ദ്രൗപദി മുര്‍മു രാജ്യത്തെ15മത് രാഷ്ട്രപതിയായി.

 

എൻ.ഡി എ സ്ഥാനാർഥിയായ ദ്രൗപതി മുർമു വൻ ഭൂരിപക്ഷത്തോടെ ഇന്ത്യയുടെ15മത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യ ഗോത്രവർഗ്ഗ നേതാവായി ദ്രൌപദി മുർമു. ഒഡീഷയിലെ മയൂർബഞ്ചിലെ ഒരുൾനാടൻ ഗ്രാമത്തിൽ നിന്ന് മുർമു രാഷ്ട്രപതി സ്ഥാനത്തേക്ക് എത്തുമ്പോൾ പുതു ചരിത്രം കുറിക്കപ്പെടുകയാണ് ഭാരതം. വോട്ടെണ്ണൽ പാർലമെന്റ് മന്ദിരത്തിൽ പൂർത്തിയാകുമ്പോൾ വമ്പൻ ഭൂരിപക്ഷത്തിലായിരുന്നു വിജയം.

രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ മൂന്നാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ മൊത്തം വോട്ടുകളുടെ മൂല്യത്തിന്റെ 50 ശതമാനത്തിലധികം വോട്ടുകൾ മുർമു സ്വന്തമാക്കി. കേരളം, കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളായിരുന്നു ഈ റൗണ്ടിൽ എണ്ണിയത്. ഇതോടെ, ആകെയുള്ള 3219 വോട്ടുകളിൽ മുർമുവിന് 2161 വോട്ടുകളും (വോട്ടുമൂല്യം – 5,77,777), യശ്വന്ത് സിൻഹയ്ക്ക് 1058 വോട്ടുകളും (വോട്ടുമൂല്യം – 2.61.062) ലഭിച്ചു. മുഴുവൻ സംസ്ഥാനങ്ങളിലെയും വോട്ടുകൾ എണ്ണിത്തീർന്നതിനുശേഷം മാത്രമേ ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടാവൂ. തുടര്‍ന്ന് വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറൽ പി.സി. മോദി വിജയിക്കു സര്‍ട്ടിഫിക്കറ്റ് കൈമാറുന്നതാണ്.

ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമാണ്‌ ഒരു പിന്നോക്ക് വിഭാഗത്തിലെ സ്ത്രീ പ്രസിഡണ്ട് സ്ഥാനത്ത് എത്തുന്നത്. ഒരു കാലത്ത് ഈ സ്ഥാനങ്ങൾ മാത്രമല്ല പ്രധാനമന്ത്രി പദം പോലും ചിലരുടെ മാത്രം കുത്തുകയായിരുന്നു. എന്നാൽ അംബേദ്കർക്ക് ശേഷം അത്യുന്നത പദവിയിൽ ഒരാൾ എത്തുമ്പോൾ ഒരു കാര്യം ഉറപ്പാണ്‌. ഉന്നത കുല ജാതിയിലോ നിറത്തിലോ അല്ല മറിച്ച് ബഹുസ്വര ഭാരത സംസ്കാരമാണ്‌ മോദി ലക്ഷ്യം വയ്ക്കുന്നത്. ഒരു ജാതിക്കും മതത്തിനും പ്രത്യേക അധികാരങ്ങളോ പ്രാധാന്യമോ ഒന്നും ഇല്ല എന്നതും ചുരുക്കം.

ദ്രൗപതി മുർമു എൻ ഡി എ സ്ഥനാർഥി എന്ന് പറയുന്നത് പൊലും ഒഴിവാക്കാമായിരുന്നു. ദ്രൗപതിയുടെ വിജയം 100 സതമാനം ഉറപ്പാക്കിയിട്ടും പ്രതിപക്ഷം പ്രസിഡന്റ് സ്ഥാനത്തേക്ക് അനാവശ്യമായി മൽസരിച്ചു. ഇത് ഒരു രാഷ്ട്രീയമായ പോസ്റ്റും പദവിയും അല്ലാഞ്ഞിട്ടും ദ്രൗപതിയേ പോലുള്ള ഒരു വനവാസി സ്ത്രീയേ പിന്തുനയ്ക്കാൻ കോൺഗ്രസും സഖ്യ കക്ഷികളും മുഖം തിരിച്ച് നിൽക്കുന്നതാണ് രാജ്യം കണ്ടത്. അല്ലായിരുന്നു എങ്കിൽ ഇപ്പോൾ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച ദ്രൗപതി മുർമു ഇന്ത്യയുടെ എല്ലാവരുടേയും സ്ഥനാർഥിയും വിജയാളിയും ആകുമായിരുന്നു. പ്രതിപക്ഷത്തെ ചില കക്ഷികളും അവർക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. മുര്‍മു മൂന്നില്‍ രണ്ട് വോട്ടുനേടി ജയിച്ചിരിക്കുകയാണ്‌. ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലെ റായ്റംഗ്പുരിലെ സന്താള്‍ ഗോത്ര വിഭാഗത്തില്‍നിന്നു പോരാടി ഉയര്‍ന്നുവന്ന ദ്രൗപദി മുര്‍മുവെന്ന പ്രിയപ്പെട്ടവരുടെ ദ്രൗപദി ദീദി രാഷ്ട്രപതിയായി. രാജ്യത്തെങ്ങും ആഘോഷങ്ങൾ ആരംഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഗോത്രവിഭാഗത്തില്‍നിന്നുള്ള നേതാവ് ആദ്യമായി രാഷ്ട്രപതി പദവിയിലെത്തുന്നുവെന്ന ചരിത്രവും സ്വാതന്ത്ര്യത്തിന്‍റെ 75ാം വര്‍ഷത്തില്‍ കുറിക്കപ്പെടും. രാജ്യത്തിന്‍റെ സര്‍വ സൈന്യാധിപയാകുന്ന രണ്ടാമത്തെ വനിതയാകും ദ്രൗപദി മുര്‍മു. തിങ്കളാഴ്ചയാണ് സത്യപ്രതിജ്ഞ നടക്കുക.

ഒഡിഷയിൽ നിന്നുള്ള വനവാസി നേതാവാണ് ദ്രൗപദി മുർമു. 2000ൽ സംസ്ഥാന രൂപീകരണത്തിന് ശേഷം അഞ്ച് വർഷ കാലാവധി പൂർത്തിയാക്കുന്ന ഝാർഖണ്ഡിലെ ആദ്യ ഗവർണറായിരുന്നു ദ്രൗപദി മുർമു. രാഷ്‌ട്രപതി  യാകുന്ന ആദ്യ ഗോത്രവർഗ വനിത എന്ന പ്രത്യേകതയും ദ്രൗപദി മുർമുവിന് ഉണ്ട്. ഒഡിഷയിലെ മയൂർഭഞ്ജ് ഗ്രാമത്തിൽ 1958 ജൂൺ 20നായിരുന്നു ദ്രൗപദി മുർമുവിന്റെ ജനനം. 64 വയസുണ്ട്.ഗോത്രവര്‍ഗ വിഭാഗമായ സന്താള്‍ കുടുംബത്തില്‍ പെട്ട ആളാണ്‌. ശ്യാം ചരണ്‍ മുര്‍മുവാണ് ദ്രൗപതി മുര്‍മുവിന്റെ ഭര്‍ത്താവ്. നല്ല കെട്ടുറപ്പുള്ള കുടുംബ ബന്ധം. ഇരുവര്‍ക്കും രണ്ട് ആണ്‍മക്കളും ഒരു മകളും ഉണ്ട്.

അദ്ധ്യാപികയായിരുന്ന ദ്രൗപതി മുര്‍മു ഭുവനേശ്വറിലെ രമാദേവി വിമന്‍സ് കോളേജിൽ നിന്നാണ് ബിരുദം നേടുന്നത്. കൗണ്‍സിലറായാണ് രാഷ്ട്രീയ ജീവിതത്തിനു തുടക്കം. സന്താൾ ഗോത്രവർഗത്തിൽ നിന്നുമുള്ള വനിതാ നേതാവാണ്.1997 ല്‍ ഒഡീഷയിലെ റൈരംഗ്പൂരില്‍ വൈസ് ചെയര്‍പേഴ്സണായിരുന്നു. ബി െജപിയുടെ എസ് ടി മോര്‍ച്ചയുടെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ദ്രൗപതി മുര്‍മു, 2013 മുതല്‍ 2015 വരെ ബി ജെ പി എസ്ടി മോര്‍ച്ചയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗം ആയി പ്രവർത്തിച്ചിരുന്നു. മയൂര്‍ഭഞ്ജിലെ റായ്രംഗ്പൂരില്‍ നിന്ന് (2000, 2009) ബി ജെ പി ടിക്കറ്റില്‍ അവര്‍ രണ്ട് തവണ നിയമസഭയിലെത്തി.

2002 ഓഗസ്റ്റ് 6 മുതല്‍ 2004 മെയ് 16 വരെ ഫിഷറീസ്, മൃഗവിഭവ വികസനം മന്ത്രിയുമായി. 2015 മുതല്‍ 2021 വരെയാണ് ജാര്‍ഖണ്ഡ് ഗവര്‍ണറായി സേവനമനുഷ്ഠിച്ചു. ജാര്‍ഖണ്ഡ് ഗവര്‍ണറായ  ആദ്യ വനിത എന്ന ഖ്യാതി കൂടി അവർക്ക് സ്വന്തം. ഒഡീഷയിലെ ബി ജെ പിയുടേയും ബിജു ജനതാദളിന്റെയും കൂട്ടുകക്ഷി സര്‍ക്കാരിൽ 2000 മാര്‍ച്ച് 6 മുതല്‍ 2002 ഓഗസ്റ്റ് 6 വരെ വാണിജ്യ, ഗതാഗതത്തിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായിരുന്നു.

ഒരു ഇന്ത്യൻ സംസ്ഥാനത്തിന്റെ ഗവർണർ പദവി വഹിക്കുന്ന ഒഡിഷയിൽ നിന്നുള്ള ആദ്യ ഗോത്രവർഗ വനിതയാണ് ദ്രൗപദി മുർമു. മികച്ച നിയമസഭാ സാമാജികയ്‌ക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്.ഗോത്രവിഭാഗത്തിൽ നിന്നുളള രാഷ്ട്രപതി വേണമെന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താൽപര്യമുള്ളതായി പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.

2017 ലും രാഷ്ട്രപതി സ്ഥാനത്തേക്കുള്ള എൻഡിഎ സ്ഥാനാർഥി പരിഗണനാ പട്ടികയിൽ ദ്രൗപദി മുർമു ഇടം നേടിയിരുന്നു. അന്ന് ലഭിക്കാതെ പോയ നിയോഗമാണ് അഞ്ചുവർഷത്തിനിപ്പുറം ദ്രൗപദിയെ തേടിയെത്തിയത്. ഗോത്രവിഭാഗക്കാരിയായ മുർമുവിനെ രാഷ്ട്രപതിക്കിയതിലൂടെ ചരിത്രപരമായ തീരുമാനമാണ് ദേശീയ ജനാധിപത്യ സഖ്യത്തിന് നേതൃത്വം നൽകുന്ന ബിജെപി കൈക്കൊള്ളുന്നതും.ബി ജെ പി പാര്‍ലമെന്ററി ബോര്‍ഡ് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി 20 പേരുകള്‍ ചര്‍ച്ച ചെയ്ത് ശേഷമായിരുന്നു ദ്രൗപതി മുർമുവിനു പ്രസിദന്റ് സ്ഥാനത്തേക്ക് മൽസരിക്കാൻ നറുക്ക് വീണത്