രണ്ടില ചിഹ്നം ജോസ് കെ മാണിക്ക്; തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി.

കേരളാ കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് കെ.മാണി വിഭാഗത്തിന് അനുവദിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി. ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. പി.ജെ ജോസഫിന്റെ ഹര്‍ജി തള്ളിയ ഹൈക്കോടതി കഴിഞ്ഞ ദിവസം രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച് വിധി പുറപ്പെടുവിച്ചിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ ജോസ് കെ. മാണി വിഭാഗത്തിന് ചിഹ്നം ഉപയോഗിക്കാം.

കേരളാ കോണ്‍ഗ്രസ് എം എന്ന പേരും രണ്ടില ചിഹ്നവും ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ചുകൊണ്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഓഗസ്റ്റിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം നല്‍കിയത്. കമ്മീഷനു മുന്നിലുള്ള രേഖകള്‍, അതു വരെയുള്ള സ്ഥാനം സംബന്ധിച്ച ചെയര്‍മാന്റെ വെളിപ്പെടുത്തല്‍ എന്നതൊക്കെ പരിഗണിച്ചായിരുന്നു ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം നല്‍കിക്കൊണ്ടുളള കമ്മീഷന്റെ വിധി.

ഇതിന് പിന്നാലെയാണ് ഇതിനെ ചോദ്യം ചെയ്തുകൊണ്ട് പിജെ ജോസഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. ഇതേത്തുടര്‍ന്നാണ് ഇപ്പോള്‍ രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വീണ്ടും ഉത്തരവിറക്കിയത്.

ചിഹ്നത്തില്‍ തര്‍ക്കം ഉടലെടുത്തതോടെ ജോസ് കെ. മണിക്ക് വിഭാഗത്തിന് ടേബിള്‍ ഫാനും ജോസഫ് വിഭാഗത്തിന് ചെണ്ടയും