യാത്രക്കാരുടെ ജീവൻ രക്ഷിച്ചതിന് തനിക്കു ലഭിച്ച സമ്മാനമാണ് സസ്പെൻഷൻ

പ്രളയ ജലത്തിൽ ബസ് ഓടിച്ചതിനു ലഭിച്ച സസ്പെൻഷനിൽ സത്യാവസ്ത വിശദീകരിച്ച് ഡ്രൈവർ ജയദീപ് സെബാസ്റ്റ്യൻ. പൂഞ്ഞാറിൽ നിന്നും ഈരാറ്റുപേട്ടക്ക് പകുന്ന വഴിയാണ് ബസ് മുങ്ങിപ്പോകുന്നത്. യാത്രക്കാരോട് ചോദിച്ച ശേഷമാണ് ബസ് വെള്ളത്തിന് നടുവിലൂടെ ഓടിച്ചതെന്ന് ജയദീപ് വെളിപ്പെടുത്തുന്നു. എന്റെ യാത്രക്കാരെ എന്റെ ജീവന്‍ പണയപ്പെടുത്തിയിട്ടാണെങ്കിലും രക്ഷിക്കാന്‍ തയ്യാറായിട്ടാണ് വാഹനം ഓടിച്ചത്. അല്ലെങ്കില്‍ വെള്ളം കയറിയപ്പോള്‍ എനിക്ക് ചാടി രക്ഷപ്പെടാമായിരുന്നു. എന്റെ തന്നിഷ്ട പ്രകാരമല്ല വാഹനം മുന്നോട്ടെടുത്തത്. തന്നിഷ്ട പ്രകാരം ആയിരുന്നെങ്കില്‍ യാത്രക്കാരും കണ്ടക്ടറുമടക്കം എന്നെ അടിച്ചേനെ.

വണ്ടി പോകുമ്പോൾ പെട്ടന്നാണ് ഉരുൾപൊട്ടി വെള്ളം വരുന്നത്. ഉടനെ തന്നെ വണ്ടി റോഡിനോട് അടുപ്പിച്ചു. അവിടെ കൂടിനിന്ന ആളുകളുടെ സഹായത്തോടെ സ്ത്രീകളെ വണ്ടിയിൽ നിന്നും പുറത്തിറക്കി. പുരുഷന്മാർ തന്നെ പുറത്തെ മതിലിലേക്ക് ചാടിക്കടക്കുകയായിരുന്നു. എല്ലാവരും പുറത്തിറങ്ങിയശേഷം ഡിപ്പോയിൽ വിളിച്ചു പറഞ്ഞു. വെള്ളം താഴ്ന്ന ശേഷം ഡിപ്പോയിൽ നിന്നും ആളുകളെത്തി വണ്ടി വലിച്ചുകൊണ്ടുപോകുകയായിരുന്നു. ഞാൻ തന്നെയാണ് ആ സമയത്ത് വണ്ടി ഓടിച്ചത്. ‍ഡ്രൈവറെന്ന രീതിയിൽ യാത്രക്കാരുടെ ഡീവൻ രക്ഷിക്കുകയായിരുന്നു,. അതിന് വൈകുന്നേരം ലഭിച്ച സമ്മാനമാണ് സസ്പെൻഷൻ
വീഡിയോ കാണാം