രണ്ടാമൂഴം ലഭിച്ച മോദിക്ക് അഭിനന്ദനവുമായി ജോണ്‍സണ്‍ വാലയില്‍ ഇടിക്കുള

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രണ്ടാമൂഴം ലഭിച്ച മോദിയെ അഭിനന്ദിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ആശംസകളുമായെത്തി. റെക്കോഡ് ഭൂരിപക്ഷത്തോടെയാണ് മോദി സര്‍ക്കാര്‍ അധികാരമേല്‍ക്കാന്‍ പോകുന്നത്. മോദി സര്‍ക്കാരിന് ആശംസയുമായി ജോണ്‍സണ്‍ വാലയില്‍ ഇടിക്കുളയും രംഗത്തെത്തി. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം ആശംസകള്‍ അറിയിച്ചത്

ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

ആശംസകള്‍ …. അഭിനന്ദനങ്ങള്‍..

ലോക രാഷ്ട്രങ്ങളുടെ നെറുകയില്‍ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തി മത സൗഹാര്‍ദ്ധം നിലനിര്‍ത്തി സുസ്ഥിരമായ ഭരണം കാഴ്ച വെയ്ക്കുവാന്‍ ഇടയാകട്ടെ….

ഭാരതത്തില്‍ ഭരണ ഘടന വിഭാവനം ചെയ്യുന്ന മതേതരത്വത്തിന് നേരേ കടുത്ത വെല്ലുവിളിയും ന്യൂനപക്ഷ സമൂഹത്തിനിടയില്‍ ആശങ്കയും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ അതിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും അപേക്ഷിക്കുന്നു.