കാഞ്ചീപുരത്ത് പടക്ക നിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ട് മരണം; നിരവധി പേർക്ക് പരിക്ക്

ചെന്നൈ. കാഞ്ചീപുരത്ത് പടക്കശാലയില്‍ വന്‍ സ്‌ഫോടനം. ബുധനാഴ്ച ഉച്ചയോടെയായിരുന്നു പടക്കശാലയ്്ക്ക് തീപിടിച്ചത്. സ്‌ഫോടനത്തില്‍ എട്ട് പേര്‍ മരിച്ചു. 24 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റുവെന്നുമാണ് വിവരം. സ്‌ഫോടന സ്ഥലത്തുതന്നെയാണ് അഞ്ച് പേര്‍ മരിച്ചത്. മൂന്ന് പേര്‍ ചെങ്കല്‍പ്പേട്ടിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

അതേസമയം എങ്ങനെയാണ് പടക്കനിര്‍മാണ ശാലയ്്ക്ക് തീപിടിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. പടക്ക നിര്‍മാണ ശാലയില്‍ അഞ്ച് ഗോഡൗണുകളാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇതില്‍ 40 ജീവനക്കാര്‍ ജോലി ചെയ്തിരുന്നു. നാല് ഗോഡൗണുകള്‍ക്കാണ് തീപിടിച്ചത്. പടക്കനിര്‍മാണത്തിന് ആവശ്യമായ നിരവധി വസ്തുക്കള്‍ ഇവിടെ സീക്ഷിച്ചിരുന്നു.

നാല് കെട്ടിടങ്ങളും പൂര്‍ണമായും തകര്‍ന്നു. മരണം ഇനിയും കൂടിയേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. 24 പേരില്‍ 10 പേരുടെ നില ഗുരുതരമാണ്. നില ഗുരുതരമായവരെ ചെന്നൈ കില്‍പാക്കം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം പോലീസ് അന്വേഷണം ആരംഭിച്ചു. ആവശ്യമായ സുരക്ഷ സംവിധാനം പടക്ക നിര്‍മാണ ശാലയില്‍ ഒരുക്കിയിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.