Home kerala ഡിവൈഎസ്പിയുടെ വാഹനം കത്തി നശിച്ചു, തീ വച്ചതെന്ന് സംശയം

ഡിവൈഎസ്പിയുടെ വാഹനം കത്തി നശിച്ചു, തീ വച്ചതെന്ന് സംശയം

വടകര : ‌വടകര ഡിവൈഎസ്പിയുടെ വാഹനം ഓഫിസിന് മുന്നിൽ കത്തിയ നിലയിൽ. സംഭവത്തിന് ദുരൂഹത ഉള്ളതായി പോലീസ് സംശയിക്കുന്നുണ്ട്. വാഹനം പൂർണമായും കത്തിനശിച്ചു. ആരെങ്കിലും മനഃപൂർവം കത്തിച്ചതാണോ എന്നാണ് സംശയം.

അതേസമയം വടകര താഴെ അങ്ങാടിയിൽ ചാക്കു കടയ്ക്ക് നേരെയും തീവെപ്പ് ശ്രമം ഉണ്ടായി. മുസ്‌ലിംലീഗ് നേതാവ് ഫൈസലിന്റെ കടയ്ക്കാണ് തീവെച്ചത്. രണ്ടും ഒരാൾ തന്നെയാണോ നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

ചാക്കുകടയിൽ തീവെപ്പുനടത്തിയെന്ന് കരുതുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇയാൾ തന്നെയാണോ പൊലീസ് വാഹനത്തിനും തീവെച്ചതെന്ന് സംശയിക്കുന്നത്. ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ് പോലീസ്.