ങലിച്ചു നിൽക്കുകയാണ് രാജ്യം. കോവിഡ് നേരിടാൻ കേന്ദ്ര സർക്കാരിനു ദേശീയ നയരൂപീകരണ സമിതി കോഡിനേറ്ററും ദേശീയ ഏകാം​ഗ തൊഴിൽ കമ്മീഷനുമായ ഡോ.സിവി ആനന്ദബോസ് റിപ്പോർട്ട് സമർപ്പിച്ചു. രാജ്യം വിറങ്ങലിച്ച് നില്ക്കുമ്പോൾ അടിയന്തിരമായി എന്തു ചെയ്യണം എന്ന് കൃത്യമായി സൂചിപ്പിച്ചാണ് റിപ്പോർട്ട് സമർപ്പിച്ചത്. കേന്ദ്ര സർക്കാരിനു സമർപ്പിച്ച റിപോർട്ടിന്റെ പ്രധാന ഭാഗം ഡോ സി വി ആനന്ദ ബോസ് കർമ്മ ന്യൂസുമായി പങ്കുവയ്ക്കുകയാണ്‌. തന്റെ ഈ നിർദ്ദേശങ്ങൾ അടുത്ത മണിക്കൂറിൽ നടപ്പാക്കിയാൽ അത്രയും നല്ലത് എന്നും ഇത് ഏത് സംസ്ഥാന സർക്കാരിനോ, പഞ്ചായത്തുകൾക്കോ വേണമെങ്കിലും നടപ്പാക്കാം എന്നും അദ്ദേഹം പറഞ്ഞു.

വാക്കുകൾ, കോവിഡിന്റെ ഒന്നാം വരവിനെക്കാൾ ഭീകരമാണ് രണ്ടാം വരവ്, മഹാമാരിയുടെ രണ്ടാം വരവിനെ പിടിച്ചു നിർത്താൻ ആദ്യം ചെയ്യേണ്ടത് പ്രതിരോധ കുത്തിവെപ്പ് എല്ലാവർക്കും നൽകുക എന്നതാണ്. എല്ലാ മരുന്ന് കമ്പനികൾക്കും വാക്സിൻ നിർമിക്കാനുള്ള അനുമതി നൽകണം. രണ്ടാമത്തെ നിർദ്ദേശം ലോകത്ത് എവിടെ നിന്നെല്ലാം വാകസിന് ‍ലഭിക്കുമോ അവിടെനിന്നെല്ലാം ആവശ്യമായ തോതിൽ ഇന്ത്യയിൽ വാക്സിനെത്തിക്കണം. അതിനുള്ള നടപടികൾ പുരോ​ഗമിക്കുന്നുണ്ട്. ഇത് ആവശ്യക്കാരിലെത്തിക്കാൻ സംസ്ഥാന സർക്കാരുകൾ മുൻകൈയെടുക്കണം. ആരോ​ഗ്യ സംവിധാനങ്ങളുടെ ദേശീയ ശ്യംഖല ഉണ്ടാക്കണം. സ്വകാര്യ ആശുപത്രികളെയും ഇതിന്റെ ഭാ​ഗമാക്കണം, ആവശ്യമെങ്കിൽ ഹോട്ടലുകളും സ്കൂളുകളും താൽക്കാലിക ആശുപത്രികളാക്കണം. അതാത് തലത്തെ രോ​ഗികളെ പരിചരിക്കേണ്ടതിന്റെ ഉത്തരവാദിത്വം പഞ്ചായത്തിനു നൽകണം. രോ​ഗികളെ എത്തിക്കാൻ ഡ്രോണുകളും ഹെലികോപ്ടറുകളും ഉപയോ​ഗിക്കണം. ഇവരെ പരിചരിക്കാനായി വിരമിച്ച ഡോക്ടർമാരെയും ഭടന്മാരെയുമൊക്കെ ഉപയോ​ഗിക്കാം

ഇന്ത്യ പൊതുജനാരോ​ഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം. ഇതിനെ രാഷ്ട്രീയ അടിയന്തരാവസ്ഥയുമായി കൂട്ടിക്കുഴക്കരുത്. പ്രതിസന്ധികൾ വരുമ്പോൾ അതിനെ നേരിടാൻ സർക്കാരിന് അധികാരം നൽകുന്ന ഒരു പൊതു നിയമം നിലവിലില്ല. സംസ്ഥാന സർക്കാരുകളെ വിശ്വാസത്തിലെടുത്ത് ഇങ്ങനെയൊരു നിയമം നിർമ്മിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുകയാണ്. ഓർഡിനൻസും ആയിക്കൂടെ എന്നില്ല. അത് പരമപ്രഥാനമായ കാര്യമാണ്.

കോവിഡിന്റെ രണ്ടാം വരവിൽ നാം അത്ര പരിഭ്രമിക്കേണ്ടതില്ല. കോവിഡ് വാകിസിൻ നൽകിയവരുടെ എണ്ണത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. ഒരേ ദിശയിൽ സംസ്ഥാന സർക്കാരുകൾ പ്രവർത്തിച്ചാൽ മഹാമാരിയെ നേരിടാൻ സാധിക്കും. മുന്നോട്ടു കുതിക്കേമ്ട സമയമാണ്. ഇതിനുമുമ്പും പ്രതിസന്ധിയിലൂടെ നടന്നുപോയിട്ടുണ്ട്. കോവിഡിനെ അതിജീവിക്കാൻ വേണ്ട നടപടികൾ വേണ്ട രീതിയിൽ എടുക്കണം, കേന്ദ്ര ​ഗവൺമെന്റും സംസ്ഥാന ​ഗവൺമെന്റും ജനങ്ങളും കൈകോർത്ത് പ്രവർത്തിച്ചാൽ മഹാമാരിയെ നേരിടാൻ സാധിക്കും

വരുമാനമില്ലാത്ത ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരുടെ അക്കൗണ്ടിലേക്ക് നേരിട്ട് 5000 രൂപയെങ്കിലും നൽകണം. ഈ അവസരത്തിൽ പട്ടിണി രഹിത ഭാരതം ആവിഷ്ക്കരിച്ച് ഉടനടി നടപ്പാക്കണം. കോവിഡ് സാഹചര്യത്തിൽ കുട്ടികൾക്ക് സൗജന്യ ഭക്ഷണ പദ്ധതി നടപ്പാക്കണം. ഈ ഒരു വർഷം കലണ്ടറിൽ നിന്നും നീക്ക ചെയ്ത് സീറോ ഇയർ സങ്കൽപ്പം കൊണ്ടുവരണം. ഇത് വിദ്യാർത്ഥികൾക്ക് വളരെയധികം ഉപകാരപ്പെടും. കോവിഡിനെ പിടിച്ചുകെട്ടി ലോകത്തിനുമുന്നിൽ മാതൃക കാട്ടാൻ ഇന്ത്യക്ക് സാധിക്കും