കോട കുടിച്ച ആന കിറുങ്ങി, അന്വേഷണത്തിൽ കണ്ടെത്തിയത് വൻ ചാരായ വാറ്റ് കേന്ദ്രം, 665 ലിറ്റർ കോട പിടികൂടി

മലപ്പുറം : കോട കുടിച്ച ആന കിറുങ്ങിയതോടെ പിടിവീണത് ചാരായ വാറ്റ് കേന്ദ്രത്തിന്. നിലമ്പൂരിൽ എക്സൈസ് സംഘമാണ്‌ ചാരായ വാറ്റ് കേന്ദ്രം കണ്ടെത്തിയത്. അന്വേഷണത്തിൽ 665 ലിറ്റർ കോട പിടിച്ചെടുത്ത് നശിപ്പിച്ചു. സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് വാറ്റ് കണ്ടെത്തിയത്.

സംഭവം പുറത്തുവന്നത് എങ്ങനെ ആണെന്നതിലാണ് രസം. കഴിഞ്ഞ ദിവസം സമീപത്ത് ആന മത്ത് പിടിച്ച് കിടന്നിരുന്നു. തുടർന്ന് ആനയുടെ കാൽപാദം പിന്തുടർന്നാണ് എക്സൈസ് വാറ്റ് ചാരായ കേന്ദ്രത്തിൽ എത്തിയത്. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതികളെ കുറിച്ച് സൂചന കിട്ടിയതായി എക്സൈസ് അറിയിച്ചു.