ഒരു വനവാസി സ്ത്രീ ഇന്ത്യയുടെ സർവ്വ സൈന്യാധിപ ആകുമ്പോൾ,സമാനതകൾ ഇല്ലാത്ത സ്ത്രീ നവോഥാനം.ദ്രൗപതി മുര്‍മു ആരാണ്‌ എന്നറിയാം

ബിജെപിയുടെ ഏറ്റവും വലിയ ശത്രുവും ഇസ്ളാമിക പാർട്ടിയുടെ നേതാവുമായ ഒവൈസി കഴിഞ്ഞ ദിവസം പറഞ്ഞു..ബിജെപിയുടെ നീക്കങ്ങൾ ആർക്കും പ്രവചിക്കാൻ പറ്റില്ല. നമുക്കാർക്കും അവരുടെ നീക്കം മനസിലാക്കാൻ പറ്റില്ല എന്ന്. ദ്രൗപതി മുര്‍മു…ഏതാനും മണിക്കൂറുകൾ കൊണ്ട് ലോകമാകെ വൈറലായ ഒരു വനവാസി വിഭാഗക്കാരിയായ സ്ത്രീ.ബഹുസ്വരതയും നാനാത്വത്തിൽ ഏകത്വവും ഒക്കെ ഇന്ത്യയുടെ അത്യുന്നതങ്ങളിൽ നടപ്പാക്കുകയാണ്‌ ഇന്ത്യ കണ്ട ഏറ്റവും കരുത്തനായ പ്രധാനമന്ത്രി നരേന്ദ്ര മോദി. ശരിക്കും ഇതൊക്കെ ബിജെപി എന്ന മഹാ പ്രസ്ഥാനത്തിനേ സാധിക്കൂ.രാഷ്ട്രപതി സ്ഥാനാർഥിയായി ബിജെപി ദ്രൗപതി മുര്‍മുവിനെ നിർദ്ദേശിച്ചപ്പോൾ തന്നെ അവർ ഏറെകുറെ ഇന്ത്യയുടെ പ്രഥമ വനിത ആയി കഴിഞ്ഞു. കാരണം എൻ ഡി എ മുന്നണി പ്രതിപക്ഷ നിരയേക്കാൾ അനേക ദൂരം ഈ തിരഞ്ഞെടുപ്പിൽ അംഗ ബലത്തിലും വോട്ടിലും മുന്നിലാണ്‌.

ബിജെപി എന്ന പ്രസ്ഥാനത്തിന്റെ വൻ കെട്ടുറപ്പും കേഡർ സ്വഭാവവും ഒരിക്കൽ കൂടി പുറത്ത് വരികയാണ്‌.രാഷ്ട്രപതി സ്ഥാനാർഥിയേ തിരഞ്ഞെടുക്കാൻ പാർട്ടി കമിറ്റിയിൽ ചർച്ച ചെയ്തതായി ആർക്കും അറിയില്ല. ഇതിനായി പാർട്ടി ഉന്നത സമിതി ചേർന്നില്ല.എൻ ഡി എ വിളിച്ച് കൂട്ടി ചർച്ച ചെയ്തില്ല. എന്നാൽ ഏതോ കേന്ദ്രങ്ങളിൽ ചർച്ച നടന്നു. ഒടുവിൽ പാർലിമെന്ററി പാർട്ടി വിളിച്ച് ചേർത്ത് മേൽ തലത്തിൽ നിന്നും തീരുമാനിച്ച കാര്യം അങ്ങ് അറിയിച്ചപ്പോൾ എല്ലാവരും തല കുലുക്കിയും കൈയ്യടിച്ചും സന്തോഷത്തോടെ സമ്മതിച്ചു.

തീരുമാനം വന്നപ്പോൾ പാർട്ടിയിലും മുന്നണിയിലും ഇലയനക്കം പോലും ഇല്ലാതെ
എല്ലാവരും ആ തീരുമാനം ശിരസാ വഹിച്ച് കൈയ്യടിച്ചു. ഇന്ത്യയിലെ മറ്റ് ഏത് പാർട്ടിയിലും മുന്നണിയിലും ഈ അച്ചടക്കം ഉണ്ടാകും.

സംഘപരിവാരം കെട്ടിപടുത്ത അച്ചടക്കത്തിന്റെ കൃത്യതയും കണിശതയും എല്ലാം ബിജെപിയുടെ ഓരോ ചുവട് വയ്പ്പിലും ഉണ്ട്. തമ്മിലടിയില്ല. മൈതാന ചർച്ചകൾ ഇല്ല.ഉന്നത കേന്ദ്രങ്ങളിലേ 5 വ്യക്തികൾ തീരുമാനിക്കും.ഇതിൽ ആർ എസ് എസ് മുഖ്യ പങ്ക് വഹിക്കുന്നു.അതേ… അതീവ രഹസ്യമാണ്‌ ബിജെപി എന്ന പാർട്ടിയുടെ ഓരോ നീക്കവും. ആർക്കും ഒരു രാഷ്ട്രീയ നിരീക്ഷകർക്കും ടെക്നോളജിക്കും ചാരന്മാർക്ക് പോലും പ്രവചിക്കാൻ ആവില്ല , അടുത്ത മണിക്കൂറിൽ ഈ പാർട്ടി എന്തു ചെയ്യാൻ പോകുന്നു എന്നും എന്ത് നയം എന്നും.

കേരളത്തിൽ സ്ത്രീ ശാക്തീകരണം എന്ന് പറഞ്ഞ് യുവതികളേ ശബരിമല കയറ്റി കലാപം ഉണ്ടാക്കി.ഇരുമുടി കെട്ടിൽ ആർത്തവ പാഡുമായി യുവതികൾ മല കയറിയപ്പോൾ ആർത്തവ പാഡ് ഐ.ജിമാരുടെ തലയിൽ വയ്ച്ച് ചുമന്നു. കാരണം സ്ത്രീ ശാക്തീകരണവും നവോഥാനവും ആയിരുന്നു. അര ലക്ഷം സ്ത്രീകളേ വയ്ച്ച് നവോഥാന മതിൽ പണിതു. വർഷം 1000 കോടിയിലധികം രൂപ സ്ത്രീകൾക്കായി ധൂർത്തിനു മാറ്റി വയ്ക്കുന്നു. എന്നിട്ട് മഹാനായ വനോഥാന നായകൻ ആകാൻ ശ്രമിച്ച പിണറായി വിജയനു ഒരു സ്ത്രീയേ പാർട്ടി സിക്രട്ടറി ആക്കാൻ പറ്റിയോ? തന്റെ മന്ത്രി സഭയിൽ എത്ര സ്ത്രീകൾക്ക് സീറ്റു നല്കി, താക്ക്ൾ സ്ഥാന മന്ത്രി സ്ഥാനങ്ങൾ പോലും ഒരു സ്ത്രീക്ക് നല്കിയോ? ഒരു സ്പീക്കർ എങ്കിലും ആയി ഒരു സ്ത്രീയേ നിയമിക്കാൻ സാധിച്ചോ, എത്ര സ്ത്രീകൾ സി.പി.എം ജില്ലാ സിക്രട്ടറിമാരായി.

എന്നാൽ നരേന്ദ്ര മോദിയിലേക്ക് നോക്കുക. വി ഡി സതീശൻ പറയുന്നത് പോലെ പിണറായി വിജയൻ മോദിക്ക് പഠിക്കുന്നു എന്ന പോലെ പെരുമാറിയില്ലേലും ഈ കാര്യങ്ങളിൽ പിണറായിക്കും വി.ഡി സതീസനും മോദിയെ മാതൃകയാക്കാം. അദ്ദേഹം ഭാരതത്തിന്റെ ഒന്നാം പൗരയും ഇന്ത്യയുടെ ഭരണാധികാരിയും ഭരണഘടനാ തലവനും മുഖ്യ സൈന്യാധിപനും ആയി ഒരു സ്ത്രീയേ നിയമിക്കുന്നു. വെറും സ്ത്രീയല്ല. വനവാസി സ്ത്രീയേ.സ്പീക്കർ മുതൽ കീ സ്ഥാനങ്ങളിൽ വരെ സ്ത്രീകളേ മോദി അണി നിരത്തി.എന്നാൽ ഇതൊന്നും പരസ്യപ്പെടുത്തിയും സ്വയം പുകഴ്ത്തിയും ഒരു നവോഥാന നായകനാകാൻ മോദി ശ്രമിച്ചിട്ടില്ല.

ഒരു വനവാസി സ്ത്രീ ഇന്ത്യയുടെ സർവ്വ സൈന്യാധിപ ആകുമ്പോൾ

നരേന്ദ്ര മോദിയും ആർ എസ് എസും വീണ്ടും എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നു. എതിരാളികളേ വിറപ്പിക്കുന്നു. ഒരുകാലത്ത് അതായത് വാജ്പേയ്- അദ്വാനി കാലഘട്ടത്തിൽ ബിജെപി ബ്രാഹ്മണ പാർട്ടി എന്നും ഉന്നത കുല ജാതരുടെ പാർട്ടി എന്നും ധാരണ ഉണ്ടായിരുന്നു. നരേന്ദ്ര മോദി ആ സങ്കല്പങ്ങൾ എല്ലാം അടിച്ച് തകർത്തു എന്ന് തന്നെ പറയാം.

ദ്രൗപദി മുർമു എൻഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാർത്ഥി എന്ന് പറയുമ്പോൾ ഇന്ത്യൻ പ്രസിഡന്റ് ആയി എന്ന് തന്നെ ഉറപ്പിക്കാം.ഒഡിഷയിൽ നിന്നുള്ള വനവാസി നേതാവാണ് ദ്രൗപദി മുർമു. 2000ൽ സംസ്ഥാന രൂപീകരണത്തിന് ശേഷം അഞ്ച് വർഷ കാലാവധി പൂർത്തിയാക്കുന്ന ഝാർഖണ്ഡിലെ ആദ്യ ഗവർണറായിരുന്നു ദ്രൗപദി മുർമു.രാഷ്‌ട്രപതി സ്ഥാനാർത്ഥിയാകുന്ന ആദ്യ ഗോത്രവർഗ വനിത എന്ന പ്രത്യേകതയും ദ്രൗപദി മുർമുവിന് ഉണ്ട്. ഒഡിഷയിലെ മയൂർഭഞ്ജ് ഗ്രാമത്തിൽ 1958 ജൂൺ 20നായിരുന്നു ദ്രൗപദി മുർമുവിന്റെ ജനനം.64 വയസുണ്ട്.ഗോത്രവര്‍ഗ വിഭാഗമായ സന്താള്‍ കുടുംബത്തില്‍ പെട്ട ആളാണ്‌.ശ്യാം ചരണ്‍ മുര്‍മുവാണ് ദ്രൗപതി മുര്‍മുവിന്റെ ഭര്‍ത്താവ്. നല്ല കെട്ടുറപ്പുള്ള കുടുംബ ബന്ധം.ഇരുവര്‍ക്കും രണ്ട് ആണ്‍മക്കളും ഒരു മകളും ഉണ്ട്.

അദ്ധ്യാപികയായിരുന്ന ദ്രൗപതി മുര്‍മു ഭുവനേശ്വറിലെ രമാദേവി വിമന്‍സ് കോളേജിൽ നിന്നാണ് ബിരുദം നേടുന്നത്. കൗണ്‍സിലറായാണ് രാഷ്ട്രീയ ജീവിതത്തിനു തുടക്കം. സന്താൾ ഗോത്രവർഗത്തിൽ നിന്നുമുള്ള വനിതാ നേതാവാണ്.1997 ല്‍ ഒഡീഷയിലെ റൈരംഗ്പൂരില്‍ വൈസ് ചെയര്‍പേഴ്സണായിരുന്നു. ബി െജപിയുടെ എസ് ടി മോര്‍ച്ചയുടെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ദ്രൗപതി മുര്‍മു, 2013 മുതല്‍ 2015 വരെ ബി ജെ പി എസ്ടി മോര്‍ച്ചയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗം ആയി പ്രവർത്തിച്ചിരുന്നു. മയൂര്‍ഭഞ്ജിലെ റായ്രംഗ്പൂരില്‍ നിന്ന് (2000, 2009) ബി ജെ പി ടിക്കറ്റില്‍ അവര്‍ രണ്ട് തവണ നിയമസഭയിലെത്തി.

2002 ഓഗസ്റ്റ് 6 മുതല്‍ 2004 മെയ് 16 വരെ ഫിഷറീസ്, മൃഗവിഭവ വികസനം മന്ത്രിയുമായി. 2015 മുതല്‍ 2021 വരെയാണ് ജാര്‍ഖണ്ഡ് ഗവര്‍ണറായി സേവനമനുഷ്ഠിച്ചു. ജാര്‍ഖണ്ഡ് ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്യുന്ന ആദ്യ വനിത എന്ന ഖ്യാതി കൂടി അവർക്ക് സ്വന്തം.ഒഡീഷയിലെ ബി ജെ പിയുടേയും ബിജു ജനതാദളിന്റെയും കൂട്ടുകക്ഷി സര്‍ക്കാരിൽ 2000 മാര്‍ച്ച് 6 മുതല്‍ 2002 ഓഗസ്റ്റ് 6 വരെ വാണിജ്യ, ഗതാഗതത്തിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായിരുന്നു.

ഒരു ഇന്ത്യൻ സംസ്ഥാനത്തിന്റെ ഗവർണർ പദവി വഹിക്കുന്ന ഒഡിഷയിൽ നിന്നുള്ള ആദ്യ ഗോത്രവർഗ വനിതയാണ് ദ്രൗപദി മുർമു. മികച്ച നിയമസഭാ സാമാജികയ്‌ക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്.ഗോത്രവിഭാഗത്തിൽ നിന്നുളള രാഷ്ട്രപതി വേണമെന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താൽപര്യമുള്ളതായി പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. 2017 ലും രാഷ്ട്രപതി സ്ഥാനത്തേക്കുള്ള എൻഡിഎ സ്ഥാനാർഥി പരിഗണനാ പട്ടികയിൽ ദ്രൗപദി മുർമു ഇടം നേടിയിരുന്നു. അന്ന് ലഭിക്കാതെ പോയ നിയോഗമാണ് അഞ്ചുവർഷത്തിനിപ്പുറം ദ്രൗപദിയെ തേടിയെത്തിയത്. ഗോത്രവിഭാഗക്കാരിയായ മുർമുവിനെ രാജ്യത്തെ പരമോന്നത പദവിയിലേക്കുള്ള സ്ഥാനാർഥിയാക്കിയതിലൂടെ ചരിത്രപരമായ തീരുമാനമാണ് ദേശീയ ജനാധിപത്യ സഖ്യത്തിന് നേതൃത്വം നൽകുന്ന ബിജെപി കൈക്കൊള്ളുന്നതും.

ബി ജെ പി പാര്‍ലമെന്ററി ബോര്‍ഡ് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി 20 പേരുകള്‍ ചര്‍ച്ച ചെയ്തു എന്നും കിഴക്കന്‍ ഇന്ത്യയില്‍ നിന്നുള്ള ഒരാള്‍, ആദിവാസി, സ്ത്രീ എന്നീ കാരണങ്ങളാള്‍ ദ്രൗപതി മുര്‍മുവിനെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചുവെന്നും ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദ വെളിപ്പെടുത്തുകയായിരുന്നു. രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ജൂലൈ 18 നും വോട്ടെണ്ണല്‍ ജൂലൈ 21 നും നടക്കും. ജൂണ്‍ 29 ആണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഗോത്രവർഗ ജനതയ്‌ക്കിടയിൽ നടത്തിയ വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ് ദ്രൗപദി മുർമുവിന്റെ സംസ്ഥാനതല രാഷ്‌ട്രീയത്തിലെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്.കർമ്മ വെബ് എക്സ്ക്ളൂസീവ്