വാഹനം ഓടിക്കുന്നതിനിടെ മൈക്കില്‍ പാട്ടുപാടിയ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി

വിനോദയാത്രയ്ക്ക് പോയ കുട്ടികള്‍ ഓടുന്ന ബസിന്റെ ഗിയര്‍മാറ്റി മാറ്റി കളിച്ച സംഭവത്തില്‍ ഡൈവര്‍ക്കെതിരെ പൊലീസ് നടപടിയെടുത്തിരുന്നു. വ​യ​നാ​ട് ക​ല്‍​പ്പ​റ്റ സ്വ​ദേ​ശി​യാ​യ എം. ​ഷാ​ജി എ​ന്ന​യാ​ളു​ടെ ലൈ​സ​ന്‍​സ് ആ​റ് മാ​സ​ത്തേ​ക്കാണ് സ​സ്പെ​ന്‍​ഡ് ചെ​യ്തത്. ഇതിന് പിന്നാലെ മറ്റൊരു ഡൈവറുടെയും ലൈ​സ​ന്‍​സ് മോട്ടോര്‍ വാഹനവകുപ്പ് റദ്ദ് ചെയ്തിരിക്കുകയാണ്. പാട്ടുപാടി വണ്ടിയോടിച്ച ഡൈവര്‍ക്കെതിരെയാണ് ഇപ്പോള്‍ നടപടിയെടുത്തിരിക്കുന്നത്. കേരള പൊലീസ് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

‘ഗിയര്‍ ഡ്രൈവറുടെ ലൈസന്‍സ് പോയതിനു പിന്നാലെ ഗാനമേള ഡ്രൈവറുടെ ലൈസന്‍സും പോയിട്ടുണ്ട്’ എന്ന കുറിപ്പോടെ ഡ്രൈവര്‍ പാട്ടുപാടി വണ്ടിയോടിക്കുന്ന വീഡിയോ പങ്കുവച്ചാണ് പൊലീസ് രംഗത്തെത്തിയത്. ഇത്തരം പ്രവണതകള്‍ക്കെതിരെയുള്ള ശക്തമായ മുന്നറിയിപ്പ് കൂടിയാണ് ട്രോളിലൂടെ പൊലീസ് നല്‍കുന്നത്. ഗോവയിലേക്കുള്ള ടൂറിനിടെ വിദ്യാര്‍ത്ഥിനികള്‍ ഗിയര്‍ മാറ്റിയതിനെ തുടര്‍ന്നാണ് എം. ​ഷാ​ജി റദ്ദാക്കിയത്.

ഡ്രൈ​വിം​ഗ് സീ​റ്റി​ലി​രു​ന്ന് ഷാ​ജി ബ​സോ​ടി​ക്കു​മ്ബോ​ള്‍ ഗി​യ​ര്‍ മാ​റ്റു​ന്ന​ത് കാ​ബി​നി​ല്‍ ക​യ​റി​യ പെ​ണ്‍​കു​ട്ടി​ക​ളാ​ണ്. ഇ​തി​ന്റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ ആ​രോ പ​ക​ര്‍​ത്തു​ക​യും ട്രാ​ന്‍​സ്പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​ര്‍​ക്ക് അ​യ​ച്ചു കൊ​ടു​ക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് നടപടിയെടുത്തത്.

https://www.facebook.com/keralapolice/videos/2975496865793920/