കൊച്ചിയിൽ ഡി വൈ എഫ് ഐ നേതാക്കളുടെ ​ഗുണ്ടാപിരിവ്, ആനി ശിവയേ നിർത്തി നടത്തിയ ബിരിയാണി ചലഞ്ചിന്റെ കാശ് നേതാക്കൾ മുക്കി

കൊച്ചിയിൽ ഡി വൈ എഫ് ഐ നേതാക്കളുടെ ഗുണ്ടാ പിരിവ്. വഴിയോര കച്ചവടവും ചില കടകൾ തുറക്കണം എങ്കിലും ഡി വൈ എഫ് ഐക്ക് കപ്പം കൊടുക്കേണ്ട അവസ്ഥയാണ്‌. ചാരിറ്റി എന്നും പാർട്ടി ഫണ്ട് എന്നും വ്യാജ്യേന ഗുണ്ടാ പിരിവു നടത്തി സ്വന്തം കീശ വീർപ്പിക്കുകയാണ്‌ ചില പ്രാദേശിക നേതാക്കൾ. ഡിവൈഎഫ്ഐയുടെ പ്രാദേശിക നേതാവായ ഫിറോസ് എന്ന സൈനുദീനാണ്‌ ഗുണ്ടാ പിരിവിനു ചുക്കാൻ പിടിക്കുന്നത് എന്ന് വഴിയോര കച്ചവടക്കാർ പറയുന്നു. എംജി റോഡിൽ സെൻറർ മാളിന് എതിർവശമുള്ള വഴിയോര കച്ചവടക്കാരനിൽ നിന്ന് ബലമായി പണപ്പിരിവ് നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു . ഡിവൈഎഫ്ഐയുടെ പ്രാദേശിക നേതാവായ ഫിറോസ് എന്ന സൈനുദീനെതിരെ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ കച്ചവടക്കാരൻ നേരിട്ട് പരാതി നൽകുകയായിരുന്നു. എന്നാൽ പരാതിയിൽ നടപടിയെടുക്കാതെ പോലീസ് നേതാക്കളെയും പരാതിക്കാരനെയും വിളിച്ചുവരുത്തി ഒത്തുതീർപ്പാക്കി വിട്ടു.

കൊച്ചിയിൽ ഡിവൈഎഫ്ഐ ക്കാരുടെ ഗുണ്ടാ പിരിവിന് എതിരെയുള്ള പരാതി പോലീസ് സ്റ്റേഷനിൽ ഒത്തുതീർപ്പാക്കിയതിൽ വ്യാപാരികളിൽ പ്രതിഷേധം ഉയരുകയാണ്‌. തദ്ദേസ സ്ഥാപനത്തിനു ലൈസൻസ് പണവും, സർക്കാരിനു ജി എസ് ടിയും മറ്റ് നികുതികളും ഒക്കെ കൊടുത്തിട്ട് ഒടുവിൽ സ്ഥാപനങ്ങൾ തുറക്കാൻ ഡി വൈ എഫ് ഐ നേതാക്കൾക്ക് ഗുണ്ടാ പിരിവും നല്കണം എന്നാണവസ്ഥ. ഇത്തരത്തിൽ പിരിക്കുന്ന പണം പാർട്ടി ഘടകത്തിലേക്ക് ഈ നേതാക്കൾ കൊടുക്കാറില്ല. പാർട്ടിയുടേയോ ഡി വൈ എഫ് ഐ സംഘടനയുടെ അനുമതിയോ വാങ്ങാതെയാണ്‌ ഗുണ്ടാ പിരിവുകൾ. ഡി വൈ എഫ് ഐ കേരള സംസ്ഥാന കമ്മിറ്റി അംഗം സോളമൻ സിജുവാണ്‌ ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ എന്നും വിവരങ്ങൾ പുറത്ത് വരുന്നു. സോളമൻ സിഞ്ഞു സി ഐ ടി യു എറണാകുളം സിറ്റി ചുമട്ടു തൊഴിലാളി യൂണ്യന്റെ ചുമതലയിലും ഉള്ളയാളാണ്‌.

കൊച്ചിയിൽ ഡിവൈഎഫ്ഐ നടത്തിയ ബിരിയാണി ചലഞ്ചിനു പിന്നിലും പിരുവെടുത്ത് പണം കീശയിലാക്കുന്ന ഡി വൈ എഫ് ഐ നേതാക്കൾ തന്നെ. ഇതിനായി ഇവർ പോലീസിലെ സെലിബ്രേറ്റിയായ ആനി ശിവയെ പോലും രംഗത്തിറക്കി പ്രചാരണം നടത്തി. ഭരണകക്ഷി യുവജന നേതാക്കൾ വിളിച്ച പരിപാടി ആയതിനാൽ ആകാം ആനി ശിവ ഒട്ടും സംശയിക്കാതെ ഓടി ഡി വൈ എഫ് ഐയുടെ എത്തി ബിരിയാണി ചലഞ്ചിന്റെ ഭാഗമായി അവരുടെ ഉപഹാരവും വാങ്ങി. ഇത്തരത്തിൽ ബിരിയാണി വിറ്റ് ലക്ഷങ്ങളാണ്‌ പ്രാദേശിക നേതാക്കൾ ആനി ശിവയെ മുൻ നിർത്തി കീശയിൽ താഴ്ത്തിയത്. ബിരിയാണി അത്യുഗ്രൻ എന്ന് പറഞ്ഞ് കൊച്ചിയിലെ അനവധി പേർ ഡി വൈ എഫ് ഐ കൊടുത്ത ബിരിയാണി കഴിച്ചു. തിരുവായ്ക്ക് എതിർവാ ഇല്ലാതെ ചോദിച്ച പണവും ബിരിയാണിക്ക് നല്കി. വലിയ നോട്ട് കൊടുത്തവർക്ക് ചാരിറ്റി എന്ന് പറഞ്ഞ് ചില്ലറ മടക്കി നല്കിയില്ല എന്നും ചിലരിൽ നിന്നും ബിരിയാണിക്ക് 2000 നോട്ടുകൾ തന്നെ വാങ്ങി എന്നും ആക്ഷേപം ഉയർന്നു കഴിഞ്ഞു

ഇതിനു മുൻപ് പുല്ലേപ്പടിയിലെ കൊച്ചിൻ പാർക്ക് എന്ന ഹോട്ടലിലെ മാനേജറെ മർദ്ദിച്ച സംഭവത്തിൽ അന്ന് ഡിവൈഎഫ്ഐ സൗത്ത് മേഖലാ സെക്രട്ടറിയായിരുന്ന ഫിറോസിനെ അറസ്റ്റ് ചെയ്തിരുന്നു. പിരിവു ചോദിച്ചു നൽകാത്തതിനായിരുന്നു അന്നും മർദ്ദനം. പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് നേതാക്കൾ തന്നെ ഇടപെട്ട് കേസ് ഒതുക്കി തീർക്കുകയും ജാമ്യത്തിൽ എടുക്കുകയും ആയിരുന്നു. ഇയാളുടെ പിരിവിന് മുഴുവൻ ഒത്താശയും ചെയ്തു നല്കുന്നത് ഡിവൈഎഫ്ഐ സംസ്ഥാന ഭാരവാഹിയായ നേതാവാണ്.

സംഘടനയുടെ പേര് പറഞ്ഞു   നഗരത്തിൽ വ്യാപകമായി അനധികൃത പിരിവ് നടത്തുന്നതെന്ന ആക്ഷേപം ഉണ്ട്. പാർട്ടിക്കുള്ളിലും എതിർപ്പ് ശക്തമാണ്. വട്ടചെലവിനുള്ള പണം കണ്ടെത്തുന്നതിനു വേണ്ടിയാണ് പാർട്ടിയുടെ പേരിൽ തന്നെ നേതാക്കൾ ഇത്തരത്തിൽ ഗുണ്ടാ പിരിവു നടത്തുന്നത്. ഇവർക്ക് കൊച്ചിയിലെ മയക്ക് മരുന്ന് കണ്ണികളുമായും, കഞ്ചാവ് കടത്തുകാരുമായും ബന്ധം ഉണ്ടെന്നും പറയുന്നു. എന്തായാലും കൊച്ചിയിൽ ജീവിക്കണം എങ്കിൽ ആനി ശിവയേ മുൻ നിർത്തി ഡി വൈ എഫ് ഐ നേതാക്കൾ തയ്യാറാക്കുന്ന ബിരിയാണി കഴിച്ചേ മതിയാകൂ. ബിരിയാണിക്ക് വലിയ നോട്ടുകൾ കൊടുക്കുകയും വേണം. കൊച്ചിയിൽ കച്ചവടത്തിനു ഭരിക്കുന്ന പാർട്ടിയുടെ പ്രാദേശിക നേതാക്കൾക്ക് കപ്പവും പിരിവും നല്കുകയും വേണം. പാട്ട പിരിവ്, ബക്കറ്റ് പിരിവ്, സാലറി ചലഞ്ച്, കുറ്റി പിറ്റിവ്, സമ്മേളന പിരിവ് എല്ലാം അനുഭവിക്കുന്ന അതേ നാട്ടുകാർ തന്നെയാണ്‌ ബിരിയാണി പിരിവും ഗുണ്ടാപിരിവും നടത്തുന്നതും