തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പൂര്‍ണമായും വിലക്കാനാകില്ല- സുപ്രീംകോടതി

ന്യൂഡല്‍ഹി. തിരഞ്ഞെടുപ്പ് സൗജന്യങ്ങള്‍ എന്താണെന്ന് നിര്‍വചിക്കേണ്ടതുണ്ടെന്ന് സുപ്രീംകോടതി. സൗജന്യ വിദ്യാഭ്യാസം, കുടിവെള്ളം, വൈദ്യുതി എന്നിവ തിരഞ്ഞെടുപ്പ് സൗജന്യമായി കണക്കാക്കുവാന്‍ കഴിയുമോ എന്ന് ചീഫ് ജസ്റ്റിസ് എന്‍വി രമണ ചോദിച്ചു.

തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രിയ പാര്‍ട്ടികള്‍ ജനങ്ങള്‍ക്ക് നല്‍കുന്ന വാഗ്ദാനങ്ങള്‍ പൂര്‍ണമായും വിലക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ചിലര്‍ അഭിപ്രായപ്പെടുന്നത് ഇത്തരം പ്രവര്‍ത്തികളിലൂടെ പൊതു പണം പാഴാക്കുകയാണെന്ന്.

അതേസമയം മറ്റുചിലര്‍ പറയുന്നു ക്ഷേമത്തിന് വേണ്ടിയാണെന്ന്. എന്നാല്‍ ക്ഷേമപദ്ധതിയുടെ പേരില്‍ ഇലട്രോണിക്‌സ് ഉപകരണങ്ങള്‍ നല്‍കാന്‍ കഴിയുമോ എന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. കേന്ദ്രസര്‍ക്കാര്‍ തിരഞ്ഞെടുപ്പില്‍ സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്നതിനെ വീണ്ടും എതിര്‍ത്തു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.