ക്ലീവേജ്, അതായിരിക്കുമല്ലോ ആണുങ്ങള്‍ ആ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഷെയര്‍ ചെയ്യാന്‍ കാരണം, ഡോ. ദിവ്യ ജോണ്‍ പറയുന്നു

അടുത്തിടെ സോഷ്യല്‍ മീഡിയകളില്‍ വലിയ ചര്‍ച്ചകള്‍ക്ക് പാത്രമായത് ഫോട്ടോഷൂട്ടുകളാണ്. ഗ്ലാമര്‍ ഫോട്ടോഷൂട്ടുകളുടെ പേരില്‍ മോഡലായ യുവതികള്‍ വന്‍ വിമര്‍ശനങ്ങള്‍ക്കും ഇരയായിരുന്നു. അടുത്തിടെ അര്‍ച്ചന എന്ന മോഡല്‍ വിമര്‍ശനങ്ങള്‍ക്ക് എതിരെ രംഗത്ത് എത്തിയിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ച രണ്ട് ഫോട്ടോഷൂട്ടുകളെ കുറിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് ഡോ. ദിവ്യ ജോണ്‍. ക്ലീവേജ് കാണുന്നത് ന്യൂഡിറ്റി അല്ല. അത് രണ്ടും തമ്മില്‍ വ്യത്യാസമുണ്ട്. അത് മനസിലാക്കാത്തവര്‍ ആണിത് പോലെയുള്ള ചിത്രങ്ങള്‍ ന്യൂഡിറ്റി എന്ന പേരില്‍ ഷെയര്‍ ചെയ്ത് പോകുന്നത്. ഇതില്‍ ചില ക്ലാസ് ആള്‍ക്കാര്‍ക്കിടയില്‍ ഉള്ള അന്തരവും ഉണ്ടെന്ന് തോന്നുന്നൂ. അപ്പര്‍ ക്ലാസ് ആള്‍ക്കാര്‍ക്കിടയിലും ചില ഹൈമിഡില്‍ ക്ലാസ് ആള്‍ക്കാര്‍ക്കിടയിലും നമ്മുടെ രാജ്യത്ത് തന്നെ ഇതൊക്കെ പണ്ടേയുള്ളതാണ്. നമുക്ക് കണ്ട് ശീലമില്ലാത്തത് കൊണ്ടായിരിക്കാം.- ദിവ്യ ജോണ്‍ കുറിച്ചു.

ദിവ്യ ജോണിന്റെ കുറിപ്പ്, വ്യക്തിപരമായി ഇങ്ങനത്തെ ഷൂട്ടുകളോട് താല്‍പര്യം തീരെയില്ല. ചിലതൊക്കെ നല്ലതായി തോന്നിയിട്ടുമുണ്ട്, ചിലത് അത്ര നല്ലതല്ലെന്നും. എല്ലാം ഒരോരുത്തരുടെ വ്യക്തിപരമായ ഇഷ്ടങ്ങളും സ്വാതന്ത്ര്യവും ആണല്ലൊ. ട്രെന്റിനൊപ്പം ഇപ്പോള്‍ മിക്കവരും ഇങ്ങനത്തെ ഷൂട്ടുകള്‍ ചെയ്യുന്നുമുണ്ട്. അപ്പോഴാണു ഇന്ന് വാട്ട്‌സപ്പില്‍ ഫോര്‍വേര്‍ഡായി കണ്ട രണ്ട് ഷൂട്ടിന്റെ ചില പടങ്ങള്‍ കണ്ടത്. ഇത് എന്തിനായിരിക്കും ആണുങ്ങള്‍ ഷേയര്‍ ചെയ്ത് പോകുന്നതെന്ന് ചിന്തിച്ചപ്പോള്‍ (?സ്വാഭാവികം) ക്ലീവേജ്, അതായിരിക്കുമല്ലോ.

ഒരു വിധത്തില്‍ ഈ രണ്ട് ഷൂട്ടും പോസിറ്റീവായി എടുക്കുന്നു.ലോകത്ത് വളരെ ചുരുങ്ങിയ ചില രാജ്യത്തെ ഉള്ളൂ ഈ ക്ലീവേജ് ഇങ്ങനെ മൂടി പിടിച്ച് നടക്കുന്നത്. മറ്റ് രാജ്യങ്ങളിലെ സ്ത്രീകള്‍ പ്രത്യേകിച്ച് നല്ലതെങ്കില്‍ അത് കുറെ കൂടി മോടിയില്‍ കൊണ്ട് നടക്കാറാണുള്ളത്. ഇവിടെ പക്ഷെ ഷാളിടാതെ നടക്കുന്നവരെ തന്നെ ചുഴിഞ്ഞു നോക്കുന്ന ഒരു ശീലമാണു പലര്‍ക്കും. ടിക്ക് ടോക്കില്‍ പോലും കാമുകിയുടെ ഷാള്‍ നേരെ ഇട്ട് കൊടുക്കുന്ന കാമുകന്‍, അതാണല്ലൊ മിക്കവരുടേയും മനസ്ഥിതി. അങ്ങനെയുള്ള രാജ്യത്ത് കുറച്ച് പേര്‍ക്ക് അത് ഒരു മോശം കാര്യമല്ല എന്നാല്‍ സുന്ദരവുമാണെന്ന് തോന്നി പരസ്യമായി മുന്നിട്ട് വന്നതിനെ നല്ല രീതിയിലെടുക്കുന്നു.

ക്ലീവേജ് കാണുന്നത് ന്യൂഡിറ്റി അല്ല. അത് രണ്ടും തമ്മില്‍ വ്യത്യാസമുണ്ട്. അത് മനസിലാക്കാത്തവര്‍ ആണിത് പോലെയുള്ള ചിത്രങ്ങള്‍ ന്യൂഡിറ്റി എന്ന പേരില്‍ ഷെയര്‍ ചെയ്ത് പോകുന്നത്. ഇതില്‍ ചില ക്ലാസ് ആള്‍ക്കാര്‍ക്കിടയില്‍ ഉള്ള അന്തരവും ഉണ്ടെന്ന് തോന്നുന്നൂ. അപ്പര്‍ ക്ലാസ് ആള്‍ക്കാര്‍ക്കിടയിലും ചില ഹൈമിഡില്‍ ക്ലാസ് ആള്‍ക്കാര്‍ക്കിടയിലും നമ്മുടെ രാജ്യത്ത് തന്നെ ഇതൊക്കെ പണ്ടേയുള്ളതാണ്. നമുക്ക് കണ്ട് ശീലമില്ലാത്തത് കൊണ്ടായിരിക്കാം. ഇപ്പോള്‍ ട്രെന്റിനൊപ്പം വരാനും വൈറലാകാനും മല്‍സരിക്കുമ്പോള്‍ ഇതൊക്കെ അല്‍ഭുതമായി കാണുന്ന ശീലം മാറുമായിരിക്കും. വുമണ്‍ ഹാവ് ലെഗ്‌സ് എന്ന ഹാഷ് ടാഗ് ഓടിക്കേണ്ടി വന്ന നാട്ടില്‍ വുമണ്‍ ഹാവ് ക്ലീവേജ് എന്ന് തുടങ്ങുന്നുന്നില്ല. ഒരോരുത്തരും അവര്‍ക്ക് കംഫര്‍റ്റബിള്‍ ആയ വേഷം ധരിച്ചോട്ടെ എന്ന അഭിപ്രായം മാത്രമേ ഉള്ളൂ.