Home kerala ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ചോദ്യം ചെയ്യലിന് ഇഡി സംഘം ഹേമന്ത് സോറന്റെ വസതിയില്‍

ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ചോദ്യം ചെയ്യലിന് ഇഡി സംഘം ഹേമന്ത് സോറന്റെ വസതിയില്‍

റാഞ്ചി. ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ചോദ്യം ചെയ്യാനായി ഇഡി സംഖ്യം റാഞ്ചിയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി. ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിലാണ് ഇഡിയുടെ ചോദ്യം ചെയ്യല്‍. ഇഡി സംഘത്തിന്റെ വരവിന് മുന്നോടിയായി വന്‍ സുരക്ഷയാണ് ഒരുക്കിയത്. ആയിരത്തിലധികം പോലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചു.

അതോസമയം സോറന് പിന്തുണയുമായി നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. സംസ്ഥാന സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഇഡിയും കേന്ദ്രസര്‍ക്കാരും ശ്രമിക്കുകയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. ജനുവരി 16നും 20നും ഇടയില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി സോറന് നോട്ടീസ് നല്‍കിയിരുന്നു.

തുടര്‍ന്ന് 20ന് വസതിയില്‍ മൊഴി രേഖപ്പെടുത്താന്‍ സോറന്‍ ഇഡിയോട് ആവശ്യപ്പെട്ടു. കേസില്‍ ഏഴ് തവണ നോട്ടീസ് അയച്ചിരുന്നു. കേസില്‍ 14 പേര്‍ അറസ്റ്റിലായിരുന്നു.