ഡോക്ടർ വന്ദന വധം ഒരു കൊള്ളക്കാരൻ കേരളം ഭരിക്കുന്നതിനാൽ

ഡോക്ടർ ദൈവമാണ്‌ എന്ന സിനിമ വരെ ഇറക്കി അവരെ മഹത്വപ്പെടുത്തിയ മലയാളി തന്നെ ഇപ്പോൾ അവരെ കൊല്ലാൻ തുടങ്ങി. ദൈവങ്ങളേ കൊല്ലാൻ തുടങ്ങി. ദൈവങ്ങൾ ഇല്ലാത്ത നരകമായി കേരളം മാറാൻ കാരണം? ഇപ്പോൾ ബിജെ പി നേതാവ് ശോഭാ സുരേന്ദ്രൻ വനിതാ ഡോക്ടർ വന്ദനയെ വധിക്കാനുള്ള കാരണം വിലയിരുത്തുകയാണ്‌. ഒരു കള്ളകടത്തുകാരൻ കേരളം ഭരിക്കുന്നതിനാലാണ്‌ ഇത്ര കൊള്ളയും കൊലയും നാട്ടിൽ നടക്കുന്നത് എന്ന് ശോഭാ സുരേന്ദ്രൻ വിലയിരുത്തുന്നു. മകനും മകന്റെ അമ്മായപ്പനും കൂടി കേരളം വില്ക്കാൻ തുടങ്ങി. ഏതൊക്കെ വിധത്തിൽ കേരളത്തേ ചൂഷണം ചെയ്യാമോ അതെല്ലാം ചെയ്യുന്നു.

ശോഭാ സുരേന്ദ്രന്റെ പ്രസ്ഥാവനയിലേക്ക്

ഒരു കമ്മ്യൂണിസ്റ്റുകാരന് വേണ്ട അടിസ്‌ഥാന യോഗ്യത പോലും ഇല്ലാത്ത, മനസ്സിൽ സത്യത്തിന്റെ കണിക പോലും അവശേഷിക്കാത്ത മഹാനാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ .സ്വന്തം കുടുംബത്തിൽ മക്കൾ രണ്ടു പേരും സുഖമായി ഇരിക്കുവാൻ വേണ്ടി മകളുടെ ഭർത്താവ് മുഹമ്മദ് റിയാസിന് കേരള ഖജനാവിന്റെ ഒരു ഭാഗം തന്നെ തീറെഴുതി കൊടുത്തു.

മകനും,മകന്റെ അമ്മായിയച്ഛനും സർവ്വത്ര ടെണ്ടറുകളും ഏൽപ്പിച്ചു കേരളം കട്ട് മുടിച്ചു …ഈ മഹാന്റെ ഭരണത്തിന് കീഴിൽ കേരളത്തിലെ ജനങ്ങൾക്ക് ഒരു സുരക്ഷയും ഇല്ല എന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് കൊല്ലപ്പെട്ട
യുവ ഡോക്ടർ വന്ദന !ഇവിടെ എന്തുകൊണ്ട് കൊള്ളയും കൊലപാതകാവും വർദ്ധിക്കുന്നു എന്ന ചോദ്യത്തിന്റെ ഉത്തരം ലളിതം.ഒരു കള്ളക്കടത്തുകാരൻ കേരളഭരണത്തിന് നേതൃത്വം നൽകുന്നു എന്ന് ക്രിമിനലുകൾക്ക് ബോധ്യപ്പെട്ടിരിക്കുന്നു.അതുകൊണ്ട് ഇത്തരം സംഭവങ്ങൾ ആവർത്തിച്ചു കൊണ്ടേയിരിക്കും ഇദ്ദേഹം ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്‌തു മുന്നോട്ട് പോയാൽ ഇനിയെങ്കിലും കേരളത്തിലെ ജനങ്ങൾ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു.