വയനാട്ടിലെ റിസോര്‍ട്ടില്‍ കാട്ടാന ആക്രമണം, വിനോദസഞ്ചാരത്തിനെത്തിയെ യുവതിക്ക് ദാരുണാന്ത്യം

കല്‍പ്പറ്റ: വിനോദ സഞ്ചരത്തിന് ആര്‍ത്തുല്ലസിച്ച് സന്തോഷത്തോടെ എത്തിയതായിരുന്നു ഷഹാന സത്താര്‍ എന്ന 26കാരി. എന്നാല്‍ കാട്ടാനയുടെ ചവിട്ടേറ്റ് ദാരുണമായി മരിക്കാനായിരുന്നു വിധി. കണ്ണൂര്‍ സ്വദേശിനിയ് ഷഹാന മേപ്പാടി എളമ്പിലേരിയിലെ റെയിന്‍ ഫോറസ്റ്റ് റിസോര്‍ട്ടില്‍ വെച്ചാണ് കാട്ടാന ചവിട്ടി കൊന്നത്. ടെന്റിന് പുറത്തിറങ്ങിയപ്പോഴാണ് ഷഹാനയ്ക്ക് നേരെ ആനയുടെ ആക്രമണം ഉണ്ടായത്. റിസോര്‍ട്ടിന്റെ മൂന്ന് വശവും കാടാണ്. മൊബൈല്‍ ഫോണിന് ഇവിടെ റെയ്ഞ്ച് ലഭിക്കില്ല.

ചേലേരി കാരയാപ്പില്‍ കല്ലറപ്പുരയില്‍ പരേതനായ സത്താറിന്റെയും ആയിഷയുടെയും മകളാണ്. സഹോദരങ്ങള്‍: ലുഖ്മാന്‍, ഹിലാല്‍. ഡോ. ദില്‍ഷാദ് ഷഹാന. കോഴിക്കോട് പേരാമ്പ്രയിലെ ദാറു നുജൂം കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സിലെ സൈക്കോളജി വിഭാഗം മേധാവിയാണ് ഷഹാന.

റിസോര്‍ട്ടിലെ ടെന്റുകളില്‍ ഒന്നില്‍ ബന്ധുക്കള്‍ക്ക് ഒപ്പമാണ് ഷഹാന ഉണ്ടായിരുന്നു. ഇടയ്ക്ക് പുറത്തിറങ്ങിയ ഷഹാനയെ ആന ഓടിച്ചു. ഇതിനിടെ നിലത്ത് വീണ ഷഹാനയെ ആന ആക്രമിക്കുകയായിരുന്നു എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ബന്ധുക്കള്‍ ഓടിയെത്തിയെങ്കിലും ആന ആക്രമണം തുടരുകയായിരുന്നു. ഷഹാനയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭക്ഷണം കഴിച്ച ശേഷം ഷഹാന പുറത്തിറങ്ങി നില്‍ക്കുമ്പോഴാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഷഹാനയ്ക്ക് ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. സംഭവ സ്ഥലത്ത് വെച്ചു തന്നെ ഷഹാന മരിച്ചു.