17 ലക്ഷം രൂപയുമായി ട്രെയിനില്‍ യാത്ര ചെയ്ത ഈരാറ്റുപേട്ട സ്വദേശി പിടിയില്‍

പാലക്കാട്. 17 ലക്ഷം രൂപയുമായി ട്രെയിനില്‍ യാത്ര ചെയ്ത കോട്ടയം ഈരാറ്റുപേട്ട സ്വദേശിയെ ആര്‍പിഎഫ് പിടികൂടി. രേഖകള്‍ ഇല്ലാത്ത പണമാണ് ഇയാള്‍ കൈവശം കൊണ്ടുവന്നത്. കോട്ടയം ഈരാറ്റുപേട്ട സ്വദേശിയായ മുഹമ്മദ് ഹാഷിമാണ് പിടിയിലായത്. പുണെ കന്യാകുമാരി ജയന്തി ജനതാ എക്‌സ്പ്രസില്‍ സേലത്തു നിന്നും ഇയാള്‍ അങ്കമാലിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു.

മുഹമ്മദ് ഹാഷിം അരയില്‍ തുണിയില്‍ കെട്ടിയാണ് പണം സൂക്ഷിച്ചത്. ആര്‍പിഎഫിന് ലഭിച്ച ലഹസ്യവിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. പ്രതിയെയും പിടിച്ചെടുത്ത 17 ലക്ഷം രൂപയും ആര്‍പിഎഫ് ഇന്‍കം ടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന് കൈമാറി.