ഇന്ന് മുതല്‍ വീടുകളില്‍ മദ്യം എത്തും; പോലീസ് അകമ്പടിയോടെ എക്സൈസുകാർ എത്തിക്കും

തൃശൂര്‍:  ഡോക്ടർമാർ കുറിപ്പ് നലി. കിട്ടിയവർക്ക് ഏപ്രിൽ 2ന്‌ മദ്യം വീട്ടിൽ എത്തിച്ചു കൊടുക്കും. ഇത്തരത്തിൽ ആദ്യ വിതരണം തൃശൂരിൽ ആണ്‌. എക്‌സൈസ് ലിക്വര്‍ പാസ് അനുവദിച്ച എട്ട് പേരുടെ വീടുകളിലാണ് പോലീസ് അകമ്പടിയോടെ മദ്യം എത്തിച്ചു കൊടുക്കുക. ഇനി ഇങ്ങിനെ മദ്യം കൊണ്ടുപോകുന്നത് എങ്ങിനെ എന്നോ. കേരളത്തിലെ 2 വകുപ്പുകൾ ചേർന്നാണ്‌ കുപ്പി കുടിയന്മാർക്ക് വീട്ടിൽ എത്തിക്കുന്നത്. എസ്കൈസ് വകുപ്പ് കുപ്പിയുമായി പോകുമ്പോൾ പോലീസ് കാവലായി മുന്നിലോ പിറകിലോ ഉണ്ടാകും.

നോക്കുക. കുടിയന്മാർക്ക് കുപ്പി എത്തിക്കാനുള്ള പഴുതടച്ച സംവിധാനങ്ങൾ. അധികൃതർ ഉണർന്ന് പ്രവർത്തിച്ച് 2 വകുപ്പുകൾ പോലും കൈ കോർത്ത് നടത്തുന്ന പരിപാടി. നല്ല ഭരന പരിഷ്കാരം. അരി വീട്ടിൽ എത്തിക്കില്ല. വൃദ്ധർക്ക് പെൻഷൻ പോലും വീട്ടിൽ എത്തിക്കാതെ അവർ ട്രഷറിയിൽ തിക്കി തിരക്കുന്നു. അപ്പോഴാണ്‌ വീട്ടിൽ കുടിയന്മാർ പാസ് സംഘടിപ്പിച്ച് വീട്ടിൽ ഇരുന്ന് വിളിച്ച് പറഞ്ഞ് ഇരിക്കുന്നിടത്ത് കുപ്പി എത്തിക്കുന്നത്.കൊറോണ വൈറസ് വ്യാപനം തടയാനായി പരീക്ഷകളും ഉത്സവങ്ങളും പെരുന്നാളുകളും ഉപേക്ഷിച്ചിട്ടും മദ്യ വില്‍പ്പന ശാലകള്‍ അടയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ബെവ്‌കോയുടെ സ്റ്റോക്കിലുള്ള ഏറ്റവും വില കുറഞ്ഞ റം ആണ് വിതരണം ചെയ്യുക.

വീട്ടില്‍ മദ്യം എത്തുമ്പോള്‍ സര്‍വീസ് ചാര്‍ജ് പ്രകാരം 100 രൂപ അധികം നല്‍കണം. മദ്യാസക്തി ഉള്ളവര്‍ക്ക് ഡോക്ടര്‍മാരുടെ കുറിപ്പടി പ്രകാരം മദ്യം നല്‍കാമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ തൃശൂരില്‍ ഒരാള്‍ക്ക് എക്‌സൈസ് വകുപ്പ് ലിക്വര്‍ പാസ് അനുവദിക്കുകയും ചെയ്തു. എന്നാല്‍ മദ്യം നല്‍കുന്നത് സംബന്ധിച്ച് ബിവറേജസ് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദേശം ലഭിച്ചിരുന്നില്ല. അതിനാല്‍ മദ്യ വിതരണം നടന്നില്ല.

ഇന്നലെ മാര്‍ഗ നിര്‍ദേശം ലഭിച്ചതോടെ ഏഴ് പേര്‍ കൂടി ഡോക്ടറുടെ കുറിപ്പടി വാങ്ങി വിവിധ എക്‌സൈസ് റേഞ്ച് ഓഫീസുകളിലെത്തി അപേക്ഷ സമര്‍പ്പിച്ചു. ഇത്തരത്തില്‍ കൊടുങ്ങല്ലൂര്‍ റേഞ്ചിനു കീഴില്‍ ലഭിച്ച 4 കുറിപ്പടികളില്‍ ഡോക്ടറുടെ സീല്‍ പതിച്ചിരുന്നില്ല. അപാകത ചൂണ്ടിക്കാട്ടിയതോടെ സീല്‍ പതിച്ച പുതിയ കുറിപ്പടിയുമായി വീണ്ടും മദ്യപരെത്തി. ഇവരടക്കം 8 പേര്‍ക്കാണ് ആകെ പാസ് അനുവദിച്ചത്.

പക്ഷെ ഇന്നലെ കുടിയന്മാരെ വീണ്ടും തകര്‍ത്തുകളഞ്ഞു. കാരണം ഡ്രൈഡേ ആയിരുന്നു. അതിനാല്‍ തന്നെ മദ്യ വിതരണം നടത്താന്‍ കഴിയില്ലെന്ന് ബിവറേജസ് കോര്‍പറേഷന്‍ എക്‌സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചു. ഇന്ന് രാവിലെ മൂന്ന് ലിറ്റല്‍ വീതം മദ്യം മദ്യപരുടെ വീടുകളില്‍ ബെവ്‌കോ ജീവനക്കാര്‍ പോലീസ് അകമ്പടിയോടെ എത്തിക്കും. ബവ്‌കോയുടെ ഔട്‌ലെറ്റുകള്‍ തുറക്കാന്‍ അനുവാദം ഇല്ലാത്തതുകൊണ്ടാണ് ഗോഡൗണില്‍ നിന്നു മദ്യം ഏറ്റെടുക്കുന്നത്. ലിക്വര്‍ പാസ് ദുരുപയോഗിക്കുന്നതു തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണര്‍ പി .കെ. സനു അറിയിച്ചു.

അതേസമയം കുറിപ്പടിയുടെ പേരില്‍ മദ്യം വീടുകളില്‍ എത്തിച്ചുനല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഗൃഹ സത്യഗ്രഹത്തിന് ആഹ്വാനം ചെയ്തു.. മദ്യനിരോധന സമിതിയാണ് കോവിഡിന്റെ പശ്ചാത്തലത്തില്‍ വീട്ടിലിരുന്നു സത്യഗ്രഹത്തിന് ആഹ്വാനം നല്‍കിയത്. വീടിനുള്ളില്‍ ഉപവാസം, മൗനവൃതം, നില്‍പുവൃതം, വീടിനു മുന്നില്‍ കരിങ്കൊടി ഉയര്‍ത്തല്‍, പോസ്റ്റര്‍ പതിക്കല്‍ തുടങ്ങിയ ഗാന്ധിയന്‍ സമരമാര്‍ഗങ്ങള്‍ പിന്തുടരാനാണ് ആഹ്വാനം നല്‍കിയിരിക്കുന്നത്.