Home topnews ശ്വാസകോശം കഴുകി വൃത്തിയാക്കി ചികിത്സ, ചരിത്രത്തില്‍ ആദ്യം

ശ്വാസകോശം കഴുകി വൃത്തിയാക്കി ചികിത്സ, ചരിത്രത്തില്‍ ആദ്യം

ദുബായ്: അപൂര്‍വ രോഗം കാരണം ശ്വാസ തടസം നേരിട്ട് ആശുപത്രിയിലെത്തിയ ബംഗ്ലാദേശി സ്വദേശിയുടെ ശ്വാസകോശം ശസ്ത്രക്രിയയിലൂടെ കഴുകി വൃത്തിയാക്കി അബുദാബിയിലെ ക്ലീസ് ലാന്‍ഡ് ക്ലിനിക്ക്. യുഎഇയില്‍ ആദ്യമായാണ് ഈ ചികിത്സാ രീതി വിജയകരമായി പൂര്‍ത്തിയാക്കുന്നത്. ശസ്ത്രക്രിയക്ക് ശേഷം ബംഗ്ലാദേശി സ്വദേശി പൂര്‍ണ ആരോഗ്യം വീണ്ടെടുത്ത് കഴിഞ്ഞു.

ശ്വാസകോശത്തില്‍ പ്രോട്ടീന്‍ അടിഞ്ഞുകൂടുന്ന പള്‍മൊനറി ആല്‍വിയൊളാര്‍ പ്രൊട്ടീനോസീസ് എന്ന മാരക രോഗവുമായാണ് അല്‍ഐനിയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന ബല്‍ഗ്ലാദേശ് സ്വദേശി ആശുപത്രിയിലെത്തിയത്. ഇതോടെ സ്വാസകോശം കഴുകി വൃത്തിയാക്കുക എന്ന ശ്രകരമായ ശസ്ത്രക്രിയക്ക് ആശുപത്രി അധികൃതര്‍ തയ്യാറാവുകയായിരുന്നു.

ഡോ റേധ സോയുലമാസിന്റെ നേതൃത്തിലുള്ള സംഘം 4 മണിക്കൂര്‍ നേരം നലു മണികുര്‍ നീണ്ട ശസ്ത്രക്രിയയിലാണ് ശ്വാസകോശം കഴുകിയത്. ശ്വസകോശ കഴുകുന്ന സമയം ക്രിത്രിമ ശ്വാസകോശം ഘടിപ്പിച്ച്‌ രക്തയോട്ടം ക്രമപ്പെടുത്തി. 26 ലിറ്റര്‍ വെള്ളം ഉപയോഗിച്ചാണ് ശ്വാസകോശം കഴുകി വൃത്തിയാക്കിയത്.

https://www.facebook.com/ClevelandClinicAbuDhabi/videos/454089391974304/