മറകെട്ടിയ ജെൻഡർ പൊളിറ്റിക്‌സ് ക്ലാസ്, നിങ്ങളൊക്കെ സത്യത്തിൽ എന്തിനാ പഠിക്കുന്നത്‌ ഭാവി ഡോക്ടർ വാ​ഗ്ദാനങ്ങളെ

തൃശൂർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്കായി ജെൻഡർ പൊളിറ്റിക്സും അതിന് പിന്നിലെ ജീവിതങ്ങളും ആശയങ്ങളും എന്ന വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ ഒരു ചർച്ചയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആൺകുട്ടികളെയും പെൺകുട്ടികളെയും രണ്ടായിട്ട് ഇരുത്തിയാണ് ചർച്ച നടത്തിയത്. വിസ്ഡം ഗ്രൂപ്പിന്റെ നേതൃത്വത്തിലായിരുന്നു ക്ലാസ് നടന്നത്. ക്ലാസെടുക്കാനെത്തിയ അധ്യാപകൻ തന്നെയാണ് പരിപാടിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ചിത്രത്തിന് താഴെ പ്രതിഷേധവുമായി നിരവധി പേർ രംഗത്തെത്തിയതോടെ പ്രതികരണവുമായി കോളേജ് യൂണിയനും രംഗത്തെത്തിയിരുന്നു.

ഇപ്പോളിതാ വിഷയത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് ഡോ.ഷിംന അസീസ്. !! ഈ ആശയമൊക്കെ ആമാശയത്തിലേക്ക് തള്ളിത്തരാൻ വന്ന വിവരക്കേടുകളോട് പറഞ്ഞിട്ട് കാര്യമൊന്നുമുണ്ടാവില്ല… എനിക്ക് ചോദിക്കാനുള്ളത് ചെന്നിരുന്ന്കൊടുത്ത ഭാവി ഡോക്ടർ വാഗ്ദാനങ്ങളോടാണ്, നിങ്ങളൊക്കെ സത്യത്തിൽ എന്തിനാ പഠിക്കുന്നതെന്ന് ഷിംന അസീസി ചോദിക്കുന്നു

കുറിപ്പിങ്ങനെ

പ്രസംഗിക്കുന്ന ആൾക്ക് എല്ലാരേം കാണണം, പക്ഷേങ്കില് എന്നും ഒരേ ക്ലാസിൽ ഒരുമിച്ചിരിന്ന് പഠിക്കുന്ന കുട്ടികൾക്കിടയിൽ തുണി ഒണക്കാനിട്ട മറവ് വേണം എന്നൊരു പ്രത്യേക തരം ക്ലാസ് തൃശ്ശൂർ മെഡിക്കൽ കോളേജിലെ കുട്ടികൾക്കായി സംഘടിപ്പിച്ചതിന്റെ ഫോട്ടോ കണ്ട് ബോധിച്ച്. അതും ജെൻഡർ വിഷയത്തിലോ മറ്റോ ആരുന്നത്രെ, ഉഫ്ഫ്ഫ് ശരിക്കും തീ തന്നെ..!! ഈ ആശയമൊക്കെ ആമാശയത്തിലേക്ക് തള്ളിത്തരാൻ വന്ന വിവരക്കേടുകളോട് പറഞ്ഞിട്ട് കാര്യമൊന്നുമുണ്ടാവില്ല… എനിക്ക് ചോദിക്കാനുള്ളത് ചെന്നിരുന്ന്കൊടുത്ത ഭാവി ഡോക്ടർ വാഗ്ദാനങ്ങളോടാണ്, നിങ്ങളൊക്കെ സത്യത്തിൽ എന്തിനാ പഠിക്കുന്നത്…!!!