സൈന്യം ആർ എസ് എസിന്റെ കൈയ്യിൽ അകപ്പെട്ടു- ഇ.പി ജയരാജൻ

ഇന്ത്യയുടെ സൈന്യം ആർ എസ് എസിന്റെ കൈയ്യിൽ അകപ്പെട്ട് പോയെന്ന് എൽ ഡി എഫ് കൺവീനർ ഇ.പി ജയരാജൻ പറഞ്ഞു.ഡിവൈഎഫ്ഐ സംഘടിപ്പിച്ച രാജ് ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇ.പി. ജയരാജൻ. പ്രതീക്ഷ പോയെന്നും
പ്രതീക്ഷകെടുത്തുന്ന രീതിയിലാണ്‌ കാര്യങ്ങൾ എന്നും ഇ.പി ജയരാജൻ കൂട്ടി ചേർത്തു.കേന്ദ്ര സർക്കാരിന്റെ യുവജന വിരുദ്ധ നീക്കനയത്തിന് ഉദാഹരണമാണ് അഗ്നിപഥ് പദ്ധതി. ബിജെപി ഭരണത്തിൽ ജന ഉന്നമനമല്ല, സ്വകാര്യവൽക്കണം മാത്രമാണു നടക്കുന്നത്.

പയ്യന്നൂര്‍ മുന്‍ ഏരിയ സെക്രട്ടറിയുമായി മധ്യസ്ഥ ചര്‍ച്ച നടന്നിട്ടില്ലെന്ന് പി.ജയരാജന്‍. മധ്യസ്ഥചര്‍ച്ച നടത്തുന്ന രീതി സിപിഎമ്മിനില്ലെന്ന് അദ്ദേഹം പറ​ഞ്ഞു. പയ്യന്നൂരിലെ പാർട്ടി ഫണ്ട് തിരിമറി വിവാദത്തിൽ പൊതുപ്രവർത്തനം അവസാനിപ്പിച്ച മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ തിരിച്ചെത്തിക്കാനുള്ള അനുനയ ശ്രമം പരാജയപ്പെട്ടെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇതിനിടെ കേന്ദ്ര സര്‍ക്കാരിന്റെ ഹ്രസ്വകാല സൈനിക നിയമന പദ്ധതിയായ അഗ്നിപഥിനെതിരേ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ ആദ്യഘട്ട റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ച് കരസേന. റിക്രൂട്ട്‌മെന്റ് റാലിക്കുള്ള രജിസ്‌ട്രേഷന്‍ ജൂലൈ മുതല്‍ ആരംഭിക്കുമെന്നാണ് വിജ്ഞാപനത്തില്‍ സൈന്യം അറിയിച്ചിരിക്കുന്നത്. മെഡിക്കല്‍ ബ്രാഞ്ചിലെ ടെക്‌നിക്കല്‍ കേഡര്‍ ഒഴികെ ഇന്ത്യന്‍ സൈന്യത്തിലേക്കുള്ള ഏക പ്രവേശനമാര്‍ഗം അഗ്നിപഥ് മാത്രമാണ്. അഗ്നിവീരന്‍മാര്‍ ഒരു പ്രത്യേക റാങ്കായിരിക്കുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.ആദ്യവര്‍ഷം, മൂന്നുസേനകളിലേക്കുമായി 45,000 അഗ്നിവീരന്മാരെ നിയമിക്കാനാണ് കേന്ദ്രത്തിന്റെ പദ്ധതി.