ഡി.വൈ.എഫ്.ഐ നേതാവിന് നേരെ ആക്രമണം ; കൈക്കും കാലിനും വെട്ടേറ്റു

തൃശൂര്‍: ഡി.വൈ.എഫ്.ഐ നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. തൃശൂര്‍ കേച്ചേരിയിലാണ് സംഭവം. കുന്നംകുളം ഈസ്റ്റ് ബ്ലോക്ക് സെക്രട്ടറി കെ.എ.സൈഫുദിനുനേയാണ് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം നടന്നത്. അക്രമത്തിനുപിന്നില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരെന്ന് സി.പി.എം. ആരോപിച്ചു. സൈഫുദിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.