ഓപ്പറേഷന്‍ പി ഹണ്ടില്‍ ഐടി ജീവനക്കാര്‍ ഉള്‍പ്പെടെ എട്ട് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം. സംസ്ഥാനത്ത് ഓപ്പറേഷൻ പി ഹണ്ടില്‍ ഐടി ജിവനക്കാര്‍ ഉള്‍പ്പെടെ എട്ട് പേര്‍ അറസ്റ്റിലായി. പരിശോധനയില്‍ 133 കേസുകള്‍ എടുത്തു. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ അടങ്ങിയ 212 ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തു. അഞ്ച് മുതല്‍ 16 വയസ്സ് വരെയുള്ള കുട്ടികളുടെ ദൃശ്യങ്ങളാണ് പോലീസ് പിടിച്ചെടുത്തത്. 449 സ്ഥലങ്ങളിലാണ് പോലീസ് പരിശോധന നടത്തിയത്.

പരിശോധനയില്‍ പിടിയിലായവരെക്കുറിച്ച് വിശദമായ അന്വേഷണം നടത്തും. സംസ്ഥാനത്ത് സൈബര്‍ ഡോമും പോലീസും ചേര്‍ന്ന് നടത്തുന്ന ഓപ്പറേഷനാണ് പി ഹണ്ട്. കുട്ടികളുടെ ദൃശ്യങ്ങള്‍ ഫോണിലോ മറ്റിടങ്ങളിലോ സൂക്ഷിച്ച് പ്രചരിപ്പിക്കുന്നവരെ പിടിക്കുവനാണ് പിഹണ്ട് നടത്തുന്നത്.