‘എല്ലാ മുന്‍കരുതലുകളും എടുത്തു, പക്ഷെ പ്രെഗ്‌നന്റ് ആയി, പ്രെഗ്നന്‍സി കിറ്റ് പോലും കിട്ടാന്‍ വഴിയില്ല എന്ത് ചെയ്യും’; കുറിപ്പ്

ഡോക്ടര്‍ വീണ ജെ എസ് ഫേസ്ബുക്കില്‍ പങ്കു വെച്ച ഒരു കുറിപ്പാണ് ഏറെ ചര്‍ച്ച ആകുന്നത്. തനിക്ക് വന്ന ഒരു ഫോണ്‍ കോളിനെ കുറിച്ചാണ് വീണ പറയുന്നത്. എല്ലാ വിധ മുന്‍കരുതലുകള്‍ എടുത്തിട്ടും പ്രഗ്നന്റ് ആയി എന്ന് പറഞ്ഞായിരുന്നു ഫോണ്‍ കോള്‍ എത്തിയത്. പ്രെഗ്നന്‍സി കിറ്റ് പോലും കിട്ടാന്‍ വഴിയില്ല. പോസിറ്റീവ് ആയാല്‍ എന്ച് ചെയ്യു? കേരളത്തില്‍ നിന്നുള്ള ഒരു കോള്‍ പ്രൈവറ്റ് ആശുപത്രിയിലെ അബോര്‍ഷന്‍ ചാര്‍ജ് താങ്ങാന്‍ ആവില്ല എന്ന് പറഞ്ഞു കൊണ്ടും കൂടെയായിരുന്നു ഫോണ്‍ കോള്‍ എന്നും വീണ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഇന്നത്തെ കാലഘട്ടത്തിലെ ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നതിനെ കുറിച്ചാണ് വീണ കുറിപ്പിലൂടെ പറയുന്നത്. ലൈംഗിക വിദ്യാഭ്യാസം അവഗണിക്കുകയെന്നാല്‍ ഭാവി തലമുറയെ അവഗണിക്കുക എന്നതാണ് എന്നും വീണ ഫേസ്ബുക്കില്‍ കുറിക്കുന്നു.

ഡോ. വീണ ജെ എസ് പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം;

ചില ഫോണ്‍ കോളുകള്‍ ഇങ്ങനെയാണ്.

‘പ്രെഗ്‌നന്റ് ആണ്. പക്ഷെ തുടരാന്‍ യാതൊരു നിവൃത്തിയുമില്ല. എന്ത് ചെയ്യും? ‘ ‘എല്ലാ മുന്‍കരുതലുകളും എടുത്തു. പക്ഷെ പ്രെഗ്‌നന്റ് ആയി. എന്ത് ചെയ്യും’ ‘ഉള്ളിലേക്ക് പോയിട്ടില്ല. പക്ഷെ ഇപ്പോ ആര്‍ത്തവം വരാനുള്ള തീയതി ആയിട്ടും വരുന്നില്ല. പ്രെഗ്‌നന്‍സി കിറ്റ് പോലും കിട്ടാന്‍ വഴിയില്ല. പോസിറ്റീവ് ആയാല്‍ എന്ത് ചെയ്യും? ‘ കേരളത്തില്‍ നിന്നുള്ള ഒരു കോള്‍ പ്രൈവറ്റ് ആശുപത്രിയിലെ അബോര്‍ഷന്‍ ചാര്‍ജ് താങ്ങാന്‍ ആവില്ല എന്ന് പറഞ്ഞുകൊണ്ടുംകൂടെയായിരുന്നു.

കൊറോണക്കാലത്തെ unwanted പ്രെഗ്‌നന്‍സി ആയിരിക്കും ചില സ്ത്രീകളെ സംബന്ധിച്ചു, especially വിവാഹിതരല്ലാത്ത സ്ത്രീകളെ സംബന്ധിച്ചു ഏറ്റവും കുഴക്കുന്ന പ്രശ്‌നങ്ങളില്‍ ഒന്ന്. കൊറോണക്കാലം അല്ലെങ്കില്‍ പോലും ഗര്‍ഭഛിദ്രം നടത്താന്‍ വൈമനസ്യം ഉള്ള സ്ത്രീരോഗവിഭാഗം നിലനില്‍ക്കുമ്പോള്‍ മേല്പറഞ്ഞ ആളുകളോട് എന്ത് പറയണം എന്നറിയില്ല. അനുഭവിക്കാന്‍ പോകുന്നത് സ്ത്രീകളും ജനിക്കുന്ന കുട്ടികളും ആണ്. ഇതാണ് എന്നും പറഞ്ഞുപോകുന്നത്, #ലൈംഗിക വിദ്യാഭ്യാസം അവഗണിക്കുകയെന്നാല്‍ ഭാവിതലമുറയെ അവഗണിക്കുക എന്നതാണ്. പിന്നെ സ്ത്രീസൗഹൃദസമൂഹം വേണമെന്നും.