കേരള നേതൃത്വം മാറണം, നരേന്ദ്ര മോദിക്ക് ഡോ സി വി ആനന്ദബോസ് റിപോർട്ട് നല്കി

കെ സുരേന്ദ്രന്റെ സ്ഥാനം ഒഴിയൽ അനിവാര്യമെന്ന് സൂചിപ്പിച്ച്  നരേന്ദ്ര മോദിക്ക് ഡോ സി വി ആനന്ദബോസ് റിപോർട്ട് നല്കിയതായി അറിയുന്നു. കേരളത്തിലെ തിരഞ്ഞെടുപ്പിലെ നാണംകെട്ട കൂട്ട തോൽവിയേ കുറിച്ച് റിപോർട്ട് നല്കാൻ നരേന്ദ്ര മോദി നേരിട്ട് മുതിർന്ന മുൻ ഐ എ എസ് ഉദ്യോഗസ്ഥനും പ്രധാനമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്നും പറയാവുന്ന മലയാളി കൂടിയായ ഡോ സി വി ആനന്ദബോസിനെ നിയോഗിക്കുകയായിരുന്നു. 3 റിപോർട്ടുകളാണ്‌ ഡോ സി വി ആനന്ദബോസ് സമർപ്പിക്കുന്നത്. ഇതിൽ ആദ്യ റിപോർട്ട് നരേന്ദ്ര മോദിയുടെ കൈകളിൽ എത്തി കഴിഞ്ഞു

കേരളത്തിലെ പാർട്ടി നേതാക്കളിൽ പലരുടേയും തല ഉരുളും. ബിജെപിക്കും കേന്ദ്ര സർക്കാരിനും നേട്ടം ഒന്നും ഉണ്ടാക്കാൻ കേരളത്തിലെ നേതൃത്വത്തിനായില്ലെന്ന് മാത്രമല്ല കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ തുടരെ വീഴ്ച്ചകളും ദേശീയ നേതൃത്വത്തിനു അപമാനവും ആയി. കള്ള പണ ഇടപാടും തമ്മിൽ തല്ലും മൂലം കേരളത്തിലെ നേതൃത്വം നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനും നാണക്കേടാവുകയാണ്‌.

ബിജെപിയുടെ കേരള നേതൃത്വത്തേ മാറ്റണം എന്നും അവർക്ക് മാന്യമായി സ്ഥാനം ഒഴിയാനുള്ള അവസരം നല്കണം എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഡോ സി വി ആനന്ദബോസ് സമർപ്പിച്ച റിപോർട്ടിൽ പറയുന്നു.കേരളത്തിലെ പാർട്ടിയിൽ എന്താണ്‌ നടക്കുന്നത് എന്നും എന്ത് പരിഹാരമാണ്‌ ഉള്ളതെന്നും റിപോർട്ട് സമർപ്പിക്കാൻ ആയിരുന്നു നിർദേശിച്ചത്. കേരള നേതൃത്വത്തിനെതിരായ ചില നടപടികൾക്കുള്ള നിർദ്ദേശങ്ങൾ ആണ്‌. പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ ഏറ്റവും അടുത്ത കേന്ദ്രവുമായ ഡോ സി വി ആനന്ദ ബോസിന്റെ റിപോർട്ടിൽ ഉള്ളത്. കേരളത്തിലെ കാര്യങ്ങളേ കുറിച്ച് ഗ്രൂപ്പും, മുഖം നോക്കാതെയും ഉള്ള ഒരു വിലയിരുത്തൽ ആണ്‌ ഡോ സി വി ആനന്ദബോസിന്റെ ബിജെപിയുടെ ദേശീയ നേതൃത്വത്തിനു നൽകിയ റിപോർട്ടിൽ ഉള്ളത്. പാർട്ടിയുടെ കേരള യൂണിറ്റിൽ എന്താണ്‌ സംഭവിക്കുന്നത് എന്നും എന്ത് പരിഹാരമാണ്‌ നിർദ്ദേശിക്കാൻ ഉള്ളത് എന്നും ഡോ ബോസിനോട് നിർദ്ദേശിക്കുകയായിരുന്നു. ഇതിനേ തുടർന്നാണ്‌ കേരളത്തിലെ നേതാക്കൾക്കും ബിജെപിയിലെ ഗ്രൂപ്പുകൾക്കും സ്വാധീനിക്കാൻ കഴിയാത്ത വ്യക്തിത്വം ആയ ഡോ ബോസ് സ്വതന്ത്രമായ റിപോർട്ട് നല്കിയത്

റിപോർട്ടിന്റെ ഉള്ളടക്കം അറിഞ്ഞടുത്തോളം ഇപ്രകാരമാണ്‌. തിരഞ്ഞെടുപ്പിൽ കേരള ഘടകം വളരെ മോശം പ്രകടനം കാഴ്ച്ച വയ്ച്ചു. ഇതിന്റെ പൂർണ്ണ ഉത്തരവാദിത്വം സംസ്ഥാന നേതൃത്വം നയിക്കുന്ന നേതാക്കൾക്കാണ്‌.പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാത്ത നേതാക്കൾക്ക് ആ ഉത്തരവാദിത്വം നേതൃത്വം വിട്ട് കൊടുക്കണം. അവർക്കെതിരെ നടപടി വേണം. ഏതൊക്കെ നേതാക്കളാണ്‌ പരാജയത്തിനു ആക്കം കൂട്ടിയത് എന്നും റിപോർട്ടിൽ പറയുന്നു.സാമ്പത്തിക തട്ടിപ്പ്, അഴിമതി തുടങ്ങിയ ആരോപണങ്ങളിൽ പാർട്ടി കടുത്ത പ്രതിസന്ധിയിലാണ്. കൊടകര ഹൈവേ കവർച്ച കേസ് ബിജെപിയെ സാരമായി ബാധിച്ചു.

നിയമ സഭയിൽ പോലും ഇതുമായി ബന്ധപ്പെട്ട് വിമർശനം കേട്ടതും പ്രതിക്കൂട്ടിൽ ആയതും കെ സുരേന്ദ്രനോ മറ്റോ അല്ല. കുഴൽ പണ കേസിൽ കേരള നിയമ സഭയിൽ നടന്ന ചർച്ചയിൽ നരേന്ദ്ര മോദിയെ പ്രതിക്കൂട്ടിൽ നിർത്തുകയായിരുന്നു. തെറ്റുകൾ ചെയ്യുക..അത് പ്രധാനമന്ത്രിക്ക് അപമാനം വരുത്തി വയ്ക്കുക..ഇതാണിപ്പോൾ കേരളത്തിലെ നേതാക്കളിൽ ചിലർ ചെയ്യുന്നത്. ഇത് തുടർന്ന് പോയാൽ ദേശീയ നേതൃത്വത്തേ ബാധിക്കും. ഇപ്പോൾ തന്നെ അഴിമതിയും തമ്മിൽ തല്ലും , പണം ഇടപാടും ഒക്കെ ദേശീയ മാധ്യമങ്ങൾ ഏറ്റെടുത്തു. ഉടൻ ഇതിനു പരിഹാരം വേണം. കേരളത്തിലെ നേതൃമാറ്റം ഇനി വൈകിക്കരുത്. നിലവിലെ നേതൃത്വം ഇനി എന്ത് നല്ല കാര്യങ്ങൾ ചെയ്താലും അവർ മുൻ കാലത്ത് ചെയ്ത പ്രവർത്തികളും വീഴ്ച്ചകളും മാധ്യമങ്ങളും നിരീക്ഷരും ജനങ്ങളും കുത്തി പൊക്കും.

നിലവിലെ നേതൃ നിരയെ മാറ്റുക മാത്രമാണ്‌ ബിജെപിക്ക് കേരളത്തിലെ ജനങ്ങൾക്കും നല്കാൻ ഉള്ളത്. ദേശീയ നേതൃത്വത്തിന്റെ കൂടി ഭദ്രതക്ക് ഇതാവശ്യമാണ്‌. ഒരു വിഭാഗം നേതാക്കൾ തിരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്യുന്നതുൾപ്പെടെയുള്ള സാമ്പത്തിക തട്ടിപ്പുകളുടെ ആരോപണം ഉന്നയിക്കുമ്പോൾ, റിപ്പോർട്ട് ചില നേതാക്കളെ കുറ്റാരോപിതരാക്കിയിട്ടുണ്ടെന്നും ഫണ്ട് കൈകാര്യം ചെയ്യുന്നതിൽ സുതാര്യതയും ഉത്തരവാദിത്തവും ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഒരു സംഘടനാ പുനരുജ്ജീവനത്തിന് വഴിയൊരുക്കാൻ പാർട്ടി നേതൃത്വത്തോട് സ്വമേധയാ സ്ഥാനമൊഴിയാൻ ആവശ്യപ്പെടുമെന്ന് റിപ്പോർട്ട് നിർദ്ദേശിച്ചു. സ്വഭാവ ശുദ്ധിയുള്ള നേതാക്കളെയും പൊതുജനപിന്തുണ ഉള്ളവരെയും കേരളത്തിൽ തലപത്ത് ഇരുത്തണം. ന്യൂനപക്ഷ സമുദായ അംഗങ്ങളെ പാർട്ടിയിൽ സംയോജിപ്പിച്ച് ആ വിഭാഗങ്ങൾക്കിടയിൽ ആത്മവിശ്വാസം വളർത്താൻ ശുപാർശ ചെയ്തിട്ടുണ്ട്.

പാർട്ടി ദേശീയ നേതൃത്വത്തിന്റെ അടുത്ത വിശ്വസ്തനായ ബോസിനെ നേരത്തെ മേഘാലയ സർക്കാരിന്റെ ഉപദേഷ്ടാവായി നിയമിച്ചിരുന്നു. ഡോ സി വി ആനന്ദ ബോസ് ദില്ലിയിലെ ബിജെപിയുടേയും കേന്ദ്ര സർക്കാരിന്റെയും രഹസ്യങ്ങളുടെ കലവറയാണ്‌. നയ രൂപീകരണ സമിതിയുടെ കോഡിനേറ്ററും ദേശീയ തൊഴിലാളി ഏകാംഗ കമ്മീഷനും ആണ്‌. ഡോ സി വി ആനന്ദബോസിനേ പോലുള്ള മലയാളികൾ ദില്ലിയിൽ അച്ചടക്കത്തോടെയും വിശ്വസ്ഥതയോടെയും നടത്തുന്ന നീക്കങ്ങളേ സ്വാധീനിക്കാനോ തൊടാൻ പോലുമോ കേരളത്തിലേ ബിജെപി നേതാക്കൾക്ക് ആവില്ല.

ഡോ ബോസ് ഇനി 2 റിപോർട്ടുകൾ കൂടി നല്കുവാനുണ്ട് എന്നും അറിയുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഞങ്ങൾ അദ്ദേഹത്തോടെ ചില കാര്യങ്ങൾ ചോദിച്ചു എങ്കിലും മറുപടി ഒന്നും ഡോ ബോസ് പറഞ്ഞില്ല. കേരളം മാത്രമല്ല ബംഗാളിലേ സ്ഥിതി ഗതികൾ പാർട്ടിക്കും കേന്ദ്ര സർക്കാരിനും ബ്രീഫ് ചെയ്ത് നല്കാനുള്ള ചുമതലയും ഡോ സി വി ആനന്ദബോസിനാണ്‌