ഹേമയുടെയോ ചെറിയാന്റെയോ പണം ചില വഴിച്ചല്ലല്ലോ ഹേമ കമ്മിറ്റി റിപ്പോർട്ട് തയാറാക്കിയത്?അത് പുറത്ത് വിടാൻ എന്തിനു ഭയക്കണം?

ഇവ ശങ്കർ

ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്ത് വിടാൻ പറ്റിയില്ലെങ്കിൽ പിന്നെ എന്തിനാണ് ഇങ്ങനെ ഒരു റിപ്പോർട്ട്‌ ഉണ്ടാക്കിയത് കമ്മിഷന് ചിലവായ ഫണ്ട്‌ തിരിച്ചു പിടിക്കണം, ജനങ്ങളുടെ പൈസ എടുത്തല്ല ഉടായിപ്പു നടത്തേണ്ടത്. ഇത് ഹേമയുടെയോ ചെറിയന്റെയോ സ്വന്തം പണം ചില വഴിച്ചല്ലല്ലോ തയാറാക്കിയത്?അത് പുറത്ത് വിടാൻ എന്തിനു ഭയക്കണം?എന്ത് രഹസ്യമാണ് അതിൽ സൂക്ഷിക്കുന്നത്?

ചിലപ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്ത് വിട്ടാൽ രണ്ട് ഭരണ കക്ഷി MLA മാർ തലയിൽ മുണ്ട് ഇട്ട് നടക്കേണ്ടി വരും എന്നുള്ളത് കൊണ്ടാണോ? അതാണ് റിപ്പോർട്ട്‌ പുറത്ത് വിടില്ല എന്ന് പിടിവാശിക്കു കാരണം. റിപ്പോർട്ട് പുറത്തുവിട്ടാൽ ഭരണ കക്ഷിയിൽ ഉള്ളവർ മാത്രമല്ല സിനിമാ മേഖലയിലെ പല മാന്യന്മാരുടേയും മുഖം മൂടി ആഴിഞ്ഞു വീഴും. അത് തടയേണ്ടത് സിനിമാക്കാരായ ജനപ്രതിനിധികളുടേയും മറ്റു പ്രമുഖരുടേയും ആവശ്യമാണ്‌. ബലാൽസംഗ കൊട്ടേഷൻ പ്രതി ഗോപാലകൃഷ്ണനു വേണ്ടി ഒളിച്ചും തെളിച്ചും കരുക്കൾ നീക്കിയവരാണ് മുകേഷും ഗണേഷ് കുമാറും, ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നാണ് തനിക്കും , ഹേമ കമ്മീഷനും സാലറിയും മറ്റ് അനുകൂല്യങ്ങളും കയ്പറ്റുന്നത് അപ്പോൾ റിപ്പോർട്ട്‌ എന്താണ് എന്നാണ് എന്ന് അറിയാനുള്ള അവകാശം ജനങ്ങൾക്ക് ഉണ്ട്.ഇതിൽ പാർട്ടിക്കാരും മന്ത്രിമാരും ഉൾപ്പെടെ പലരും കാണും അതുകൊണ്ട് ഒരു തീപിടുത്തം കൂടെ പ്രതീക്ഷിക്കാം.

ജനങ്ങളുടെ നികുതിപ്പണം എടുത്ത് ഹേമക്കും മറ്റുള്ളവർക്കും ശമ്പളം കൊടുത്തുകൊണ്ട് തയ്യാറാക്കിയ റിപ്പോർട്ട് നിങ്ങൾ ആർക്കുവേണ്ടിയാണ് പൂഴ്ത്തി വയ്ക്കുന്നത് ഇന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം. നിങ്ങളെപ്പോലെയുള്ള നട്ടെല്ലില്ലാത്ത രാഷ്ട്രീയക്കാർ തന്നെയാണ് ഈ കേരളത്തിന്റെ ശാപം റിപ്പോർട്ട് പുറത്തു വിടില്ലെങ്കിൽ പിന്നെ എന്തിനാണ് ഇങ്ങനെയൊരു കമ്മീഷനെ വെച്ചത്. അത് ഹേമയും താനുമല്ല തീരുമാനിക്കേണ്ടത് പൊതുഖജനാവിലെ പണമെടുത്ത് വെക്കുന്ന കമ്മീഷൻ റിപ്പോർട്ട് അറിയാൻ പൊതുജനത്തിന് താത്പര്യമുണ്ട്. ജനാധിപത്യത്തിൽ ജനത്തിന് എല്ലാം അറിയാൻ ഉള്ള അവകാശം ഉണ്ട്.