കൂട്ടുകാര്‍ക്ക് ഒന്നാന്തരം സ്പോര്‍ട്സ് ഷൂ, 11 കാരി ദുംഖം മറക്കാന്‍ ബാന്‍ഡേജ് ഷൂസാക്കി

ഓട്ടമത്സരത്തിന് ഒപ്പം ഓടിയ കുട്ടികള്‍ക്കെല്ലാം ഒന്നാന്തരം സ്‌പോര്‍ട്‌സ് ഷൂ ഉണ്ടായിരുന്നു. എന്നാല്‍ റിയയ്ക്കും ഏതാനും കൂട്ടുകാരികള്‍ക്കും നല്ലൊരു ചെരുപ്പ് പോലുമില്ലായിരുന്നു. . ഓട്ടമത്സരത്തിനായി ഒപ്പം കൂടിയ കുട്ടികളെല്ലാം സ്പോര്‍ട്സ് ഷൂ ധരിച്ച് ട്രാക്കില്‍ എത്തിയപ്പോള്‍ റിയയുടെ കാലില്‍ ബാന്‍ഡേജ് ആയിരുന്നു. നല്ലൊരു ഷൂസ് ഇല്ലാത്ത വിഷമം മറക്കാന്‍ റിയ ബാന്‍ഡേജ് ഷൂ പോലെ കാലില്‍ വരിഞ്ഞ് ചുറ്റുകയായിരുന്നു. ശേഷം ‘നൈക്കി’ ഷൂവിന്റെ ചിഹ്നവും വരച്ചുവെച്ചു.മത്സരം കഴിഞ്ഞപ്പോള്‍ ഈ പതിനൊന്നുകാരി മിടുക്കിക്ക് മൂന്നിനങ്ങളില്‍ സ്വര്‍ണം- 400, 800, 1500 മീറ്റര്‍ ഓട്ടത്തിലായിരുന്നു ഒന്നാം സമ്മാനം. ഡിസംബര്‍ 9നു നടന്ന ഫിലിപ്പീന്‍സിലെ ഇലോയ്ലോ സ്‌കൂള്‍സ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മീറ്റിലാണ് റിയ ബുല്ലേസ എന്ന വിദ്യാര്‍ഥി താരമായത്.
footballofficialscamp.com
ദുരിതങ്ങള്‍ക്കും കഷ്ടപ്പാടുകള്‍ക്കും നടുവിലും തന്റെ വിദ്യാര്‍ത്ഥിക്ക് സമ്മാനം കിട്ടിയതിന്റെ സന്തോഷം പരിശീലകന്‍ പ്രെഡിറിക് വലന്‍സുവേല പ്രകടിപ്പിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം സന്തോഷം പങ്കുവെച്ചത്. റിയയുടെ ബാന്‍ഡേജ് കൊണ്ടുള്ള ‘നൈക്കി’ ഷൂവിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു. നിമിഷ നേരം കൊണ്ട് സംഭവം സോഷ്യല്‍മീഡിയയും ഏറ്റെടുത്തു. സംഭവം വൈറലായതോടെ ഷൂ വാഗ്ദാവുമായി ഒട്ടേറെ പേര്‍ രംഗത്തു വരികയും ചെയ്തു. പോസ്റ്റ് കണ്ടതിനു പിന്നാലെ ആദ്യം മുന്നോട്ടു വന്നവരിലൊരാള്‍ ഫിലിപ്പീന്‍സിലെ പ്രശസ്ത ബാസ്‌കറ്റ് ബോള്‍ കോച്ച് ജെഫ് കാരിയാസോ ആയിരുന്നു.

റിയയുടെ കോച്ചിന്റെ സുഹൃത്ത് വഴി ഇദ്ദേഹം ആദ്യമേ തന്നെ ആവശ്യം വേണ്ട ഷൂവെല്ലാം എത്തിച്ചു കൊടുക്കുകയും ചെയ്തു. എന്നാല്‍ സഹായ പ്രവാഹം അവിടെയും തീര്‍ന്നില്ല, പല പ്രാദേശിക സ്ഥാപനങ്ങളും റിയയ്ക്കും കൂട്ടുകാരിക്കള്‍ക്കും ഷൂ കൂടാതെ സ്പോര്‍ട്സ് ബാഗും വസ്ത്രങ്ങളുമെല്ലാം എത്തിക്കുകയാണ്.