ലഹരി ഗുളികകളുമായി യുവാവ് കോഴിക്കോട് പിടിയില്‍

കോഴിക്കോട്: 2800 ലഹരി ഗുളികകളുമായി യുവാവ് കോഴിക്കോട് പിടിയില്‍. പുതുവര്‍ഷ രാവ് ആഘോഷം ആക്കാന്‍ നിറം കൂട്ടാന്‍ കൊണ്ടുവന്ന ലഹരി വസ്തുക്കളാണ് പോലീസ് പിടികൂടിയത്. 2800 ലഹരി ഗുളികകളാണ് പിടികൂടിയത്. ഗുളികകളുമായി കോഴിക്കോട് എത്തിയ കല്ലായി വലിയ പറമ്പില്‍ 43കാരനായ സഹറത്ത് എന്ന ആളാണ് പിടിലായത്.

സബ് ഇന്‍സ്‌പെക്ടര്‍ സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പന്നിയങ്കര പോലീസും നാര്‍ക്കോട്ടിക്ക് സെല്‍ അസി.കമ്മീഷണര്‍ പി സി ഹരിദാസിന്റെ നേതൃത്വത്തിലുള്ള ജില്ലാ ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷല്‍ ആക്ഷന്‍ ഫോഴ്‌സും (ഡന്‍സാഫ്) ചേര്‍ന്നാണ് ഇയാളെ തന്ത്രപരമായി അറസ്റ്റ് ചെയ്തത്. കല്ലായ് റെയില്‍വേ ഗുഡ്‌സ് യാഡിന് സമീപത്ത് നിന്നുമാണ് ഇയാളെ പിടികൂടിയത്. 2800 ലഹരി ഗുളികകള്‍ ഇയാളില്‍ നിന്നും കണ്ടെടുത്തു.

ഡോക്ടറുടെ കുറിപ്പില്ലാതെ ഇത്തരം ഗുളികകള്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നും ലഭിക്കാറില്ല. അമിതാദായത്തിനായി നിയമവിരുദ്ധമായി ഇത്തരം ഗുളികകള്‍ കച്ചവടം ചെയ്യുന്ന ഹൈദരാബാദിലെ ചില കടകളില്‍ നിന്നാണ് ഇയാള്‍ വലിയ അളവില്‍ ഈ ലഹരി കോഴിക്കോട്ടെത്തിച്ചതെന്നാണ് പോലീസ് പറയുന്നത്.

ലഹരി ഉപയോക്താക്കളായ യുവതീയുവാക്കള്‍ക്കിടയില്‍ 18002000 രൂപയ്ക്കാണ് വില്പന നടത്തുന്നതെന്നും പോലീസ് പറഞ്ഞു. 24 ഗുളികകളടങ്ങിയ ഒരു സ്ട്രിപ്പിന്റെ യഥാര്‍ത്ഥ വില 200 രൂപയില്‍ താഴെ മാത്രമാണ്. പക്ഷെ നിയമവിരുദ്ധമായി പിന്‍വാതില്‍ വഴി സ്ട്രിപ്പിന് 1300 രൂപക്കാണ് ഹൈദരാബാദിലെ ഒരു മെഡിക്കല്‍ സ്റ്റോറില്‍ നിന്നും ഈ ലഹരി ഗുളികകള്‍ ഇയാള്‍ വാങ്ങിക്കുന്നത്.

നേരത്തെ മഹാരാഷ്ട്രയില്‍ വന്‍ ലഹരി മരുന്ന് വേട്ട. കോടികള്‍ വില വരുന്ന ലഹരി മരുന്നാണ് മുംബൈയില്‍ നിന്നും ആന്റി ടെററിസം സ്‌ക്വാഡ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

14.3 കിലോ ലഹരി മരുന്നാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. അഞ്ചു കോടിയിലധികംം വില വരുന്ന ലഹരി മരുന്നാണ് കണ്ടെത്തിയത്. ലഹരി വസ്തുക്കള്‍ കടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.

സംസ്ഥാന വ്യാപകമായി ലഹരിക്കടത്ത് നടത്തുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ഡിസംബര്‍ 12 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

അതേസമയം സിനിമാ ലൊക്കേഷനുകളിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട ആരോപണങ്ങളുമായി ചേര്‍ത്തുവായിക്കാവുന്ന ചില സമീപകാല സംഭവങ്ങളും ഉണ്ട്. സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കുമെന്ന് മന്ത്രി എകെ ബാലന്‍ അറിയിച്ചിരുന്നു. ഈ അഭിപ്രായംതന്നെയാണ് തങ്ങള്‍ക്കും ഉള്ളതെന്ന് എക്‌സൈസ് കമ്മിഷണര്‍ എസ് ആനന്ദകൃഷ്ണന്‍ പറഞ്ഞു.

തിയേറ്ററുകളില്‍ ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചുവരുന്ന ഒരു സിനിമയിലെ യുവനടിയെ ബ്രഹ്മപുരത്തിനടുത്തുള്ള ഫ്‌ളാറ്റില്‍ ലഹരിയുടെ ഉന്മാദത്തില്‍ നഗ്‌നയായ നിലയില്‍ പോലീസ് കണ്ടെത്തിയിരുന്നു. എക്സ്റ്റസി ഗുളികയുടെ ഉന്മാദം അവര്‍ക്ക് എത്തിച്ചുകൊടുത്തിരുന്നത് കോഴിക്കോട് സ്വദേശിയാണെന്നു പിന്നീട് കണ്ടെത്തി.

2014 ഫെബ്രുവരി 28ന് മരടിലെ ഫ്‌ലാറ്റില്‍ നഗ്‌നനായി എത്തി അയല്‍വാസിയായ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ തിരക്കഥാകൃത്ത് മുഹമ്മദ് ഹാഷിറിനെ പോലീസ് പിടികൂടി. ഇയാളില്‍നിന്ന് കഞ്ചാവ് കണ്ടെത്തി. കേസില്‍ മൂന്നരവര്‍ഷം തടവുശിക്ഷയാണ് ലഭിച്ചത്.