തൊഴിലാളികളെ രക്ഷിക്കാൻ ശ്രമം തുടരുന്നു, അന്തരാഷ്ട്ര വിദഗ്ധർ സ്ഥലത്തെത്തി

ഡെറാഢൂണ്‍. ഉത്തരാഖണ്ഡിലെ സില്‍ക്യാര ദന്തല്‍ഗാവ് തുരങ്കത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ ശ്രമം ഒന്‍പതാം ദിവസത്തിലും തുടരുന്നു. രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി അന്തരാഷ്ട്ര ടണലിങ് വിദഗ്ധര്‍ സ്ഥലത്തെത്തി. അകത്തു കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.

തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളുമായി ഉദ്യോഗസ്ഥര്‍ നിരന്തരം ആശയവിനിമയം നടത്തുകയാണ്. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്താരാഖണ്ഡ് മുഖ്യമന്ത്രിയുമായി സംസാരിച്ചു. രക്ഷാ പ്രവര്‍ത്തനം എത്രയും വേഗത്തില്‍ പൂര്‍ത്തികരിക്കാനാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം.