ഇടുക്കിയിലെ ആറു ഗ്രാമങ്ങളില്‍ ജനങ്ങള്‍ക്ക് വീട്ടിലേക്ക് പോകാന്‍ പേടി

ഇ​ടു​ക്കി: കനത്ത ജലപ്രളയം വിതച്ച നാശത്തിന്റെ കെടുതിയില്‍ നിന്നും കേരളം പതിയെ കരകയറാന്‍ തുടങ്ങിയിരിക്കുകയാണ്. ദുരിതത്തില്‍ നിന്നും പതിയെ കരകയറി മു​​മ്പോട്ട് ജീവിക്കാന്‍ വീണ്ടും നിര്‍ബ്ബന്ധിതരായവര്‍ വെള്ളംകയറിയ പ്രദേശങ്ങളിലെ ക്യാമ്പുകള്‍ വിട്ട് വീടിന്റെ കേടുപാടുകള്‍ പരിഹരിക്കുന്ന ജോലി തുടങ്ങിക്കഴിഞ്ഞു. പക്ഷേ ഇടുക്കി ജില്ലയിലെ ആറ് ഗ്രാമങ്ങളിലുള്ളവര്‍ക്ക് പ്രളയക്കെടുതിയില്‍ നാടു തന്നെ നഷ്ടപ്പെടുകയാണ്.

കാലാവസ്ഥാ പ്രതിസന്ധി കനത്ത നാശം വിതച്ചപ്പോള്‍ നിലയ്ക്കാത്ത ഉരുള്‍പൊട്ടലും, വീടുകള്‍ ഇരിക്കുന്ന ഇടത്തെ മണ്ണിടിഞ്ഞു പോകലും ഭൂമി വഴുതിമാറുന്നതുമൊക്കെയായി ഇടുക്കിയിലെ വിമലഗിരി, പുതുവല്‍, കൈലാസം, മാങ്കടവ്, നായിക്കുന്ന് എന്നീ ഗ്രാമങ്ങളിലുള്ളവര്‍ക്ക് കാല്‍ച്ചുവട്ടിലെ മണ്ണാണ് ഒലിച്ചുപോകുന്നത്. ഈ ഗ്രാമങ്ങളില്‍ ഇപ്പോള്‍ താമസിക്കാന്‍ ആള്‍ക്കാര്‍ ഭയം തോന്നിത്തുടങ്ങിയിരിക്കുന്നു.

നെ​ടു​കെ പി​ള​ർ​ന്ന കൂ​റ്റ​ൻ മ​ല​ക​ളും പി​ള​ർ​ന്നും നി​ര​ങ്ങി​യും മാ​റി​യ വീ​ടു​ക​ളും ഇ​ടി​ഞ്ഞു​താ​ഴ്​​ന്ന പു​ര​യി​ട​ങ്ങ​ളു​മാ​ണ്​​ ഇ​വി​ട​ത്തെ ദു​ര​ന്ത​ക്കാ​ഴ്​​ച. അ​ഞ്ചോ​ളം വീ​ടു​ക​ൾ ഭൂ​മി​ക്ക​ടി​യി​ലേ​ക്ക്​ താ​ഴ്​​ന്നു​പോ​യി​.​ ചി​ല വീ​ടു​ക​ൾ പൂര്‍ണ്ണമായും നിലത്തുവീണു. മറ്റു ചിലതി​ന്റെ ഭിത്തികള്‍ വിണ്ടുകീറി. ചില വീടുകളുടെ മുറ്റവും പുരയിടവും ഇടിഞ്ഞു താഴുന്നു. ഭൂമി വ്യ​ത്യ​സ്​​ത ത​ട്ടു​ക​ളാ​യി താ​ഴു​ക​യോ കു​ത്തി​യൊ​ലി​ച്ച്​ പോ​വു​ക​യോ ചെ​യ്​​തി​രി​ക്കു​ന്നു. വീടുകളുടെ വി​ണ്ടു​കീ​റി​യ ഭാ​ഗം കൂ​ടു​ത​ലാ​യി അ​ക​ലു​ന്ന​തും ഭീ​തി വി​ത​ക്കു​ന്നതോടെ ഈ ഗ്രാമങ്ങളില്‍ നിന്നും ആള്‍ക്കാര്‍ പാലായനം ചെയ്യുകയാണ്.

ആളനക്കമില്ലാതെ അടഞ്ഞു കിടക്കുകയാണ് വീടുകള്‍. പ​ക​ൽ​പോ​ലും വീ​ടി​ന​ടു​ത്ത്​ മുറ്റത്തേക്കും പുരയിടത്തേക്കും വ​രാ​ൻ ആള്‍ക്കാര്‍ക്ക് പേടിയാണ്. ഉ​രു​ൾ​പൊ​ട്ട​ലി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് പ​ല സ്​​ഥ​ല​ങ്ങ​ളി​ലും ഇ​ത്ത​രം മാ​റ്റ​ങ്ങ​ൾ സം​ഭ​വി​ച്ച​ത്. ചെ​റു​തോ​ണി വി​മ​ല​ഗി​രി, പൊ​ന്നാ​മ​ല 40 ഏ​ക്ക​ർ, ഇ​ന്ദി​ര ന​ഗ​ർ, കാ​ലാ​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലും ഇ​തേ പ്ര​തി​ഭാ​സം ജ​ന​ങ്ങ​ളെ ഭ​യ​പ്പെ​ടു​ത്തു​ന്നു​ണ്ട്. കൂ​റ്റ​ൻ മ​ല​യു​ടെ ഭാ​ഗ​ങ്ങ​ൾ ഇ​ടി​ഞ്ഞ് താ​ഴ്വ​ര​ക​ൾ രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. പ​ല സ്ഥ​ല​ങ്ങ​ളി​ലും പു​തി​യ നീ​രു​റ​വ​ക​ളും തോ​ടു​ക​ളും ഉ​ദ്​​​ഭ​വി​ച്ചു. മാ​വ​ടി​യി​ൽ ര​ണ്ടു കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ ഭൂ​മി​ക്ക്​ വി​ള്ള​ലു​ണ്ടാ​യിട്ടുണ്ട്.

ചെ​റു​തോ​ണി ചേ​ല​ച്ചു​വ​ട്​ മു​ത​ൽ ചെ​മ്പ​ക​പ്പാ​റ കീ​രി​ത്തോ​ടു​വ​രെ മൂ​ന്ന്​ കി​ലോ മീ​റ്റ​ർ ദൂ​രം ഭൂ​മി വി​ണ്ടു​കീ​റി. ഒരു റ​ബ​ർ തോ​ട്ടം ര​ണ്ടാ​യി വി​ഭ​ജി​ക്ക​പ്പെ​ട്ടു. കൈ​ലാ​സ​പ്പാ​റ​യി​ലും ആ​ശാ​രി​ക​ണ്ട​ത്തും കി​ണ​റു​ക​ൾ ഇ​ടി​ഞ്ഞു​താ​ണു. ത​ക​ർ​ന്ന വീ​ടു​ക​ൾ സ​ർ​ക്കാ​ർ സ​ഹാ​യ​ത്തോ​ടെ നി​ർ​മി​ക്കാ​നാ​യാ​ലും ഇ​ടി​ഞ്ഞു​താ​ഴു​ന്ന സ്​​ഥ​ല​ത്ത്​ മ​റ്റൊ​ന്ന്​ വെ​ക്കു​ന്ന​തു​പോ​ലും ആ​ലോ​ചി​ക്കാ​തെ വ​യ്യെ​ന്ന പ്ര​തി​സ​ന്ധി​യി​ലാ​ണ്​ ഇൗ ​ഗ്രാ​മ​ങ്ങ​ൾ.